സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി നടി നവ്യ നായരുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്.നൃത്തം ചെയ്തുകൊണ്ട് ഭാവഭേദങ്ങൾ മാറിമറിയുന്ന നവ്യയുടെ പുതിയ വീഡിയോ ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിച്ചത് വീഡിയോക്ക് നൽകിയ കാപ്‌ഷനെ തുടർന്നാണ്. ”നിങ്ങൾ എന്നെ വിലയിരുത്തരുത് ,നിങ്ങൾക്കറിയില്ല എന്ത് കൊടുങ്കാറ്റിലൂടെയാണ് ഞാൻ കടന്ന് വന്നതെന്ന് …..”എന്ന് പറഞ്ഞുകൊണ്ടാണ് നടി പോസ്റ്റ് ഷെയർ ചെയ്തത്.
View this post on Instagram
അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് അറസ്റ്റിലായിരുന്ന ഐആര്‍എസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായി നടിക്ക് അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ച് നടിയെ ഇ.ഡി ചോദ്യം ചെയ്തത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. തൊട്ടുപിന്നാലെ മാനസിക സമ്മർദ്ധം നേരിടുന്നു എന്ന് തോന്നിപ്പിക്കും വിധത്തിലുള്ള പോസ്റ്റുകളാണ് നവ്യ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നത്.ഇപ്പോൾ ഷെയർ ചെയ്ത പുതിയ പോസ്റ്റിനും ആരാധകരുടെ വലിയ പിന്തുണയാണ് ലഭിക്കുന്നത്.
മറ്റുള്ളവരെ വിലയിരുത്തുന്നത് നിർത്തുക. മറ്റൊരാൾ ശരിക്കും എന്താണ് അനുഭവിക്കുന്നതെന്ന് ആർക്കും അറിയില്ല.അതിനാൽ ദയവ് ചെയ്ത് വിമർശിക്കാതിരിക്കുക,ചേച്ചിക്ക് ഞങ്ങളുടെ പൂർണ്ണ പിന്തുണയുണ്ട്.പറയുന്നവർ പറയട്ടെ , തുടങ്ങി പോസ്റ്റിന് നിരവധി കമന്റുകളാണ് ലഭിച്ചിരിക്കുന്നത്. അതേസമയം പോസ്റ്റുകൾക്ക് വിമർശനവും ലഭിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പോസ്റ്റുകൾ നടി ഷെയർ ചെയ്യുന്നത് സ്വയം നല്ലപിള്ള ചമയുന്നതിന് വേണ്ടിയാണെന്നും സഹതാപം ലഭിക്കുന്നതിന് വേണ്ടിയാണെന്നും ഒരു വിഭാഗം പറയുന്നുണ്ട്.നവ്യ നായര്‍ക്ക് സച്ചിന്‍ സാവന്ത് ആഭരണങ്ങളുൾപ്പെടെ സമ്മാനിച്ചതായി തങ്ങൾ കണ്ടെത്തിയെന്ന് ഇഡി പറയുന്നുണ്ട്. നടിയുടേയും, സച്ചിൻ സാവന്തിന്റെയും ഫോൺ വിവരങ്ങൾ അടക്കം ഇഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങളിരുവരും വെറും സുഹൃത്തുകള്‍ മാത്രമാണെന്നും അതിനപ്പുറമുള്ള മറ്റൊരു അടുപ്പവും ഇല്ലെന്നും നടി വ്യക്തമാക്കി. അനധികൃത സ്വത്തുസമ്പാദന കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റ് സമർര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉൾപ്പെട്ടിട്ടുള്ളത്. കേസില്‍ അന്വേഷണം തുടർന്നുകൊണ്ടിരിക്കുകയാണ്.
അനധികൃത സ്വത്ത് സമ്പാദനത്തിന്റെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് മുംബെെയിലാണ്. ഈ കേസുമായി ബന്ധപ്പെട്ടാണ് നവ്യ നായരെ ചോദ്യം ചെയ്തിട്ടുള്ളത്. മുംബൈ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ നോട്ടീസ് നല്‍കി നവ്യ നായരെ മുംബൈയിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. സച്ചിന്‍ സാവന്ത് എട്ട് തവണ കൊച്ചിയിൽ വന്നിരുന്നു. മലയാള സിനിമാ മേഖലയിൽ പല ആളുകളുമായി സച്ചിൻ സാവന്ത് അടുത്ത ബന്ധം പുലർത്തുന്നുണ്ട്. കേസിൽ സച്ചിന്‍ സാവന്തിനെതിരായ കുറ്റപത്രത്തിൽ നടി നവ്യ നായരെ കുറിച്ച് പരാമര്‍ശിക്കുന്നുമുണ്ട്.