നീണ്ട ഇടവേളക്ക് ശേഷം ഭർത്താവുമൊത്തുള്ള ചിത്രം പങ്കുവച്ച് നവ്യ നായർ ; വിമർശകർക്ക് മറുപടി കിട്ടിയില്ലേ എന്ന് ആരാധകർ

0
256

ന്ദനം എന്ന സിനിമയിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ നടിയാണ് നവ്യ നായര്‍.ഒരിടവേളക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ നടി സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് .തന്റെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ നവ്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവക്കാറുണ്ട്.ഇപ്പോൾ ഭർത്താവും അമ്മയും മകനുമൊത്ത് നവ്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പുതിയ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയിൽ ശ്രദ്ധ നേടുന്നത് .

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

കുറച്ച് കാലങ്ങളായി നടി ഭർത്താവുമൊത്തുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവക്കാത്തത് വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.ഭർത്താവുമായി അത്ര സുഖത്തിൽ അല്ലെന്നും ഇരുവരും വേർപിരിഞ്ഞു എന്ന രീതിയിൽ വരെ വാർത്തകൾ പുറത്ത് വന്നിരുന്നു.ഈ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് നടിയുടെ പുതിയ പോസ്റ്റ് വന്നിരിക്കുന്നത്. നിരവധി കമന്റുകളാണ് പോസ്റ്റിന് ഇതിനോടകം ലഭിച്ചിരിക്കുന്നത്.
വിവാദങ്ങൾ പറഞ്ഞു നടക്കുന്നവർക്ക് ഈ പോസ്റ്റ് മറുപടിയാണ് ,കുറച്ചു പേരുടെ ഉറക്കം പോയി കിട്ടി,എന്തൊക്കെയാ മാപ്രകൾ പറഞ്ഞുണ്ടാക്കിയത് തുടങ്ങി കമന്റുകൾ നീണ്ടുപോകുന്നു.

സമീപദിവസങ്ങളിൽ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം നവ്യാനായരുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലായിരുന്നു .അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് അറസ്റ്റിലായിരുന്ന ഐആര്‍എസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായി നടിക്ക് അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നവ്യ നായരെ ഇ.ഡി ചോദ്യം ചെയ്തത്.നവ്യ നായര്‍ക്ക് സച്ചിന്‍ സാവന്ത് ആഭരണങ്ങളുൾപ്പെടെ സമ്മാനിച്ചതായി തങ്ങൾ കണ്ടെത്തിയെന്ന് ഇഡി പറയുന്നു‍ണ്ട്. നടിയുടേയും, സച്ചിൻ സാവന്തി​ന്റെയും ഫോൺ വിവരങ്ങൾ അടക്കം ഇഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങളിരുവരും വെറും സുഹൃത്തുകള്‍ മാത്രമാണെന്നും അതിനപ്പുറമുള്ള മറ്റൊരു അടുപ്പവും ഇല്ലെന്നും നടി വ്യക്തമാക്കി. അനധികൃത സ്വത്തുസമ്പാദന കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ എൻഫോഴ്സ്മെ​ന്റ് ഡയക്ടറേറ്റ് സമർര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉൾപ്പെട്ടിട്ടുള്ളത്. കേസില്‍ അന്വേഷണം തുടർന്നുകൊണ്ടിരിക്കുകയാണ്.

അനധികൃത സ്വത്ത് സമ്പാദനത്തി​ന്റെ കേസ് രജി​സ്റ്റർ ചെയ്തിരിക്കുന്നത് മുംബെെയിലാണ്. ഈ കേസുമായി ബന്ധപ്പെട്ടാണ് നവ്യ നായരെ ചോദ്യം ചെയ്തിട്ടുള്ളത്. മുംബൈ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോ​ഗസ്ഥർ നോട്ടീസ് നല്‍കി നവ്യ നായരെ മുംബൈയിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. സച്ചിന്‍ സാവന്ത് എട്ട് തവണ കൊച്ചിയിൽ വന്നിരുന്നു. മലയാള സിനിമാ മേഖലയിൽ പല ആളുകളുമായി സച്ചിൻ സാവന്ത് അടുത്ത ബന്ധം പുലർത്തുന്നുണ്ട്. കേസിൽ സച്ചിന്‍ സാവന്തിനെതിരായ കുറ്റപത്രത്തിൽ നടി നവ്യ നായരെ കുറിച്ച് പരാമര്‍ശിക്കുന്നുമുണ്ട്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here