‘എല്ലാ ഹൃദയവും ഒരുപാട് മുറിവുകൾ മറയ്ക്കുന്നുണ്ട്’ ; പുതിയ പോസ്റ്റുമായി നവ്യ നായർ,സമാധാന വാക്കുകളുമായി ആരാധകർ

0
452

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി നവ്യ നായരുടെ പോസ്റ്റ്.കഴിഞ്ഞ ദിവസങ്ങളിലായി നടിക്ക് മാനസിക ബുദ്ധിമുട്ട് തോന്നിക്കുന്ന വിധത്തിലുള്ള പോസ്റ്റുകളാണ് പങ്കുവച്ചിരുന്നത്.”സൗമ്യമായിരിക്കുക ഓരോ ഹൃദയവും ഒരുപാട് മുറിവുകൾ മറയ്ക്കുന്നു.ഒരിക്കലും രക്തം വരരുത്.” എന്ന് പറഞ്ഞുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ നടി പുതിയ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് അറസ്റ്റിലായിരുന്ന ഐആര്‍എസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായി നടിക്ക് അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ച് നവ്യ നായരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.ഇതിനെ തുടർന്ന് നടിക്കെതിരെ വലിയ വിമർശനങ്ങളും ഉയർന്നിരുന്നു. തൊട്ടുപിന്നാലെയാണ് നടി പോസ്റ്റുകൾക്ക് ഇത്തരത്തിലുള്ള ക്യാപ്‌ഷനുകൾ നല്കാൻ തുടങ്ങിയത്.പോസ്റ്റിന് നിരവധിയാളുകളാണ് സമാധാന വാക്കുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. സമൂഹം ഇങ്ങനെ ആണ് അതിലിപ്പോ ഒരാളുടെ സങ്കടതിനോ വിഷമത്തിനോ വിലയില്ല,എല്ലാം കഴിഞ്ഞ് സത്യം മറ്റൊന്ന് ആയിരുന്നു എന്ന് അറിയുമ്പോൾ അയ്യോ എല്ലാരും എന്തിനാ ആയാളെ ഉപദ്രവിച്ചത് എന്ന് ആകും ചോദ്യം,സത്യം വിജയിക്കട്ടെ, നവ്യ നല്ല ആൾ ആണ് എന്ന് തന്നെ ഇപ്പോഴും വിശ്വസിക്കുന്നു,ചേച്ചീനെ ഞങ്ങൾക്ക് വിശ്വാസം ഉണ്ട്.എല്ലാത്തിനും കാലം തിരിച്ചും ചോദിക്കും തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.നവ്യ നായര്‍ക്ക് സച്ചിന്‍ സാവന്ത് ആഭരണങ്ങളുൾപ്പെടെ സമ്മാനിച്ചതായി തങ്ങൾ കണ്ടെത്തിയെന്ന് ഇഡി പറയുന്നു‍ണ്ട്. നടിയുടേയും, സച്ചിൻ സാവന്തി​ന്റെയും ഫോൺ വിവരങ്ങൾ അടക്കം ഇഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങളിരുവരും വെറും സുഹൃത്തുകള്‍ മാത്രമാണെന്നും അതിനപ്പുറമുള്ള മറ്റൊരു അടുപ്പവും ഇല്ലെന്നും നടി വ്യക്തമാക്കി. അനധികൃത സ്വത്തുസമ്പാദന കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ എൻഫോഴ്സ്മെ​ന്റ് ഡയക്ടറേറ്റ് സമർര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉൾപ്പെട്ടിട്ടുള്ളത്. കേസില്‍ അന്വേഷണം തുടർന്നുകൊണ്ടിരിക്കുകയാണ്.

അനധികൃത സ്വത്ത് സമ്പാദനത്തി​ന്റെ കേസ് രജി​സ്റ്റർ ചെയ്തിരിക്കുന്നത് മുംബെെയിലാണ്. ഈ കേസുമായി ബന്ധപ്പെട്ടാണ് നവ്യ നായരെ ചോദ്യം ചെയ്തിട്ടുള്ളത്. മുംബൈ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോ​ഗസ്ഥർ നോട്ടീസ് നല്‍കി നവ്യ നായരെ മുംബൈയിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. സച്ചിന്‍ സാവന്ത് എട്ട് തവണ കൊച്ചിയിൽ വന്നിരുന്നു. മലയാള സിനിമാ മേഖലയിൽ പല ആളുകളുമായി സച്ചിൻ സാവന്ത് അടുത്ത ബന്ധം പുലർത്തുന്നുണ്ട്. കേസിൽ സച്ചിന്‍ സാവന്തിനെതിരായ കുറ്റപത്രത്തിൽ നടി നവ്യ നായരെ കുറിച്ച് പരാമര്‍ശിക്കുന്നുമുണ്ട്.

എൻഫോഴ്സ്മെ​ന്റ് ഡയക്ടറേറ്റ് താരത്തെ ചോദ്യം ചെയ്തുവെന്ന വാര്‍ത്ത താരം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. സച്ചിന്‍ സാവന്ത് തന്റെ കുടുബസുഹൃത്താണെന്നും, മുംബൈയില്‍ ഒരേ സ്ഥലത്തായിരുന്നു താമസിച്ചിരുന്നതെന്നും, അതുകൊണ്ടാണ് ഇ ഡി തന്നെ വിളിപ്പിച്ചതെന്നുമാണ് നവ്യ പ്രതികരിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here