ബഹ്‌റൈനിൽ സംഘടിപ്പിച്ച നാരായണ ഗുരു ജയന്തി പരിപാടിയിൽ മുൻ രാഷ്ട്രപതി ശ്രീ റാംനാഥ് കോവിന്ദിൽ നിന്നും പുരസ്ക്കാരം ലഭിച്ച സന്തോഷം പങ്കുവച്ച് നടി നവ്യ നായർ.സോഷ്യൽ മീഡിയയിലൂടെ റാം നാഥ് കോവിന്ദിൽ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങുന്ന ചിത്രം ഉൾപ്പെടെയാണ് നടി പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
View this post on Instagram
പോസ്റ്റിന്റെ പൂർണ്ണരൂപം …
”മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്ജിയുമായി സദസ്സ് പങ്കിടാൻ സാധിച്ചതിൽ അഭിമാനവും സന്തോഷവും തോന്നുന്നു.എന്റെ സംസാരത്തെ അദ്ദേഹം അഭിനന്ദിച്ചപ്പോൾ വലിയ ആഹ്‌ളാദം തോന്നി,ചിത്രങ്ങളിൽ കാണുന്ന കുട്ടിയെപോലെയാണ് ആ സമയത്ത് ഞാൻ അവിടെ ഇരുന്ന് അദ്ദേഹത്തിൻറെ വാക്കുകൾ കേട്ടത്.പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിച്ച ബഹ്‌റൈൻ എസ്‌എൻസി, ജിഎസ്‌എസ്, ബഹ്‌റൈൻ ബില്ലാവാസ് എന്നിവയ്ക്ക് നന്ദി രേഖപ്പെടുത്തുന്നു ..”വിദ്യാഭ്യാസ മന്ത്രി ശ്രീ മധു ബംഗാരപ്പ അദ്ദേഹത്തിന്റെ എക്‌സലൻസി ഡോ മുഹമ്മദ് ബഹ്‌സാദ്, (വിദേശകാര്യ അണ്ടർസെക്രട്ടറി) അവരുടെ എക്‌സലൻസി (സാമൂഹിക വികസന മന്ത്രാലയം അണ്ടർ സെക്രട്ടറി) സ്വാമി സച്ചിദാനന്ദ പ്രസിഡന്റ് ശിവഗിരി മഠം, ചെയർമാൻ ബികെജി ഹോൾഡിംഗ്സ്, ശ്രീനാരായണ കമ്മ്യൂണിറ്റിയുടെ രക്ഷാധികാരി ശ്രീ കെ ജി ബാബുരാജൻ എന്നിവരെ കാണാനും എനിക്ക് അവസരം ലഭിച്ചു.”എന്നും നടി പോസ്റ്റിൽ പറയുന്നു
ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി, ഗുരുദേവ സോഷ്യൽ സൊസൈറ്റി, ഗുരു സേവാ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ബഹ്‌റൈനിൽ പരിപാടി സംഘടിപ്പിച്ചത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫ് അലി, കെ.ജി.ബാബുരാജൻ, ഇന്ത്യൻ അംബാസഡർ വിനോദ് കെ.ജേക്കബ് ഇന്ത്യയിലെയും ബഹ്‌റൈനിലെയും വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
കഴിഞ്ഞ ദിവസം അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് അറസ്റ്റിലായിരുന്ന ഐആര്‍എസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായി നടിക്ക് അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ച് നടിയെ ഇ.ഡി ചോദ്യം ചെയ്തത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.നവ്യ നായര്‍ക്ക് സച്ചിന്‍ സാവന്ത് ആഭരണങ്ങളുൾപ്പെടെ സമ്മാനിച്ചതായി തങ്ങൾ കണ്ടെത്തിയെന്ന് ഇഡി പറയുന്നുണ്ട്. നടിയുടേയും, സച്ചിൻ സാവന്തിന്റെയും ഫോൺ വിവരങ്ങൾ അടക്കം ഇഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങളിരുവരും വെറും സുഹൃത്തുകള്‍ മാത്രമാണെന്നും അതിനപ്പുറമുള്ള മറ്റൊരു അടുപ്പവും ഇല്ലെന്നും നടി വ്യക്തമാക്കി. അനധികൃത സ്വത്തുസമ്പാദന കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റ് സമർര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉൾപ്പെട്ടിട്ടുള്ളത്. കേസില്‍ അന്വേഷണം തുടർന്നുകൊണ്ടിരിക്കുകയാണ്.