സമീപദിവസങ്ങളിൽ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം നടി നവ്യാനായരുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലാണ്.അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് അറസ്റ്റിലായിരുന്ന ഐആര്‍എസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായി നടിക്ക് അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നവ്യ നായരെ ഇ.ഡി ചോദ്യം ചെയ്തത്.ഇതിനെ തുടർന്ന് വലിയ രീതിയിലുള്ള സൈബർ ആക്രമണം നടിക്ക് നേരിടേണ്ടി വന്നിരുന്നു.ഇപ്പോൾ നവ്യയ്ക്ക് പിന്തുണ നല്‍കി ഒരു ആരാധകന്‍ പങ്കുവച്ച സ്റ്റോറിയാണ് ജനശ്രദ്ധ നേടുന്നത്.
സ്റ്റോറിയിലെ വാക്കുകൾ …..
”കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഒരു വ്യാജ വാര്‍ത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തന്നെ ഈ വാര്‍ത്ത നിഷേധിച്ചിട്ടും മുഖ്യധാര മാധ്യമങ്ങള്‍ ആ വാർത്തയെ വളച്ചൊടിച്ചതോടെ സത്യാവസ്ഥ മുങ്ങിപ്പോവുകയാണ് ഉണ്ടായത്.ജനാധിപത്യത്തിന്‍റെ നാലാം തൂണ്‍ മാനസികമായി ഒരു പൗരനെ കൊല്ലുകയാണ്. കടലില്‍ ഒരു കല്ല് ഇടുമ്പോള്‍ അത് ചെന്നെത്തുന്ന ആഴവും നിങ്ങൾ മനസ്സിലാക്കണം .ഒരു സ്ത്രീ ഇരയായി എത്തുമ്പോള്‍ അവരുടെ മാതാപിതാക്കളും പങ്കാളിയും കുട്ടികളും എല്ലാം വേദനിക്കുന്നുണ്ട് .ഇരയെ സൈബര്‍ ഇടങ്ങളില്‍ അപമാനിക്കുന്നത് പരിതാപകരമായ കാര്യമാണ്. മാധ്യമ ഭീകരത തിരുത്താന്‍ കഴിയാത്ത തെറ്റാണ്. നെല്ലും പതിരും തിരിക്കാതെ വാര്‍ത്ത വരുന്ന നിമിഷത്തില്‍ സുഹൃത്തുക്കളുടെ ഇടയിലും ബന്ധുക്കളുടെ ഇടയിലും ഇര ഒറ്റപ്പെടുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. ഒരു വാര്‍ത്തയില്‍ കൂടി ഇരയെ കീറിമുറിക്കുമ്പോള്‍ അത് അവരുടെ ചുറ്റിലുമുള്ളവരെക്കൂടിയാണ് ബാധിക്കുന്നുണ്ട് നിങ്ങൾ ഓർക്കണം ”
നബീര്‍ ബേക്കര്‍ എന്നവ്യക്തിയാണ് ഇൻസ്റ്റാഗ്രാമിൽ നവയെ പിന്തുണച്ചുകൊണ്ട് സ്റ്റോറി ഇട്ടിരിക്കുന്നത്. നവ്യനായരെ മെൻഷൻ ചെയ്‌തുകൊണ്ട് ഇട്ട സ്റ്റോറി നടി ഷെയർ ചെയ്തിട്ടുണ്ട്. നിരവധിയാളുകളാണ് ഈ സ്റ്റോറി ഷെയർ ചെയ്തിരിക്കുന്നത്.
നവ്യ നായര്‍ക്ക് സച്ചിന്‍ സാവന്ത് ആഭരണങ്ങളുൾപ്പെടെ സമ്മാനിച്ചതായി തങ്ങൾ കണ്ടെത്തിയെന്ന് ഇഡി പറയുന്നുണ്ട്. നടിയുടേയും, സച്ചിൻ സാവന്തിന്റെയും ഫോൺ വിവരങ്ങൾ അടക്കം ഇഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങളിരുവരും വെറും സുഹൃത്തുകള്‍ മാത്രമാണെന്നും അതിനപ്പുറമുള്ള മറ്റൊരു അടുപ്പവും ഇല്ലെന്നും നടി വ്യക്തമാക്കി. അനധികൃത സ്വത്തുസമ്പാദന കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റ് സമർര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉൾപ്പെട്ടിട്ടുള്ളത്. കേസില്‍ അന്വേഷണം തുടർന്നുകൊണ്ടിരിക്കുകയാണ്.
അനധികൃത സ്വത്ത് സമ്പാദനത്തിന്റെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് മുംബെെയിലാണ്. ഈ കേസുമായി ബന്ധപ്പെട്ടാണ് നവ്യ നായരെ ചോദ്യം ചെയ്തിട്ടുള്ളത്. മുംബൈ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ നോട്ടീസ് നല്‍കി നവ്യ നായരെ മുംബൈയിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. സച്ചിന്‍ സാവന്ത് എട്ട് തവണ കൊച്ചിയിൽ വന്നിരുന്നു. മലയാള സിനിമാ മേഖലയിൽ പല ആളുകളുമായി സച്ചിൻ സാവന്ത് അടുത്ത ബന്ധം പുലർത്തുന്നുണ്ട്. കേസിൽ സച്ചിന്‍ സാവന്തിനെതിരായ കുറ്റപത്രത്തിൽ നടി നവ്യ നായരെ കുറിച്ച് പരാമര്‍ശിക്കുന്നുമുണ്ട്.

