‘9 സ്‍കിന്നിന്റെ’ ആദ്യ പ്രൊഡക്ട് ആരാധകർക്ക് പരിജയപ്പെടുത്തി നയൻ‌താര

0
195

തെന്നിന്ത്യയുടെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ നയൻതാര സ്വന്തം സ്കിൻ കെയർ ബ്രാൻഡ് ആരംഭിച്ചത് സിനിമാലോകം ഒന്നടങ്കം വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്. 9സ്‍കിൻ എന്ന് പേരിട്ടിരിക്കുന്ന ബ്രാന്ഡിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് നടന്നത്.ഇപ്പോൾ 9സ്‍കിനിന്റെ ആദ്യ പ്രൊഡക്ട് ആരാധകർക്ക് പരിജയപ്പെടുത്തിയിരിക്കുകയാണ് ലേഡി സൂപ്പർസ്റ്റാർ.

 

View this post on Instagram

 

A post shared by 9 S K I N (@9skinofficial)

ആന്റി ഏജിങ് സെറം ആണ് ആദ്യമായി ബ്രാൻഡ് പുറത്തിറക്കിയിരിക്കുന്ന ഉൽപ്പന്നം.മുഖത്തെ പാടുകൾ ,ഡാർക്ക് സ്പോട്ട് ,തുടങ്ങിയവ ഇല്ലാതാക്കാൻ സഹായിക്കുന്ന ആന്റി ഏജിങ് സെറം ഈ മാസം ഇരുപത്തിയൊമ്പതാം തിയ്യതി മുതലാണ് ഔദ്യോഗികമായി പുറത്തിറങ്ങുക.

ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് നടി പുതിയ സ്കിൻ കെയർ ബ്രാൻഡ് ആരംഭിക്കുന്ന വിവരം പുറത്ത്‌വിട്ടത്.self love is all we need സ്വയം സ്‍നേഹിക്കുകയെന്നതാണ് സൗന്ദര്യത്തിന്റെ രഹസ്യമെന്ന് പറഞ്ഞാണ് നയൻതാര പുതിയ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.ആറു വർഷത്തെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതെന്നും, അതിശയകരമായ ചർമസംരക്ഷണ അനുഭവത്തിനായി നിങ്ങൾ തയാറെടുക്കുക എന്നാണ് നയൻതാര ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നത്.

 

View this post on Instagram

 

A post shared by 9 S K I N (@9skinofficial)

ഇതിനുമുൻപ് നയൻതാര ഡെർമറ്റോളജിസ്റ് ഡോ. രെണിത രാജനുമായി ചേർന്ന് ലിപ് കെയർ സംരഭമായ ”ദ ലിപ് ബാം കമ്പനി” നേരത്തെ ആരംഭിച്ചിരുന്നു. വ്യത്യസ്ത ഫ്‌ളേവറുകളിലും നിറങ്ങളിലുമുളള ആയിരത്തിലധികം ലിപ് ബാമുകള്‍ വിപണിയിലെത്തിച്ച ലിപ് ബാം കമ്പനിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പ്രകൃതിദത്തമായ ലിപ് ബാമുകളുടെ വിപുലമായ ശ്രേണി പ്രദാനം ചെയ്യുന്ന, സൗന്ദര്യ വ്യവസായത്തിലെ മുൻനിര ഇ-കൊമേഴ്‌സ് കമ്പനികളിലൊന്നാണ് ഇപ്പോൾ ദ ലിപ് ബാം കമ്പനി.

ലോഞ്ച് ചെയ്തതിന് ശേഷം കഴിഞ്ഞ ഒരു വർഷത്തിനിടയിൽ വെഗൻ ലിപ് ബാം, പ്ലാന്റ് അധിഷ്ഠിത ടിൻറുകൾ, ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കുട്ടികൾക്കും സുരക്ഷിതമായ ലിപ് ബാമുകൾ, തുടങ്ങി നിരവധി ലിപ് ബാമുകൾ കമ്പനി വിപണിയിൽ എത്തിച്ചിരുന്നു.മാത്രമല്ല പ്രിസർവേറ്റീവ്-ഫ്രീ ഓപ്‌ഷനുകൾ, കൃത്യമായ പാക്കേജിംഗ്,വിദ്യാർത്ഥികൾക്ക് താങ്ങാനാവുന്ന മിനി പതിപ്പുകൾ,കുറഞ്ഞ നിരക്ക്,സൺ പ്രൊട്ടക്ഷൻ ലിപ് ബാമുകൾ തുടങ്ങിയ ഫീച്ചറുകളും ദ ലിപ് ബാം കമ്പനിയുടെ പ്രത്യേകതകളായിരുന്നു.

 

View this post on Instagram

 

A post shared by 9 S K I N (@9skinofficial)

ഇതേ രീതിയിൽ പ്രകൃതിയുടെയും ആധുനിക ശാസ്ത്രത്തിന്റെയും പിന്തുണയുള്ള നാനോ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് 9 സ്കിന്നിന്റെയും സെൽഫ് കെയർ ഉൽപ്പന്നങ്ങൾ നിർമ്മിക്കുക. പൂർണ്ണമായും വീഗൻ ഉൽപ്പന്നം ആയതുകൊണ്ട് തന്നെ ഏത് പ്രായക്കാർക്കും ഉപയോഗിക്കാമെന്നതും 9 സ്‌കിന്നിനെ വ്യത്യസ്തമാക്കുന്നുണ്ട്.ലേഡി സൂപ്പർസ്റ്റാറിന്റെ സൗന്ദര്യ രഹസ്യം ആരാധകർക്കിടയിൽ എപ്പോഴും ചർച്ചാവിഷയമാണ്.ഈ പ്രായത്തിലും ച‍ർമ്മവും ശരീരവുമൊക്കെ വളരെ ഭംഗിയായി സൂക്ഷിക്കുന്ന താരം ഒട്ടുമിക്ക പെൺകുട്ടികളുടെയും റോൾ മോഡലാണ്. സമീപകാലത്ത് നടിയുടെ സൗന്ദര്യം ഇത്രമാത്രം വർദ്ധിച്ചതിനുപിന്നിൽ എന്താണെന്ന് ആരാധകർ ഒന്നടങ്കം ചോദിച്ചിരുന്നു.ഈ ചോദ്യങ്ങൾക്കെല്ലാം മറുപടിയുമായാണ് താരം പുതിയ സ്കിൻ കെയർ ബ്രാൻഡുമായി എത്തിയിരിക്കുന്നത്.

എന്തായാലും താരത്തിന്റെ പുതിയ ബ്രാൻഡിനെ ആരാധകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ലേഡി സൂപ്പര്‍സ്റ്റാറിന്റെ പുതിയ ചര്‍മസംരക്ഷണ ടിപ്‌സിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നാണ് പോസ്റ്റിന് താഴെ ഭൂരിഭാഗവും കമന്റുകൾ വന്നിരിക്കുന്നത്.പുതിയ സംരംഭത്തിലൂടെ ബിസിനസ്സ് രംഗത്തേക്കും ചുവടുവെക്കാനൊരുങ്ങുകയാണ് താരറാണി.

LEAVE A REPLY

Please enter your comment!
Please enter your name here