സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത് തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര ഇരട്ടക്കുട്ടികളിൽ ഒരാളായ ഉയിരിനെ മടിയിൽ ഇരുത്തി താലോലിക്കുന്ന വിഡിയോയാണ് .നയൻതാര നായികയായി എത്തിയ സ്കർ ദ് റാസ്കൽ എന്ന സിനിമയിലെ ‘ഐ ലവ് യു മമ്മി’ എന്ന പാട്ട് ഉൾപ്പെടുത്തിക്കൊണ്ട് എക്‌സിലൂടെയാണ് താരം പുതിയ പോസ്റ്റ് പങ്കുവച്ചത്.
Chilling Uyir 🫶🏻 💆🏻♂️ #relax pic.twitter.com/y72VL3386Y
— Nayanthara✨ (@NayantharaU) October 19, 2023
”ചില്ലിങ് വിത്ത് ഉയിർ” എന്ന് പറഞ്ഞുകൊണ്ട് ഷെയർ ചെയ്ത വീഡിയോയിൽ ഉയിർ നയൻതാരയുടെ മടിയിൽ കമിഴ്ന്ന് കിടന്നുകൊണ്ട് കളിക്കുന്നത് കാണുവാൻ സാധിക്കും.വളരെ മനോഹരമായ വീഡിയോ നിമിഷ നേരംകൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയത്.നിരവധിയാളുകളാണ് വീഡിയോക്ക് കമന്റുകളുമായി എത്തിയത്.ഭൂരിഭാഗവും ഉലക് എവിടെയെന്ന് അന്വേഷിച്ചുകൊണ്ടാണ് കമന്റിട്ടിരിക്കുന്നത്.ലേഡി സൂപ്പർസ്റ്റാർ എന്ന് സിനിമ ലോകം വിശേഷിപ്പിക്കുന്ന നയൻതാരയുടെ വിവാഹം കഴിഞ്ഞ വർഷമാണ് നടന്നത്.സിനിമ ലോകവും സോഷ്യൽ മീഡിയയും ഒരുപോലെ ആഘോഷിച്ച വിവാഹമായിരുന്നു ഇത്. വിവാഹം കഴിഞ്ഞ് മാസങ്ങൾ പിന്നിടുമ്പോൾ ആണ് ഇരുവരും എല്ലാരേയും ഞെട്ടിച്ച് കൊണ്ട് തങ്ങൾക്ക് ഇരട്ടക്കുട്ടികൾ പിറന്ന വാർത്ത പങ്കുവച്ചത്.സമൂഹമാധ്യമം ഒന്നടങ്കം ചർച്ച ചെയ്ത വിഷയമായിരുന്നു വാടക ഗർഭധാരണത്തിലൂടെ നടന്ന കുഞ്ഞുങ്ങളുടെ ജനനം .ഇരുവരുടെയും ജനനത്തിന് ശേഷം വിഘ്നേഷ് തങ്ങളുടെ കണ്മണികളുടെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ആരാധകർക്കായി പങ്കുവക്കാറുണ്ട്.
വിഗ്നേഷ് ശിവന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് കുഞ്ഞുങ്ങളെ കുറിച്ചുള്ള വിശേഷങ്ങളും നയൻതാരയും ഒത്തുള്ള നിമിഷങ്ങളും ആരാധകർ കാണുന്നതും അറിയുന്നതും.കുഞ്ഞുങ്ങളുടെ പേരും ഈ അടുത്താണ് താരങ്ങൾ വെളിപ്പെടുത്തിയത്. രുദ്രനീൽ എന്‍. ശിവ , ദൈവിക് എന്‍. ശിവ എന്നാണ് കുഞ്ഞുങ്ങൾക്ക് പേരിട്ടിരിക്കുന്നത് . ഉയിർ, ഉലകം എന്നാണ് ഇവരുടെ ഓമനപ്പേര്.
അതേസമയം സമീപദിവസമാണ് നയൻതാര തന്റെ സ്കിൻ കെയർ ബ്രാൻഡ് ആരംഭിച്ചത്.ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് നടി പുതിയ സ്കിൻ കെയർ ബ്രാൻഡ് ആരംഭിക്കുന്ന വിവരം പുറത്ത്‌വിട്ടത്.self love is all we need സ്വയം സ്‍നേഹിക്കുകയെന്നതാണ് സൗന്ദര്യത്തിന്റെ രഹസ്യമെന്ന് പറഞ്ഞാണ് നയൻതാര പുതിയ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.ആറു വർഷത്തെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതെന്നും, അതിശയകരമായ ചർമസംരക്ഷണ അനുഭവത്തിനായി നിങ്ങൾ തയാറെടുക്കുക എന്നാണ് നയൻതാര ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞത്