രജനീകാന്ത് നായകനായി എത്തിയ ”ജയിലർ” ലോകമെമ്പാടും വൻ വിജയമാണ് കരസ്ഥമാക്കിയത്. റിപ്പോർട്ടുകൾ പ്രകാരം ആഗോള വ്യാപകമായി ചിത്രം 650 കോടിയിലേറെയാണ് നേടിയത്.ഇതിനിടയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് സംവിധായകൻ നെൽസണിന്റെ നന്ദികുറിപ്പാണ്.സോഷ്യൽ മീഡിയയിലൂടെയാണ് നെൽസൺ സിനിമയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തിയത്.
View this post on Instagram
കുറിപ്പിന്റെ പൂർണ്ണരൂപം……
”ജയിലര്‍ ഇത്രയും വിജയമാക്കിയ ഒരോരുത്തരോടും ഹൃദയപൂര്‍വ്വം എന്‍റെ ആദരവും നന്ദിയും അറിയിക്കാന്‍ ഞാന്‍ ഈ നിമിഷം ഉപയോഗിക്കുകയാണ് .എന്നോടുള്ള സ്നേഹത്തിനും നന്ദിക്കും മാധ്യമങ്ങളോടും ജയിലര്‍ പ്രദര്‍ശിപ്പിച്ച തീയറ്ററുകാരോടും നന്ദി പറയുന്നു.രമ്യ കൃഷ്ണന്‍, സുനില്‍, നാഗേന്ദ്ര ബാബു, കിഷോര്‍ കുമാര്‍, വിനായകന്‍ ചേട്ടന്‍, വസന്ത് രവി, യോഗി ബാബു, വിടി ഗണേഷ്, റെഡ്ലി എന്നിവരുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നു. നിങ്ങളോടൊപ്പം വര്‍ക്ക് ചെയ്യാന്‍ കളിഞ്ഞത് വലിയ സന്തോഷമുള്ള കാര്യമാണ്. തമന്ന ജി വളരെ ലളിത്വമുള്ള വ്യക്തിയാണ്. അവരുടെ ഹൃദയ വിശാലതയാണ് അവര്‍ ഈ റോള്‍ ഏറ്റെടുത്തതിലൂടെ കാണിക്കുന്നത്. ഞങ്ങള്‍ ഒന്നിച്ച് വര്‍ക്ക് ചെയ്ത സമയം മനോഹരമായിരുന്നു.
മോഹന്‍ലാല്‍ സാര്‍, ശിവരാജ് കുമാര്‍ സാര്‍, ജാക്കി ഷെറോഫ് സാര്‍ എന്നിവര്‍ക്ക് എന്‍റെ ഹൃദയത്തിന്‍റെ തൊട്ട് നന്ദി രേഖപ്പെടുത്തുകയാണ്. നിങ്ങളുടെ സാന്നിധ്യം ജയിലറിനെ മറ്റൊരു ലെവല്‍ എത്തിച്ചു. അനിരുദ്ധിന്‍റെ സംഗീതമാണ് ജയിലറിന്‍റെ ആത്മാവ്.കീപ്പ് റോക്കിംഗ്, കീപ്പ് ഇന്‍സ്പിയറിംഗ്.
സൂപ്പര്‍താരം രജനികാന്ത് സാറിന് എനിക്കായി അവസരം നല്‍കിയതിന് നന്ദി പറയുന്നു. താങ്കളുടെ എനർജി, പ്രതിബദ്ധത, സമർപ്പണം, പാഷന്‍, എല്ലാം എനിക്കും എന്‍റെ ക്രൂവിനും ഒരു പാഠം പോലെയായിരുന്നു. താങ്കളുടെ പ്രഭാവം എന്നും അതിരുകളെ ഇല്ലത്താതായിരുന്നു. ഇതാണ് ജയിലര്‍ റെക്കോഡുകള്‍ തകര്‍ത്ത് വന്‍ വിജയമാകാന്‍ കാരണം. എന്‍റെ ജീവിതത്തിലെ ഏറ്റവും വിലയേറിയ അനുഭവമായി ഞാന്‍ ഇതെന്നും കരുതും.അവസാനമായി ആരാധകര്‍ക്കും, പ്രേക്ഷകര്‍ക്കും നന്ദി പറയുന്നു. നിങ്ങളുടെ പൊസറ്റീവായ വാക്കുകളാണ് ജയിലറിനെ ദക്ഷിണേന്ത്യയിലും പുറത്തും ചരിത്ര വിജയമാക്കിയത്. നിങ്ങളുടെ ഗംഭീര പ്രതികരണങ്ങളും തീയറ്ററില്‍ തീര്‍ത്ത അന്തരീക്ഷവും എന്നും ഓര്‍ക്കുന്ന അനുഭവമായിരിക്കും.”എന്ന് പറഞ്ഞുകൊണ്ടാണ് നെൽസൺ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത് .”
ജയിലർ സിനിമയുടെ ഗംഭീര വിജയത്തിന് പിന്നാലെ രജനികാന്തിനും സംവിധായകൻ നെൽസണും സംഗീത സംവിധായകന്‍ അനിരുദ്ധിനും പ്രതിഫലത്തിന് പുറമെ നിർമ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ലാഭവിഹിതം കൈമാറിയതും ബിഎംഡബ്യൂ എക്സ് 7 കാർ സമ്മാനിച്ചതും വലിയ വാർത്തയായിരുന്നു.