സംവിധായകൻ രാം ഗോപാൽ വർമ തിരയുന്ന ആ പെൺകുട്ടി ആരാണെന്ന് അറിയാമോ ?

0
296

ഴിഞ്ഞ ദിവസം സംവിധായകൻ രാം ഗോപാൽ വർമ്മ എക്സിൽ ഒരു ഇൻസ്റ്റ​ഗ്രാം റീൽസ് പങ്കുവെച്ച് അതിലുള്ള പെൺകുട്ടി ആരാണെന്ന് തിരക്കിയിരുന്നു. തൊട്ടുപിന്നാലെ നിരവധിയാളുകൾ കമന്റുമായി രംഗത്ത് എത്തി .ഇൻസ്റ്റ​ഗ്രാമിലൂടെ വൈറലായ മലയാളി മോഡൽ ശ്രീലക്ഷ്മി സതീഷായിരുന്നു രാം ഗോപാൽ വർമ്മയെ ആകർഷിച്ച ആ  സുന്ദരി.

ആരാണെന്ന് മനസിലായ രാം ഗോപാൽ വർമ്മ ശ്രീലക്ഷ്‌മിക്ക് അഭിനയിക്കാൻ താൽമര്യമുണ്ടോ എന്ന് അന്വേഷിച്ച് അദ്ദേഹം വീണ്ടും ട്വീറ്റുമായി രം​ഗത്തെത്തുകയായിരുന്നു.മാത്രമല്ല അന്നേ ദിവസം പിറന്നാൾ ആഘോഷിക്കുന്ന ശ്രീലക്ഷ്മിക്ക് പിറന്നാൾ ആശംസകളും അദ്ദേഹം നേർന്നിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവെന്‍സറും മോഡലുമാണ് ശ്രീലക്ഷ്മി.ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട് വിഡിയോകൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്.

നിരവധി വിവാദങ്ങളിൽ അകപ്പെടാറുള്ള സംവിധായകനാണ് രാം ഗോപാൽ വർമ.നടി അഷു റെഡ്ഢിയുമൊത്തുള്ള രാം ഗോപാൽ വർമയുടെ അഭിമുഖം ഒരുപാട് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.അഭിമുഖത്തിന്റെ അവസാനം രാം ഗോപാല്‍ വര്‍മ നടിയുടെ കാലില്‍ ചുംബിച്ചതാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്.Not in a relationship, don't believe in marriage anymore :Ram Gopal Varmaഅഭിമുഖത്തിലുടനീളം രാം ഗോപാല്‍ വര്‍മ നടിയുടെ കാല്‍ചുവട്ടില്‍ ഇരുന്നതും വലിയ പ്രശ്നങ്ങൾ സൃഷ്ട്ടിച്ചു. ഇതിനുശേഷം നടനെതിരെ വ്യാപക രീതിയിൽ സൈബർ ആക്രമണങ്ങൾ നടന്നിരുന്നു. ഇപ്പോൾ വന്ന പുതിയ പോസ്റ്റും പഴയ സംഭവങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടാണ് അദ്ദേഹത്തിനെതിരെ കമന്റുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്തായാലും സംവിധായകന്റെ ക്ഷണം ശ്രീലക്ഷ്മി സ്വീകരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here