”ഉമ്മൻചാണ്ടി സാർ മാപ്പ്..! സാമൂഹ്യദ്രോഹികളുടെ ഇടപെടലുകൾ മൂലം അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നു” ; സോളാർ വിഷയത്തിൽ ഷമ്മി തിലകൻ

0
224

സോളാർ കേസിൽ ഉമ്മന്‍ചാണ്ടിയെ ഉൾപ്പെടുത്താന്‍ ​ഗൂഢാലോചന നടന്നെന്ന സിബിഐ കണ്ടെത്തലിൽ പ്രതികരണവുമായി നടൻ ഷമ്മി തിലകൻ രംഗത്ത്. സാമൂഹ്യദ്രോഹികളുടെ ഇടപെടലുകൾ മൂലം ഉമ്മൻചാണ്ടിയെ തെറ്റിദ്ധരിക്കേണ്ടി വന്നതിൽ നിർവ്യാജമായ ഖേദം അറിയിക്കുന്നുവെന്നും സാമൂഹ്യദ്രോഹികൾക്കെതിരെ വേണ്ട നടപടി കൈക്കൊള്ളണമെന്നും നടൻ പറയുന്നു.ഫേസ്ബുക്കിലൂടെയാണ് നടൻ സംഭവത്തിൽ പ്രതികരിച്ചത്.

പോസ്റ്റിന്റെ പൂർണ്ണരൂപം …

”ഉമ്മൻചാണ്ടി സാർ മാപ്പ്..!സാമൂഹ്യദ്രോഹികളുടെ ഇടപെടലുകൾ മൂലം, അൽപ്പനാൾ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതിൽ, നിർവ്യാജമായ ഖേദം അറിയിക്കുകയാണ് ഞാൻ ..!പ്രതികാരദാഹത്താൽ അങ്ങയുടെ ആത്മാവിൽ ഉണ്ടാകാൻ സാധ്യതയുള്ള വിസ്ഫോടനത്തെത്തുടർന്ന് ബഹിർഗമിക്കാൻ സാധ്യതയുള്ള കൊറോണൽ മാസ് ഇജക്ഷൻ മൂലം ഉണ്ടാകാൻ സാധ്യതയുള്ള ഭൗമ കാന്തിക കൊടുങ്കാറ്റ് ആണ് ഇത് ..; ഈ സാമൂഹ്യ ദ്രോഹികളുടെ മേൽ മാത്രം പതിക്കുന്നതിന് വേണ്ട നടപടി കൈക്കൊള്ളണമെന്നും, അതുവഴി ഈ കേരളക്കരയിൽ, അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്നു വിളിക്കാത്ത നല്ല കമ്മ്യൂണിസ്റ്റുകാരെ ഒഴിവാക്കി കരുണ കാട്ടണമെന്നും വിനീതമായി ഞാൻ അപേക്ഷിക്കുന്നു. എന്ന് ഷമ്മി തിലകൻ പോസ്റ്റിൽ പറയുന്നു.”2012 സെപ്റ്റംബർ 19 ന് ക്ലിഫ് ഹൗസിൽവച്ച് ഉമ്മൻചാണ്ടി പീഡിപ്പിച്ചു എന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. സംഭവം നടന്നെന്നു പരാതിക്കാരി പറയുന്ന ദിവസം ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നില്ലെന്നു ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു . ഈ ഘട്ടത്തിലാണു പരാതിക്കാരി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.2021 ജനുവരിയിൽ കേസ് സിബിഐക്കു കൈമാറി. ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ.പി.അനിൽകുമാർ, എ.പി.അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരായാണ് പ്രധാനമായും കേസിൽ അന്വേഷണം നടത്തിയത്. എന്നാൽ, തെളിവില്ലെന്നു ചൂണ്ടിക്കാട്ടി സിബിഐ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.ക്ലിഫ് ഹൗസിൽ വെച്ച് ഉമ്മൻചാണ്ടി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി വാസ്തവ വിരുദ്ധമാണെന്ന് കാണിച്ചാണ് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകിയത്. ഒമ്പത് വര്‍ഷം രാഷ്ട്രീയ കേരളത്തെയും കോണ്‍ഗ്രസിനെയും പിടിച്ചുലച്ച സോളാര്‍ പീഡന കേസ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയതോടെ അപ്രസക്തമാവുകയായിരുന്നു.

അതേസമയം, സിബിഐ കണ്ടെത്തലില്‍ പ്രതികരണവുമായി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്‍ രംഗത്തെത്തിയിരുന്നു.കാലം സത്യം തെളിയിക്കുമെന്നും എത്ര മൂടി വെച്ചാലും സത്യം പുറത്തു വരുമെന്നുമായിരുന്നു അദ്ദേഹം ഈ വിഷയത്തിൽ പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here