അമൃത സുരേഷിനെ വിടാതെ പിന്തുടർന്ന് സോഷ്യൽ മീഡിയ ; പിന്തുണയുമായി ആരാധകർ

0
237

കളുമൊത്തുള്ള വെക്കേഷൻ ട്രിപ്പിന്റെ ചിത്രങ്ങൾ ഗായിക അമൃത സുരേഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്നും ഉയർന്ന് വന്നത്.വ്യക്തിപരമായി താരത്തെ ആക്രമിക്കുന്ന വിധത്തിലുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.ഗോവൻ ട്രിപ്പിന്റെ വ്‌ളോഗ് അമൃത ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു.തൊട്ടുപിന്നാലെ അവിടെയും എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയയിലെ സദാചാരക്കാർ.

”കുഞ്ഞികുറുമ്പിയെയും കൂട്ടി ഗോവയിൽ” എന്ന് പറഞ്ഞുകൊണ്ട് ഷെയർ ചെയ്ത വ്‌ളോഗിൽ അമൃതയും മകളുമൊത്തുള്ള രസകരമായ നിമിഷങ്ങളാണ് അടങ്ങിയിട്ടുള്ളത്.ട്രിപ്പിനെക്കാൾ കൂടുതൽ ഒരു വിഭാഗത്തിന് അറിയേണ്ടത് താരത്തിന്റെ ഭർത്താവ് ഗോപി സുന്ദറിനെക്കുറിച്ചാണ്.”എന്തൊക്കെ ആയിരുന്നു എൻറെ ഗോപി ചേട്ടന്‍. ഇപ്പോള്‍ ഗോവിന്ദ….” എന്ന് കമന്റിട്ട ഒരാൾക്ക് അമൃത മറുപടി നൽകിയത് ഇപ്പോൾ ഗോവിന്ദയോ മനസ്സിലായില്ല എന്നായിരുന്നു.”സുന്ദരൻ എവിടെ പോയി ചേച്ചി… രണ്ടുപേരെയും ഒന്നിച് കണ്ടിട്ട് കുറേ ആയി,ഗോപിയേട്ടൻ ഇല്ലേ തുടങ്ങി ഗോപി സുന്ദറിനെ അന്വേഷിക്കുന്നവരാണ് ഏറെയും.ഒപ്പം അമൃതെയെ പിന്തുണക്കുന്നവരും രംഗത്തുണ്ട്.”’ഓരോരുത്തരും അവരവരുടെ വിധികൾ അനുസരിച്ച് ജീവിക്കും,ആരെയും സത്യങ്ങൾ അറയാതെ പരിഹസിക്കുക യും കുറ്റപ്പെടുത്തുകയും ചെയ്യരുത് തുടങ്ങി കമന്റുകൾ നീണ്ടുപോകുന്നു.

കഴിഞ്ഞ ദിവസം ഗായിക അമൃത സുരേഷ് മകളുമൊത്തുള്ള വെക്കേഷൻ ട്രിപ്പിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു.ഈ പോസ്റ്റിന് മോശം കമന്റ് ചെയ്ത യുവതിക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ അമൃത നൽകിയ മറുപടിയും വലിയ ചർച്ചയായിരുന്നു.പോസ്റ്റ് ഇട്ടതിനുപിന്നാലെ ഉയർന്നുവന്ന പ്രധാന ചോദ്യം ആരാണ് ചിത്രങ്ങൾ എടുത്ത് തരുന്നത് എന്നായിരുന്നു.സോളോ ട്രിപ്പ് ആണെന്ന് പറയുമ്പോഴും ഫോട്ടോ എടുത്ത് തന്ന വ്യക്തി ആരാണെന്ന് തുറന്ന് പറയുന്നില്ലലോ എന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്.എന്തായാലും താരം ഇതുവരെ കമന്റിനോട് പ്രതികരിച്ചിട്ടില്ല.സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയമായിരുന്നു ഗോപി സുന്ദറും അമൃത സുരേഷും വേർപിരിഞ്ഞെന്ന രീതിയിലുള്ള വാർത്ത.അമൃത സുരേഷും ഗോപി സുന്ദറും ഒരുമിച്ച് ജീവിതം ആരംഭിച്ച വാര്‍ത്ത പങ്കുവച്ചു കൊണ്ടുള്ള പോസ്റ്റ് ഡിലീറ്റ് ചെയ്തതാണ് സോഷ്യല്‍ മീഡിയയിൽ ചർച്ചകൾക്ക് തുടക്കം കുറിച്ചത്. എന്തുകൊണ്ടാണ് താരങ്ങള്‍ പോസ്റ്റ് പിന്‍വലിച്ചതെന്ന് വ്യക്തമായിട്ടില്ല. ഇരുവരും പിരിയാന്‍ തീരുമാനിച്ചോ, ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തുവോ എന്നൊക്കെയുള്ള സംശയങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഗോപി സുന്ദര്‍ അമൃതയെ അണ്‍ഫോളോ ചെയ്തതും വേര്‍ പിരിയല്‍ സംശയങ്ങള്‍ക്ക് ശക്തി പകർന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here