”ഞാൻ മൂന്ന് തവണ ”പുഷ്പ” കണ്ടു, അതില്‍ നിന്ന് ചില കാര്യങ്ങളൊക്കെ എനിക്ക് പഠിക്കാനായി” ; അല്ലു അർജുന് നന്ദി അറിയിച്ച് കിംഗ് ഖാൻ

0
200

റ്റ്ലീയുടെ ആദ്യ ബോളിവുഡ് ചിത്രം ‘ജവാൻ’ ബോക്സ് ഓഫീസിൽ ഹിറ്റായി പ്രദർശനം തുടരുകയാണ്. ഇതിനിടയിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത് കിം​ഗ് ഖാൻ ഷാരൂഖ് പുഷ്പ സിനിമയെ അഭിനന്ദിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് .നടൻ അല്ലു അർജുൻ ജവാന്റെ വിജയത്തെ തുടർന്ന് ഷാരൂഖിനെ അഭിനന്ദിച്ചതിന് പിന്നാലെയാണ് കിം​ഗ് ഖാൻ മറുപടിയായി പുഷ്പയെക്കുറിച്ച് പറഞ്ഞത്.

എക്സ് അക്കൗണ്ട്‌ വഴിയാണ് ഷാരൂഖ് അല്ലുവിന് അഭിനന്ദനം അറിയിച്ചത്. ‘പ്രിയപ്പെട്ട അല്ലു അര്‍ജുന്‍, നിങ്ങളുടെ വാക്കുകള്‍ക്കും പ്രാര്‍ത്ഥനക്കും ഒരുപാട് നന്ദി. തിയേറ്ററുകളില്‍ തീ പടര്‍ത്തുന്ന സൂപ്പര്‍ താരമായ താങ്കൾ എന്നെ അഭിനന്ദിച്ചത് വളരെ സന്തോഷം നൽകുന്ന ഒന്നാണ്. പുഷ്പ ഞാൻ മൂന്ന് തവണ കണ്ടു. അതില്‍ നിന്ന് ചില കാര്യങ്ങളൊക്കെ എനിക്ക് പഠിക്കാനായി,’ എന്ന് പറഞ്ഞുകൊണ്ടാണ് ഷാരൂഖ് ഖാൻ മറുപടിയായി പോസ്റ്റ് ചെയ്തത് . മാത്രമല്ല അല്ലുവിനെ നേരില്‍ കാണാന്‍ എത്തുമെന്നും ഷാരൂഖ് അറിയിച്ചിട്ടുണ്ട്.Allu Arjun says he prayed for Shah Rukh Khan's Jawan success, SRK responds, 'The Fire himself praised me… made my day' | Telugu News - The Indian Expressകിംഗ് ഖാൻ ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലീ സംവിധാനം ചെയ്ത ”ജവാൻ ” തിയറ്ററുകളിൽ മികച്ച വിജയത്തോടെ പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ ചിത്രം 300 കോടി ക്ലബില്‍ എത്തിയിരുന്നു. മാത്രമല്ല ആഗോള വ്യാപകമായി ചിത്രം നേടിയത് 500 കോടിക്ക് മുകളിലാണ് .ആദ്യമായാണ് ഒരു ഹിന്ദി സിനിമ മൂന്ന് ദിവസങ്ങൾക്കുള്ളിൽ 200 കോടിയിലധികം നേടുന്നത്. ആ​ഗോളതലത്തിൽ നൂറ് കോടി ക്ലബ്ബിൽ കയറുന്ന ഏഴാമത്തെ ഇന്ത്യൻ ചിത്രമായി ഷാരൂഖ് ഖാന്റെ ‘ജവാൻ’ സ്ഥാനം പിടിച്ചിരുന്നു. കൂടാതെ നൂറ് കോടി ക്ലബിൽ കേറുന്ന ഷാരൂഖ് ഖാ​ന്റെ രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിന് ലഭിച്ചിരുന്നു. അവസാനം പ്ര‍ർശനത്തിനെത്തിയ ഷാരൂഖ് ഖാന്റെ പഠാൻ 108 കോടി രൂപയുടെ ആഗോള ഓപ്പണിംഗ് സ്വന്തമാക്കിയിരുന്നു.Allu Arjun Took A Good Call On Jawan - Telugu Rajyamബോക്സ് ഓഫീസില്‍ ഹിറ്റായ ചിത്രമായിരുന്നു അല്ലു അര്‍ജുന്‍ നായകനായ പുഷ്പ. പുഷ്പയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. സുകുമാര്‍ സംവിധാനം ചെയ്യുന്ന ‘പുഷ്പ 2’ വിന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ അല്ലു അര്‍ജ്ജുന്റെ പിറന്നാള്‍ തലേന്ന് നിര്‍മ്മാതാക്കള്‍ പങ്കുവെച്ചിരുന്നു. പോസ്റ്ററിന് മികച്ച പിന്തുണയാണ് ലഭിച്ചത്. ലോകമെമ്പാടുമുള്ള ഗ്രാൻഡ് റിലീസായാണ് ‘പുഷ്പ 2’ തീയേറ്ററുകളിൽ എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here