ബി.എം.ഡബ്ല്യു എക്‌സ്.എം.എസ്യുവി സ്വന്തമാക്കി നടൻ ടൊവിനോ തോമസ്.ബിഎംഡബ്ല്യു സീരീസിലുള്ള ഈ വാഹനം സ്വന്തമാക്കുന്ന ആദ്യ തെന്നിന്ത്യൻ സിനിമതാരം എന്ന ഖ്യാതിയും നടന് ഇതിലൂടെ സ്വന്തമാണ്.ഇന്ത്യയിലെത്തിച്ചിട്ടുള്ള വാഹനങ്ങളില്‍ ഏറ്റവും പുതിയ എം റോഡ് മോഡലാണ് എക്‌സ്.എം. 2.6 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.
ഇതിനോടകം സോഷ്യൽമീഡിയയിലും മറ്റും താരത്തിന്റെ പുതിയ വാഹനത്തോടൊപ്പമുള്ള ചിത്രങ്ങൾ വൈറൽ ആയി കഴിഞ്ഞു.റേഞ്ച് റോവറിന്റെ 2023 മോഡൽ ഇന്ത്യയില്‍ ആദ്യം സ്വന്തമാക്കിയതില്‍ ഒരാളായിരുന്നു ടൊവിനോ.അന്നേ താരത്തിന്റെ വാഹനത്തിനോടുള്ള താല്പര്യം ആരാധകർ തിരിച്ചറിഞ്ഞതാണ്.
View this post on Instagram
അതേസമയം ടൊവിനോയുടെ അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം.പൂര്‍ണമായും 3ഡിയില്‍ ഒരുങ്ങുന്ന അജയന്റെ രണ്ടാം മോഷണം മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ പൂര്‍ത്തിയാക്കുന്ന സിനിമകളില്‍ ഒന്നാണ്. മൂന്ന് വേഷങ്ങളിലാണ് ചിത്രത്തില്‍ ടൊവിനോ തോമസ് എത്തുന്നത്.മണിയൻ, അജയൻ, കുഞ്ഞിക്കേളു എന്നീ മൂന്ന് തലമുറയിൽപ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. മലയാളം,ഹിന്ദി ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറു ഭാഷകളിലായി എ ആര്‍ എം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. സുജിത് നമ്പ്യാരാണ് തിരക്കഥ ഒരുക്കുന്നത്. തമിഴില്‍ ‘കന’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങള്‍ക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാന്‍ തോമസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.മൂന്നു കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം പാന്‍ ഇന്ത്യന്‍ സിനിമയായി ആണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അണിയറക്കാര്‍ എത്തിക്കുന്നത്. മാജിക് ഫ്രെയിംസ്, യു ജി എം മോഷന്‍ പിക്‌ചേര്‍സ് എന്നീ ബാനറുകളില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, ഡോ. സക്കറിയ തോമസ്, എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.