സീക്രട്ട് റൂമിലേക്ക് നോറ തെരഞ്ഞെടുക്കപ്പെട്ടത് ഇങ്ങനെ ; ബിഗ് ബോസ് പ്ലാൻ ഇതായിരുന്നോ ?

0
103

ങ്ങനെ ബിഗ് ബോസ് സീസൺ സിക്സിൽ സീക്രട്ട് റൂം എന്ന ഭാഗ്യം കിട്ടിയിരിക്കുകയാണ് നോറക്ക്.ഒട്ടും പ്രതീക്ഷിക്കാതെയാണ് നോറക്ക് ഈ ഭാഗ്യം കിട്ടിയത.എല്ലാ സീസണിലും ഈ സീക്രട്ട് റൂം ഓപ്‌ഷൻ ഉള്ളതുകൊണ്ട് തന്നെ ഇത്തവണ ജാസ്മിൻ ആയിരിക്കും പോവുകയെന്നാണ് ഭൂരിഭാഗവും കരുതിയിരുന്നത്.പക്ഷേ അങ്ങനെയല്ല സംഭവിച്ചത്.മജോറിറ്റി ആൾക്കാരും നോറ എവിക്ട് ആയെന്ന് കരുതിയിരുന്നപ്പോഴാണ് ബിഗ് ബോസിന്റെ ട്വിസ്റ്റ് .നോറ പോലും എവിക്ട് ആയെന്നാണ് സത്യത്തിൽ കരുതിയിരുന്നത്.എന്തുകൊണ്ടായിരിക്കും ബിഗ് ബോസ് സീക്രട്ട് റൂമിലേക്ക് നോറയെ തന്നെ സെലക്റ്റ് ചെയ്തത്? തിരിച്ചെത്തിയ നോറ പുതിയ ഗെയിം പ്ലാനുകൾ സ്വീകരിക്കുമോ ഇതൊക്കെ അറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

സീക്രട്ട് റൂം എന്നതുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത് പുറത്തായെന്ന് മത്സരാർത്ഥികളും പ്രേക്ഷകരും കരുതുന്ന സമയത്ത് സീക്രട്ട് റൂമിൽ ഇരുന്ന് ബിഗ് ബോസ് ലൈവ് സ്ട്രീമിംഗ് കാണാം എന്നതാണ് ഈ സംഭവത്തിന്റെ ഏറ്റവും വലിയ ഗുണം.ഇതിലൂടെ സഹമത്സരാര്‍ഥികളുടെ സംസാരം പരസ്പരമുള്ള വിലയിരുത്തലുകൾ ഗെയിം പ്ലാനിംഗുകൾ അതുപോലെ സ്ട്രാറ്റജികൾ അതിനോടൊപ്പം തന്നെക്കുറിച്ചു പറയുന്നതുമൊക്കെ ഇതിലൂടെ കേൾക്കുകയും കാണുകയും ചെയ്യാം.ഒരു തരത്തിൽ പറഞ്ഞാൽ ഒരു ഗോൾഡൻ ചാൻസ് ആണ് മത്സരാർത്ഥിക്ക് കിട്ടുന്നതെന്നർത്ഥം.ഹൗസില്‍ തിരിച്ചെത്തുമ്പോള്‍ ഗെയിം പ്ലാനിംഗില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണമെന്ന് ചിന്തിക്കാനുള്ള ചാൻസാണ് സീക്രട്ട് റൂമിലൂടെ ബിഗ് ബോസ് മത്സരാര്‍ഥിക്ക് നല്‍കുന്നത്.ഈ ചാൻസ് കിട്ടുന്ന ഭൂരിഭാഗവും അവരുടെ ഗെയിം സ്ട്രാറ്റജികള്‍ അടിമുടി മാറ്റാറുമുണ്ട്.പ്രത്യേകിച്ച് കഴിഞ്ഞ സീസണിലെ സെറീന,, ബിഗ് ബോസ് മത്സരാർഥികളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് സെറീന എവിക്ട് ആകുന്നതും ശേഷം സീക്രട്ട് റൂമിലേക്ക് പോകുന്നതും..ഒരു രാത്രി മുഴുവൻ മറ്റു മത്സരാർഥികൾ പറയുന്നത് സീക്രട്ട് റൂമിലിരുന്ന് കേൾക്കാൻ അവസരം ലഭിച്ച സെറീന പല രഹസ്യങ്ങളും മനസ്സിലാകുകയും അത് മറ്റ് മത്സരാർഥികളോട് പങ്കുവയ്ക്കുകയും അതിനനുസരിച്ച് ഗെയിം പ്ലാൻ മാറ്റുകയും ചെയ്തിരുന്നു.ആ നിലക്ക് നോറ എത്രമാത്രം ഈ ചാൻസ് യൂട്ടിലൈസ്സ് ചെയ്യുമെന്ന് അറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത് .പ്രത്യേകിച്ച് നോറ പോയതിനുശേഷം മത്സരാർത്ഥികളിൽ ഒരാൾക്കുപോലും വിഷമം വരാത്തതും അതിനെക്കുറിച്ചുള്ള സംസാരവും എല്ലാം നോറ കാണുകയും കേൾക്കുകയും മനസ്സിലാക്കുകയും ചെയ്തിട്ടുണ്ടാകും അതിന്റെ പേരിൽ ഒരു ടാർഗറ്റ് അവരുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കാവുന്നതാണ്.ഒപ്പം സായി സിജോ എന്നിവരുടെ മാസ്റ്റർ പ്ലാൻ,ജാസ്മിന്റെ ഗെയിം സ്ട്രാറ്റജി ഇവയെല്ലാം പൊളിച്ചടുക്കാൻ സാദ്യത കൂടുതലാണ്.ഒരുപക്ഷെ നോറയെ ബിഗ് ബോസ് സെലക്ട് ചെയ്യാനുള്ള ഒരു റീസൺ..ഒറ്റക്ക് ഗെയിം കളിക്കുന്നു എന്നതാകാം.കാരണം വന്ന ആദ്യ ദിനം മുതൽ ഈയടുത്ത ദിവസം വരെയും ഗെയിമിലായാലും മറ്റുള്ള കാര്യങ്ങളിലായാലും അഭിപ്രായങ്ങളും നിലപാടുകളും എല്ലാം സ്വന്തമായി പറഞ്ഞ ഒരേയൊരു വ്യക്തി ഉണ്ടെങ്കിൽ അത് നോറ മാത്രമാണ്.ഒറ്റയാൾ പ്രസ്ഥാനമെന്ന് ജിന്റോ സ്വയം വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഇടക്കെപ്പഴോ ജിന്റോയും ഗ്രൂപ്പ് ഡിസിഷനുകൾ എടുക്കുകയും മറ്റുള്ളവരുടെ വാക്ക് കേട്ട് ഗെയിം കളിക്കാറുമുണ്ട്.എന്നാൽ നോറ അങ്ങനെയല്ല ഏത് സിറ്റുവേഷനിലും തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയും തന്റെ ഇച്ഛക്കനുസരിച്ച് ഗെയിം കളിച്ചിരുന്ന ഒരാളായിരുന്നു.സഹമത്സരാർത്ഥികൾ തനിക്ക് എതിരാണെന്ന് അറിഞ്ഞിട്ടും തന്റെ നിലപാടുകളിലും അഭിപ്രായങ്ങളിലും മാറ്റം വരുത്താൻ നോറ തയ്യാറായിരുന്നില്ല .ജാസ്മിൻ,ജിന്റോ,ഗബ്രി,സിജോ തുടങ്ങിയ മത്സരാർത്ഥികൾ നോറക്കെതിരെ പലപ്പോഴും അതിര് കടന്ന പരാമർശങ്ങളും വാക്കുകളും മറ്റും പറഞ്ഞിട്ടും ഇതിനൊന്നും മോശം രീതിയിൽ നോറ മറുപടി നൽകിയിട്ടില്ല.പറയുന്ന കാര്യം വളഞ്ഞ രീതിയിലാണെന്നത് ഒഴിച്ചാൽ ബിഗ് ബോസ് സീസണിലെ ശക്തയായ മത്സരാര്ഥിയാണ് നോറ.ഭൂരിഭാഗവും ഗ്രൂപ്പുകളും കോംബോകളും തേടിപോയപ്പോൾ ഒറ്റക്കാണ് നോറ വീട്ടിൽ നിന്നിരുന്നത്.ഫ്രുണ്ട്ഷിപ്പും അറ്റാച്ച്മെന്റ്‌സും ഷോയിലെ നിലനിൽപ്പിന് ആവശ്യമില്ലെന്ന് മനസ്സിലാക്കി ഒറ്റപ്പെടൽ സ്ട്രാറ്റജി ഫോളോ ചെയ്തു.വിഷമങ്ങളും സന്തോഷങ്ങളും എല്ലാം ക്യാമറയോട് പറഞ്ഞു..തന്റെ കൂട്ട് കാമറയാണെന്ന് വരുത്തി തീർത്തു.ഏത് കാര്യത്തെയും പേഴ്‌സണലി കാണുന്നതും,പറയുന്ന കാര്യം വളഞ്ഞ രീതിയിലും കാടുകയറി പോകുന്നതുമാണ് നോറയുടെ ഏറ്റവും വലിയ നെഗറ്റീവ്. ഇവയെല്ലാം മനസിലാക്കി തന്നെയായിരിക്കണം ബിഗ് ബോസ് ഈയൊരു നീക്കം നടത്തിയിട്ടുണ്ടാവുക.എല്ലാ സംഭവങ്ങളെയും പഴ്സനാലി കാണുന്ന ഒരാൾക്ക് ഈയൊരു അവസരം മാക്സിമം utilize ചെയ്യാൻ പറ്റുമെന്ന കാര്യം ഉറപ്പാണ്.

എന്തായാലും ബിഗ് ബോസ് വീട്ടിലേക്ക് നോറ തിരിച്ചെത്തിയിട്ടുണ്ട്.സീക്രട്ട് റൂം എഫക്ട് എത്രത്തോളം വരും ദിവസങ്ങളിൽ കാണുമെന്നാണ് ഇനിയ റിയേണ്ടത്

LEAVE A REPLY

Please enter your comment!
Please enter your name here