“ബിഗ്ഗ്‌ബോസിന്റെ മധുര പ്രതികാരമായിരുന്നു”- ദിയ സന: മനപ്പൂർവ്വമായ മാറ്റിപ്പിടിക്കൽ തന്നെ ആയിരുന്നു

0
103

റ്റുള്ള സീസൺ പോലെയല്ല ഈ സീസൺ . സ്ലോഗൻ പോലെ തന്നെ മനപ്പൂർവ്വമായതും അല്ലാത്തതുമായ മാറ്റിപിടിക്കലുകൾ ഒരുപാടുണ്ട് ഇത്തവണ . അകത്തും പുറത്തും ഒരുപോലെ വിവാദങ്ങള്‍ നിറച്ചുകൊണ്ടാണ് സീസണ്‍ 6 കടന്നുപോകുന്നത്. പതിനാറാം ദിവസം പുറത്താക്കപ്പെട്ട അസി റോക്കിയുടെ ഫിസിക്കല്‍ അസാള്‍ട്ട്, രാണ്ടാം ആഴ്ച മുതൽ ഉടലെടുത്ത ജാസ്മിന്‍-ഗബ്രി കോംമ്പോ, അപ്രതീക്ഷിതമായ സിബിന്റെ പുറത്താകല്‍, മത്സരാർഥിയുടെ പിതാവും ആയി നടത്തിയ രഹസ്യ ഫോൺ സംഭാഷണം , വൻ വിവാദങ്ങൾക്ക് കാരണമായ ചില മുന്‍ താരങ്ങളുടെ ആരോപണങ്ങള്‍ അങ്ങനെ ഏറെ ചർച്ചാ വിഷയമായ നിരവധി കാര്യങ്ങൾ ഇത്തവണത്തെ ബിഗ് ബോസിനെ ചുറ്റിപ്പറ്റിയുണ്ടായി. ഒരു വിധത്തിൽ ഇത്തരം കാര്യങ്ങളൊക്കെ ഷോയെ സംബന്ധിച്ചു ഗുണകരമായ രീതിയിൽ റേറ്റിങ് കൂട്ടാനുള്ള മാർഗം തെളിയിക്കുകയുണ്ടായി എന്നുള്ളതും വാസ്തവം തന്നെയാണ് .

ഇതില്‍ തന്നെ ഏറെ ചർച്ചാ വിഷയമായത് സിബിന്റെ പുറത്താകലായിരുന്നു. കാരണം പല വിവാദങ്ങളുടെയും തുടക്കവും , ബിഗ്ഗ്‌ബോസ് ഷോയുടെ ഉദ്ദേശശുദ്ധിയെ പ്രേക്ഷകർ ചോദ്യം ചെയ്യുകയും ഒക്കെ ചെയ്തത് ഈയൊരു സംഭവത്തോടെ ആയിരുന്നു . ഒരു വീക്കെന്‍ഡ് എപ്പിസോഡില്‍ മോഹന്‍ലാല്‍ വഴക്ക് പറഞ്ഞതിനെ തുടർന്ന് മാനസികമായി വിഷമത്തിലായ സിബിന്‍ പിന്നീട് ഷോയില്‍ നിന്നും പുറത്താകുന്നതാണ് കണ്ടത്. അത്രയേറെ പ്രതീക്ഷ വെച്ച് പുലർത്തിയിരുന്ന ഒരു താരത്തിന്റെ പുറത്താകല്‍ പ്രേക്ഷകർക്കിടയിലും വലിയ അമ്പരപ്പ് സൃഷ്ടിച്ചു.കാരണം ഇരുപത്തി എട്ടാം ദിവസം സിബിൻ ബിഗ്ഗ്‌ബോസിൽ കയറി വരുമ്പോൾ ഗെയിമിൽ തന്റേതായ മാറ്റങ്ങൾ കൊണ്ട് വരികയും ഫൈനലിസ്റ് ആവുകയും ചെയ്യുമെന്ന് പ്രേക്ഷകർ ഒരുപാട് പ്രതീക്ഷിച്ചിരുന്നു . ആ അമ്ബരപ്പിനിടയിൽ തന്നെ “താന്‍ സ്വയം പുറത്ത് പോയതല്ല, തന്നെ പുറത്തേക്ക് അയച്ചതാണെന്ന” സിബിന്റെ ആരോപണം കൂടിയാണ് ഈ വിഷയത്തിലെ വിവാദങ്ങള്‍ക്ക് ശക്തി പകർന്നത്. ഈ വിഷയത്തില്‍ സിബിന് പിന്തുണയുമായി മുന്‍ ബോഗ് താരവും നടിയുമായ ആര്യ ബഡായിയും രംഗത്ത് എത്തിയിരുന്നു. സിബിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ആര്യ. ഇതോടെ ചർച്ചകൾ ഒന്നുകൂടി കൊഴുത്തു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വേണ്ടി വന്നാല്‍ പുറത്ത് വിടുമെന്നും സിബിന്‍ പിന്നീട് വ്യക്തമാക്കി.

ഈ കനലുകളൊക്കെ കത്തി തീരുന്നതിനു മുമ്പാണ് മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷം ബിഗ് ബോസ് വീട്ടില്‍ നടക്കുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി രഞ്ജിനി ഹരിദാസായിരുന്നു പിറന്നാൾ എപ്പിസോഡില്‍ അവതാരകയായി ബിഗ് ബോസ് വേദിയിലേക്ക് എത്തിയത്. മുന്‍ സീസണുകളില്‍ ആര്യ ബഡായി ആയിരുന്നു അവതാരക. നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇത് അന്ന് തന്നെ ചർച്ചാ വിഷയമാകുകയും ചെയ്തിരുന്നു. ബിഗ് ബോസിന് എതിരായ വിവാദങ്ങളുടെ ഭാഗമായതിനാല്‍ ആര്യയെ ഒഴിവാക്കി രഞ്ജിനിയെ കൊണ്ടു വന്നുവെന്നായിരുന്നു ഒരു വിഭാഗം പ്രേക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ ഇത് വെറും ഊഹാപോഹങ്ങള്‍ മാത്രമാണ് എന്ന് പ്രേക്ഷകർ വീണ്ടും വിശ്വസിച്ചുവരികയാണ് .ഇപ്പോൾ ഇതേ വിഷയത്തിൽ മുൻ ബിഗ്ഗ്‌ബോസ് താരം ദിയ സനയുടെ നിലാപാട് പ്രേക്ഷകരുടേതിൽ നിന്നും ഒട്ടും വ്യത്യസ്തമായിരുന്നില്ല.

മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷിച്ചപ്പോള്‍ രഞ്ജിനി ഹരിദാസിനെ വേദിയില്‍ എത്തിച്ചത് ബിഗ് ബോസ് ടീമിന്റെ ഒരു മധുര പ്രതികാരമാണെന്ന് തോന്നുന്നുണ്ടോയെന്ന ചോദ്യമായിരുന്നു ദിയ സനയോട് ചോദിച്ചത്. “അതെ,അതൊരു മധുര പ്രതികാരമാണെന്ന് തോന്നുന്നുണ്ട്” എന്നതായിരുന്നു ദിയ സന നല്‍കിയ ഉത്തരം. എന്നാല്‍ ഒരിടത്ത് പോലും ആര്യയുടെ പേര് ദിയ സൂചിപ്പിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. രഞ്ജനി ഹരിദാസിനെപോലെ ഹോസ്റ്റ് ചെയ്യാൻ വേറെ ആളില്ലെങ്കിലും രഞ്ജിനി ഔട്‍സ്റ്റാന്റിങ് ആങ്കർ ആണെങ്ങ്കിലും വിവാദങ്ങൾ എല്ലാം കാണുമ്പോൾ രഞ്ജിനി ഹരിദാസിനെ കൊണ്ട് വന്നത് ഒരു മധുരപ്രതികാരമായി തന്നെ തോന്നി എന്നതാണ് ദിയയുടെ നിലപാട്.
കാരണമായി ദിയ പറഞ്ഞത് “മുൻപൊക്കെ വേറെ അവതാരികയായിരുന്നല്ലോ” എന്നതാണ് , പെട്ടെന്ന് കൃത്യം ഈ സമയത്തു തന്നെ ഈ മാറ്റിപ്പിടിക്കൽ വന്നപ്പോൾ അതിൽ ദുരൂഹത ഉണ്ട് എന്ന നിലക്കായിരുന്നു ദിയയുടെ പ്രസ്താവന. മറ്റുള്ളവരെ ആരെയും ഈ പ്രസ്താവന ബാധിക്കില്ലെന്ന് കൂടി ദിയ എടുത്ത് പറയുക ഉണ്ടായി.

 

LEAVE A REPLY

Please enter your comment!
Please enter your name here