ഒന്നുമില്ലാതിരുന്ന എന്നെ പിന്തുണച്ച ഒരു വ്യക്തിയാണ് ഹൈദർ അലി. നമ്മുടെ ഒരു വാർത്ത വന്നാൽ അത് ചാനലിൽ കൊടുക്കുന്ന ഒരു വ്യക്തി കൂടിയാണ് അദ്ദേഹം എന്ന് അഖിൽ മാരാർ. മൂവിവേൾഡ് മീഡിയയുമായി സംയുക്തമായി നടത്തിയ ദുബായിലെ ഫാൻസ് ഫാമിലി ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അഖിൽ മാരാർ.
അഖിൽ മാരാറുടെ വാക്കുകൾ…
“ഞാൻ മുൻപും ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുള്ള കാര്യമാണ്, ഞാൻ ഒരുസമയത്ത് ചാനൽ ചർച്ചകളിലൊക്കെ പങ്കെടുക്കുമ്പോൾ ‘വരണം വരണം നമ്മുടെ പരിപാടിയ്ക്ക് വരണം, നിങ്ങൾ സംസാരിക്കണം ‘ എന്ന് പറഞ്ഞ് ഹൈദർ അലി വിളിക്കും. ആ സമയത്ത് എന്നെപ്പോലെ ഒരാളെ സംബന്ധിച്ച് ഒരു ചാനൽ ചർച്ചകളിൽ ഒക്കെ പങ്കെടുക്കുക എന്ന് പറഞ്ഞാൽ സ്ക്രീൻ സ്പേസ് കിട്ടുന്ന ഒരു സമയമാണ്. എന്നാലും ചിലപ്പോൾ, എനിക്ക് സമയമില്ല എന്നെ ഏഷ്യാനെറ്റിൽ നിന്നൊക്കെ വിളിച്ചിട്ടുണ്ട് എന്നൊക്കെ പറയും. അപ്പോൾ അദ്ദേഹം പറയും, നിങ്ങൾ വലിയ മുതലാളി, ഏഷ്യാനെറ്റിൽ നിന്നൊക്കെയേ വിളിക്കൂ, നമ്മുടെ ചാനലിലൊന്നും വരില്ല എന്ന് പറഞ്ഞ് എന്നോട് പിണങ്ങും. അതായത് ഒരാളെ എങ്ങനെ ട്രാക്ക് ചെയ്ത് വിളിച്ചുകൊണ്ടുവരാം എന്ന് നന്നായിട്ട് അറിയാം.
അങ്ങനെ ആ സമയങ്ങളിൽ എന്നെ പിന്തുണയ്ക്കുകയും നമ്മുടെ ഒരു വാർത്ത വന്നാൽ അത് ചാനലിൽ കൊടുക്കുന്ന ഒരു വ്യക്തിയാണ് ഹൈദർ അലി. അതുതന്നെയാണ് എനിക്ക് ആത്യന്തികമായ സ്നേഹം എന്ന് പറയുന്നത്. ബിഗ്‌ബോസിൽ നിന്ന് ജയിച്ചുവന്ന അഖിൽ മാരാരെ ഇന്റർവ്യൂ എടുക്കാൻ എല്ലാവരും വരുന്നുണ്ട്, അപ്പോൾ ഞാൻ വിളിച്ച് അങ്ങോട്ട് സംസാരിച്ചപ്പോഴും നമ്മൾ ചെയ്യും എന്നുതന്നെയാണ് ഞാൻ പറഞ്ഞത്. അപ്പോൾ എനിക്ക് അന്ന് മൂവിവേൾഡ് മീഡിയ എന്താണെന്നോ, ഞാൻ സത്യത്തിൽ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. കാരണം ബിഗ്‌ബോസിൽ നിന്ന് വരുന്നതുകൊണ്ട് ഈയടുത്ത് തുടങ്ങിയതല്ലേ, ഞാൻ പുതിയതായിട്ട് കേൾക്കുകയായിരുന്നു ആ ചാനൽ.
നമ്മൾ ഇപ്പോൾ വന്നിട്ട് വലിയ വലിയ ചാനലുകളും ഏഷ്യാനെറ്റ് ന്യൂസ് മീഡിയയിൽ നിന്നു തന്നെ ഇന്റർവ്യൂ വന്നിട്ടും ഞാൻ കൊടുത്തിട്ടില്ല. അപ്പോൾ എന്റെ അടുത്ത് കുറച്ചുപേർ എടാ അത് ചെറിയ ചാനൽ അല്ലേ എന്ന് പറഞ്ഞിരുന്നു, അപ്പോൾ ഞാൻ പറഞ്ഞു അത് ചാനലിന്റെ വലുപ്പമല്ല, ഹൈദറിന്റെ വലുപ്പം വച്ചിട്ടാണ് ഞാൻ പോകുന്നതെന്നു പറഞ്ഞു. അത് അദ്ദേഹത്തിന്റെ ഒരു മനസ്സിന്റെ വലുപ്പം കൂടിയാണ്. ഒന്നുമില്ലാതിരുന്ന എന്നെ പിന്തുണച്ച ഒരാളോടുള്ള സ്നേഹം, അതാണ് എനിക്ക് ഇപ്പോഴും ഇഷ്ടവും”