ബിഗ് ബോസ് സീസൺ സിക്സ് കപ്പുയർത്തി ജിന്റോ

0
355

ഏഷ്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ,നൂറ് ദിവസം ,നൂറിൽപരം ക്യാമറകൾ, 24 Hour ലൈവ് സ്ട്രീമിങ്, ഇരുപത്തിയഞ്ച് മത്സരാർത്ഥികൾ,..കണ്ണും കാതും മനസ്സും എല്ലാം ഒരൊറ്റ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു.അതെ ബിഗ് ബോസ് സീസൺ സിക്സ് ഗ്രാൻഡ് ഫിനാലെ….സോഷ്യൽമീഡിയ പ്രിഡിക്ഷനുകളും പ്രേക്ഷക പ്രതീക്ഷകളും ശെരി വെച്ചുകൊണ്ട് സീസൺ സിക്സ് വിജയകിരീടം ജിന്റോ സ്വന്തമാക്കിയിരിക്കുകയാണ്.

മത്സരാർത്ഥികളും പ്രേക്ഷകരും ഒരുനാൾ മണ്ടനെന്ന് മുദ്രകുത്തിയ, അതെ ജിന്റോയാണ് ഇന്ന് സീസൺ സിക്സ് വിന്നർ ആയിരിക്കുന്നത്,ഇൻസൾട്ടാണ് മുരളി ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് എന്ന് പറയുന്നത് പോലെയാണ് ജിന്റോയുടെ വിജയവും.ഇരുപത്തിയഞ്ചിൽ നിന്ന് ടോപ് ടെന്നിലേക്ക് ടോപ് ടെന്നിൽ നിന്നും ടോപ് ഫൈവ്, ടോപ് ത്രീ ഒടുവിൽ ടോപ് വൺ,,അർഹിക്കുന്ന വിജയം പോരാടി നേടിയ വിജയം ..unfair എന്നൊന്നില്ല Unpredictable എന്നൊന്നുന്നില്ല….അർഹിക്കുന്ന വിജയം തന്നെയാണ് ജിന്റോയുടെ കൈകളിൽ എത്തിയിരിക്കുന്നത്.

ജാസ്മിന്‍, ജിന്‍റോ, ഋഷി, അര്‍ജുന്‍, അഭിഷേക് ഇതിൽ നിന്നും അഭിഷേകും ഋഷിയും പുറത്തായതോടെ പ്രേക്ഷകർ ഉറപ്പിച്ചതാണ് വിന്നർ ജാസ്മിൻ അല്ലെങ്കിൽ ജിന്റോയെന്ന്. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയാണ് ലാലേട്ടൻ വിന്നറെ പ്രഖ്യാപിച്ചത്.ടൈറ്റിൽ വിന്നറായി ജിന്റോയും,സെക്കന്റ് റണ്ണർ അപ് ആയി അർജുനും,തേർഡ് റണ്ണർ അപ് ആയി ജാസ്മിനും.നാലാം സ്ഥാനം അഭിഷേകിനും അഞ്ചാം സ്ഥാനം പ്രേക്ഷകരുടെ സ്വന്തം ഋഷിക്കും..

തുടക്കം മുതൽ സംഭവബഹുലമായ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയ ഒരേയൊരു സീസൺ…ഒന്ന് മാറ്റിപിടിച്ചാലോ എന്ന ടാഗ്‌ലൈൻ പോലെ ഇത്തവണ മത്സരാർത്ഥികളിൽ ഭൂരിഭാഗവും സോഷ്യൽമീഡിയ ഇൻഫ്ളുവൻസേഴ്‌സും വ്ലോഗേഴ്‌സും ചുരുക്കം ചില സീരിയൽ ആക്ടേഴ്‌സും മാത്രം..അതുകൊണ്ട് തന്നെ വിചാരിച്ച സ്വീകാര്യത പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നില്ല.സീസൺ പകുതിയായിട്ടുപോലും ഗെയിം ട്രാക്കിലേക്ക് മത്സരാർത്ഥികൾ എത്തിച്ചേരാത്തതും പ്രതീക്ഷിച്ച കണ്ടന്റ് ലഭിക്കാത്തതുമായിരുന്നു ഈ സീസൺ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി.വഴക്കും ബഹളവും കയ്യാംകളിയും സീസണിനെ നെഗറ്റീവായും ബാധിച്ചു.ഇടക്ക് വെച്ച് വന്ന വൈൽഡ് കാർഡുകൾ സീസണിനെ ഗതിമാറ്റുമെന്ന് കരുതിയെങ്കിലും അവിടെയും നിരാശയായിരുന്നു ഫലം.ശേഷം എട്ടാം ആഴ്ച മുതലാണ് തമ്മിൽ ബേധമെന്ന പോലെ സീസൺ എന്ഗേജിംഗ് ആകുവാൻ തുടങ്ങിയത്..അപ്രതീക്ഷിത എവിക്ഷൻ,അപ്രതീക്ഷിത സംഭവങ്ങൾ ട്വിസ്റ്റുകൾ മൊത്തത്തിൽ ഷോയുടെ ഗതി മാറി.മുൻ സീസണിലെ മത്സരാർത്ഥികൾ ഗസ്റ്റുകളായി എത്തിയതും ഫാമിലി വീക്കും പ്രേക്ഷകർക്ക് പുത്തൻ അനുഭവങ്ങൾ സമ്മാനിച്ചു.ടിക്കറ്റ് റ്റു ഫിനാലെയിൽ അതിഗംഭീരം പെർഫോമൻസ് കാഴ്ചവെച്ച് അഭിഷേക് മുന്നേറിയതും പണപ്പെട്ടി ടാസ്ക്കിൽ ഞൊടിയിടയിൽ സായി പണപ്പെട്ടിയെടുത്ത് സ്ഥലം വിട്ടതും ഷോയിലെ ട്വിസ്റ്റ് തന്നെയായിരുന്നു.ജാസ്മിനും ജിന്റോയും ഫൈനലിൽ ഉറപ്പായും എത്തുമെന്ന് പ്രേക്ഷകർ വിധിയെഴുതിയപ്പോൾ ഇപ്പുറത്ത് ഒട്ടും പ്രതീക്ഷിക്കാത്ത മൂന്ന് പേരാണ് ടോപ് ഫൈവിലേക്ക് കടന്ന് വന്നത്,അർജുൻ അഭിഷേക് ശ്രീകുമാർ ഋഷി..ഇതോടുകൂടി എല്ലാ പ്രീഡിക്ഷനുകളും മാറിമറിഞ്ഞു.ശേഷം ആര് ജയിക്കും എന്ന ചോദ്യം ബാക്കിയായിരുന്നു.വിധിയെ തടുക്കാൻ ആർക്കും കഴിയില്ലെന്ന് പറയുന്നത്പോലെ ജിന്റോ തന്നെ ഒടുവിൽ വിജയകിരീടം നേടി.

ഒരു സ്റ്റേജ് കഴിഞ്ഞപ്പോൾ ബിഗ് ബോസ് ഫൈനലിൽ ഉണ്ടാകുമെന്ന് പ്രേക്ഷകർ ഉറപ്പിച്ച മത്സരാർത്ഥിയായിരുന്നു ജിന്റോ എന്ന കാര്യത്തിൽ സംശയമില്ല.. പ്രേക്ഷകരെക്കൊണ്ട് ഞങ്ങളിൽ ഒരാളാണ് എന്ന് തോന്നിപ്പിക്കാനായത് തന്നെയാണ് ജിന്റോയുടെ വിജയം.തുടക്കത്തിൽ വിചാരിച്ച ഇമ്പാക്റ്റ് ഉണ്ടാക്കാൻ ജിന്റോക്ക് കഴിഞ്ഞില്ലെങ്കിലും പിന്നീടങ്ങോട്ട് ഓരോ ദിവസവും ജിന്റോക്ക് വേണ്ടി മാത്രമായി മാറ്റിവെച്ചതുപോലെയാണ് പ്രേക്ഷകർക്ക് തോന്നിയത്.മണ്ടനെന്ന് മുദ്രകുത്തിയവർക്ക്മുന്നിൽ തനിക്ക് ജയിക്കണമെന്ന വാശിയിൽ പോരാടി.ഇമോഷണൽ ട്രാക്കും എൻട്രയിനിങ്ങുമായി പ്രേക്ഷർക്ക് ആവശ്യമുള്ള കണ്ടന്റുകളിൽ ജിന്റോ ഫോക്കസ് ചെയ്തു.ഈ കണക്കുകൂട്ടലുകൾ തന്നെയാണ് ജിന്റോയുടെ വിജയത്തിന് കാരണമായത്.

ബിഗ് ബോസ് സോഷ്യൽമീഡിയ സ്റ്റാർ എന്നതിലൂടെയാണ് അർജുൻ ശ്യാം ഗോപൻ രണ്ടാം സ്ഥനത്തേക്ക് എത്തിയത്.കാര്യമായ ചലനങ്ങൾ സൃഷ്ട്ടിക്കാൻ അർജുൻ കഴിഞ്ഞിരുന്നില്ലെങ്കിലും എന്റർറ്റെയിനിങ് എന്ന ഒറ്റ ഫാകറ്ററിന് പുറത്തും ലുക്കുകൊണ്ടും ഫാൻ ബേസ് നേടിയെടുത്ത താരമാണ് ..ഒപ്പം ശ്രീതുവായുമായുള്ള കോബോയും നല്ല രീതിയിൽ അർജുന്റെ നിലനിൽപ്പിന് ഗുണം ചെയ്തു.അത് തന്നെയാണ് രണ്ടാം സ്ഥാനം ലഭിക്കാനുള്ള കാരണം.

സീസണിലെ പ്രധാനപ്പെട്ട കണ്ടന്റ് മേക്കേർ ആയിരുന്നിട്ട്പോലും ജാസ്മിൻ ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ കരസ്ഥമാക്കാൻ കഴിഞ്ഞില്ല.സീസൺ സിക്സില് ഏറ്റവും കൂടുതൽ നെഗറ്റീവ് ഇമേജുള്ള വ്യകതി എന്നതും ഗബ്രിയുമായുള്ള കോംബോയും തന്നെയാണ് താരത്തിന്റെ വിജയത്തിന് വിലങ്ങുതടിയായതെന്ന കാര്യം ഉറപ്പാണ്.

വൈൽഡ് കാർഡ് ആയെത്തി നാലാം സ്ഥാനം കരസ്ഥമാക്കിയ അഭിഷേകും ഒട്ടും മോശക്കാരനല്ല..ടിക്കറ്റ് റ്റു ഫിനാലെയിലെ മിന്നും പ്രകടനം കൊണ്ട് മാത്രം കിട്ടിയ വിജയമാണെങ്കിലും അതിനും തിളക്കമേറെയാണ്.അഞ്ചാം സ്ഥാനത്തെത്തിയ ഋഷിക്ക് ടോപ് ഫൈവിൽ എത്തിയെന്ന ഭാഗ്യവും കൂടെയുണ്ട്.

പ്രേക്ഷകരുടെ ഇഷ്ടതാരം തന്നെ ഒടുവിൽ വിജയകിരീടം സ്വന്തമാക്കിയിരിക്കുകയാണ്…നൂറ് ദിവസത്തെ ജൈത്രയാത്രക്ക് ഇതോടുകൂടി ഫുൾ സ്റ്റോപ്പ്.പുത്തൻ മുഖങ്ങളും പുത്തൻ വിശേഷങ്ങളും സമ്മാനിച്ച് സീസൺ സിക്സ് അവസാനിക്കുകയാണ്.അടുത്ത സീസണിനായി ഞാനും നിങ്ങളെപ്പോലെ വെയ്റ്റിംഗ് ആണ് …

LEAVE A REPLY

Please enter your comment!
Please enter your name here