സായി പണപ്പെട്ടി എടുത്തത് നന്ദനക്ക് വേണ്ടിയോ ഫെയിമിന് വേണ്ടിയോ ?

0
73

ബിഗ് ബോസ് സീസൺ സിക്സിൽ ലേറ്റസ്റ്റ് ചർച്ച സായ് കൃഷ്ണ പണപ്പെട്ടി എടുത്ത് പോയതാണ്.കുറെ പേർ എക്സ്പെക്ട് ചെയ്തിരുന്നു കുറെ പേർ എക്സ്പെക്ട് ചെയ്തിരുന്നില്ല ഇങ്ങനെയൊക്കെയാണ് നിലവിൽ ഈ സംഭവത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നത്.ഇതിൽ തന്നെ എന്തിന്റെ ബേസിലായിരിക്കും സായി ഇത്തരമൊരു തീരുമാനം എടുത്തിട്ടുണ്ടാവുക എന്നതാണ് ഭൂരിഭാഗവും ചോദിക്കുന്നത് അതിന് നിരവധി കാരണങ്ങളുമുണ്ട്.

ബിഗ് ബോസ് സീസൺ സിക്സിൽ പ്രേക്ഷകർക്ക് ഏറ്റവും കൂടുതൽ പ്രതീക്ഷ ഉണ്ടായിരുന്ന വൈൽഡ് കാർഡുകളിൽ ഒരാളായിരുന്നു സീക്രട്ട് ഏജന്റ് എന്ന പേരിൽ അറിയപ്പെടുന്ന സായി കൃഷ്ണ. വർഷങ്ങളായി ബിഗ് ബോസിനെക്കുറിച്ച് റിവ്യൂ ചെയ്യുന്ന സായിക്ക് വീടിനുള്ളിൽ ചെന്നാൽ ഗെയിം ഈസി ആയി കളിയ്ക്കാൻ പറ്റുമെന്നും അതുപോലെ കണ്ണിങ്ങിൽ മുൻപോട്ട് പോകാൻ സാധിക്കുമെന്നൊക്കെയാണ് പ്രേക്ഷകരിൽ ഒരു വിഭാഗം അഭിപ്രായപ്പെട്ടത്.മാത്രമല്ല ഇത്രയും ദിവസം ബിഗ് ബോസ് കണ്ട പരിചയമുള്ള വ്യക്തി എന്ന നിലയിൽ ഓരോ മത്സരാര്ഥികളുടെയും വീക്ക് പോയിനെല്ലാം കൃത്യമായി അറിയുമെന്നും പ്രേക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നു.എന്നാൽ പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഗെയിം കളിയ്ക്കാൻ സായിക്ക് സാധിച്ചിരുന്നില്ല.റിവ്യൂ പറയുന്നതുപോലെയല്ല ഗെയിം കളിക്കുന്നതെന്നും തുടങ്ങി അന്നേ പരിഹാസങ്ങൾ ഉണ്ടായിരുന്നു.വന്നപാടെ ജാസ്മിനോട് പുറത്തെ കാര്യങ്ങൾ പറഞ്ഞുകൊടുക്കുകയും ചെയ്തതോടെ ബിഗ് ബോസ് വാണിംഗും കിട്ടി.ശേഷമങ്ങോട്ട് ഒതുങ്ങിക്കൂടിയ സായിയെയാണ് പ്രേക്ഷകർ കണ്ടത്.എന്നാൽ അവസാന ആഴ്ചകളിൽ പ്രത്യേകിച്ച് സിജോയുടെ റീ എൻട്രിക്ക് ശേഷം സായി ഗെയിം പ്ലാനുകളും മറ്റുമായി ആക്ടീവായിരുന്നു വീട്ടിൽ.ഈ പ്ലാനുകളിൽ ഭൂരിഭാഗവും ഫ്ലോപ്പായെങ്കിലും സ്ക്രീൻ സ്പെയ്സിൽ സായി മുന്നിട്ട് നിന്നിരുന്നു.ഏറ്റവും കൂടുതൽ സായി ശ്രദ്ധ നേടിയത് ടിക്കറ്റ് ടു ഫിനാലെ ടാസ്ക്കിലാണ്.ഒട്ടുമിക്ക ടാസ്ക്കിലും ആക്ടീവായി സ്കോറീയാൻ സാധിച്ചിരുന്നു.ഇതിനിടയിൽ സിജോയുമായി ചേർന്ന് ജാസ്മിൻ ജിന്റോ ഇവർക്കെതിരെയും തനിക് പറ്റുന്ന രീതിയിൽ സായി പല പ്ലാനുകളും നടത്തിയിരുന്നു.അത്തരത്തിലുള്ള ഒരാൾ ഒന്നും കാണാതെ പണപ്പെട്ടി എടുക്കില്ലെന്നാണ് ഭൂരിഭാഗവും പറയുന്നത്.

രണ്ട് രീതിയിൽ ആളുകൾ ഈ സംഭവത്തെ വിലയിരുത്തുന്നുണ്ട്.ഒന്നാമതായി എവിക്ട് ആയി പോകുന്നതിലും നല്ലത് കിട്ടിയ പൈസയുമെടുത്ത് പോവുക എന്ന നിലപാട് ആയിരിക്കാം.കാരണം ടോപ് ഫൈവിലേക്കോ അല്ലെങ്കിൽ ബിഗ് ബോസ് ടൈറ്റിൽ വിന്നാറോ ആകില്ലെന്ന് സായിക്ക് നൂറ് ശതമാനം ഉറപ്പായിരുന്നു.ആ നിലക്ക് ഈ നീക്കത്തെ ഈ രീതിയിൽ കാണാവുന്നതാണ്.രണ്ടാമതായി ഫെയിം ബേസിലാകാം.ബിഗ് ബോസ് സീസണുകളിൽ എപ്പോഴും പ്രേക്ഷ്‌കർ ഓർത്തിരിക്കുന്ന മൂന്നേ മൂന്ന് കാര്യങ്ങളാണ് ടിക്കറ്റ് ടു ഫിനാലെ പണപ്പെട്ടി ബിഗ് ബോസ് കപ്പ്,ഇവയെല്ലാം പ്രേക്ഷകർക്ക് എന്നും ഓർമ്മയിൽ ഉണ്ടാകും.അല്ലാത്തപക്ഷം ഒരു normal മത്സരർത്തി എന്ന പേര് മാത്രമാണ് ഉണ്ടാവുക.ഇതാകുമ്പോൾ ബിഗ് ബോസ് മലയാളം സീസണുകളിൽ രണ്ടാമത് പണപ്പെട്ടിയെടുത്തയാൾ എന്ന പേരും ലഭിക്കും.ആ ഒരു രീതിയിലും ഒരുപക്ഷെ സായി ചിന്തിച്ചിട്ടുണ്ടാകാം.ഇനി ഇതിനെല്ലാം പുറമെ മറ്റൊന്നും കൂടി ചർച്ചയിലുണ്ട്.കഴിഞ്ഞയാഴ്ച എവിക്ട് ആയ നന്ദന മണിബോക്സ് ടാസ്കിനായി കാത്തിരുന്ന മത്സരാർത്ഥിയാണെന്ന് നമുക്ക് എല്ലാവർക്കുമറിയാം. തനിക്കൊരു വീടാണ് ആഗ്രഹമെന്നും അതിനാൽ തന്നെ മണി ബോക്സ് വന്നാൽ താൻ അതെടുത്തു പുറത്തുപോവുമെന്നും നന്ദന പലതവണ സഹമത്സരാർത്ഥികളോട് പറഞ്ഞിരുന്നു.ശേഷമാണ് എവിക്ട് ആകുന്നത്. തൊട്ടുപിന്നാലെനന്ദനയെ സഹോദരിയായി കാണുന്ന സിജോയും സായ് കൃഷ്ണയും നന്ദനയുടെ ആഗ്രഹം സഫലമാക്കണം ന്ദനയ്ക്ക് വേണ്ടി മണി ബോക്സ് എടുത്ത് സായി ഇറങ്ങുമെന്ന രീതിയിലും മുൻപ് ചർച്ചകളുണ്ടായിരുന്നു.തൊട്ടുപിന്നാലെയാണ് പണപ്പെട്ടിയുമായി സായി ഇറങ്ങിയത്.ആ നിലക്ക് കിട്ടിയ പണം നന്ദനക്ക് കൊടുത്ത് വാക്ക് പാലിക്കുമോ എന്ന ചർച്ചകളും നടക്കുന്നുണ്ട്.

അതേസമയം സോഷ്യൽമീഡിയയിൽ സായിയെ വിമർശിക്കുന്നവരും ഒരുഭാഗത്തുണ്ട്
ബിഗ് ബോസ് പോലൊരു പ്ലേറ്റ് ഫോമിൽ വന്ന് യാതൊരു ഗെയിം സ്പിരിറ്റുമില്ലാതെ മുന്നോട്ട് പോവുകയും വീടിനുള്ളിലുള്ള ബാക്കി മത്സരാര്‍ഥികളെ സപ്പോര്‍ട്ട് ചെയ്യാനും വിജയിപ്പിക്കാനും നന്മ മരം കളിക്കാനും മാത്രമായി വന്ന worst കണ്ടസ്റ്റന്റെന്നാണ് ഭൂരിഭാഗവും പറയുന്നത്.എന്തായാലും പണപ്പെട്ടി എടുത്ത സായി ഇവക്കെല്ലാം നൽകുന്ന മറുപടിക്കായി വൈറ്റീത് ഇരിക്കുകയാണ് പ്രേക്ഷകർ.

LEAVE A REPLY

Please enter your comment!
Please enter your name here