ടോപ് ഫൈവിൽ ശ്രീതു ഇല്ല ; കോംബോ തന്നെ കാരണം

0
116

ബിഗ് ബോസ് മലയാളം സിക്സ് അവസാന ഘട്ടത്തിലേക്കാണ് എത്തിയിരിക്കുന്നത് . പതിനാറാം തീയതിയാണ് ഗ്രാൻഡ്‌ഫിനാലെ പ്ലാൻ ചെയ്തിരിക്കുന്നത് . ആരാകും വിജയിയെന്ന് അറിയാൻ ഷോയുടെയും ഓരോ മത്സരാര്ഥികളുടെയും ആരാധകര്‍ കാത്തിരിക്കുകയാണ്. ഒട്ടേറെ പ്രത്യേകതകളോടെ എത്തിയ ഇത്തവണത്തെ ബിഗ്ഗ്‌ബോസ് സീസൺ പല വിഷയങ്ങളിലും പല തരത്തിലും സാമൂഹികമായ ഒരുപാട് ചർച്ചകൾക്ക് വഴി വച്ചതും മറ്റൊരു പ്രേത്യേകത ആയിരുന്നു . പ്രേക്ഷകരുടെ വിധി നിർണയത്തിൽ മാത്രം മുന്നോട്ട് പോകുന്നു എന്ന് അവകാശപ്പെടുന്ന ഷോയുടെ ഉദ്ദേശ ശുദ്ധിയെ പലപ്പോഴായും പലരും ചോദ്യം ചെയ്തു തുടങ്ങിയപ്പോൾ ലാലേട്ടൻ കഴിഞ്ഞ ദിവസം വോട്ടിങിന്റെ പ്രാധാന്യത്തെ പറ്റി സംസാരിക്കുകയുണ്ടായി . ബിഗ് ബോസ് വീട്ടിലെ മത്സരാര്‍ഥികളുടെയും അവസാന വിധി നിര്‍ണയിക്കുന്നത് പ്രേക്ഷകരുടെ വോട്ടുകൾ തന്നെയാണ് അല്ലെങ്കിൽ അത് മാത്രമാണ് എന്നതാണ് ലാലേട്ടൻ വ്യകതമാക്കിയത് .

  സീസണ്‍ സിക്സിന്റെ കിരീടം ഹൗസിൽ അവശേഷിക്കുന്ന ഫൈനലിസ്റ്റുകളിൽ ഒരാൾ ചൂടും. വീട്ടില്‍ ആറ് മത്സരാര്‍ഥികള്‍ ആണ് നിലവിൽ ഉള്ളത് . അര്‍ഹതയുള്ള മത്സരാര്‍ഥി വിജയിയായി ഉയര്‍ന്ന് വരുന്നത് കാണാനാണ് ഒരു കൂട്ടം പ്രേക്ഷകരും കാത്തിരിക്കുന്നത്. അതേസമയം ഹൗസിൽ ഇപ്പോൾ ഇതുവര എവിക്ടായി പോയ മത്സരാർത്ഥികളുടെ റീ എൻട്രികളാണ് നടന്ന് കൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച വരെ മത്സരാർത്ഥികളുടെ റീ എൻട്രികൾ ഉണ്ടാകും. ഇരുപത്തിയഞ്ച് പേരും ഒരുമിച്ചുള്ള ബി​ഗ് ബോസ് വീട് കാണാനും പ്രേക്ഷകർക്ക് ആ​​ഗ്രഹമുണ്ട്. പക്ഷെ അതൊരു നടക്കാത്ത മനോഹരമായ സ്വപ്നം മാത്രമായിരിക്കും . കാരണം പല പല കാരണങ്ങൾ കൊണ്ടും പലരുടെയും തിരിച്ചു വരവുകൾ ഒഴിവാക്കപ്പെട്ടിട്ടുണ്ട് . ഇനിയിപ്പോ ബാക്കി 3 എപ്പിസോഡുകൾ മാത്രമാണ് ബാക്കി ഉള്ളത് എന്നതിനാൽ ഒരു മിഡ്വീക്ക് എവിക്ഷൻ നടന്നു top 5 മല്സരാര്ഥികളെ കണ്ടുപിടിക്കേണ്ട സമയം ആയിട്ടുണ്ട് . ഈ സാഹചര്യത്തിൽ ഹൗസിൽ വീണ്ടും ഒരു എവിക്ഷൻ നടന്നുവെന്നുള്ള റിപ്പോർട്ടുകൾ സോഷ്യൽ മീഡിയകളിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട് .


ഇതുവരെ ആറ് ഫൈനലിസ്റ്റുകളാണ് ഹൗസിൽ ഉണ്ടായിരുന്നത്. ജാസ്മിൻ , ജിന്റോ , അർജുൻ, അഭിഷേക് , ശ്രീതു , ഋഷി . ഇവരിൽ നിന്നും അഞ്ച് പേർ മാത്രമാണ് ​ഗ്രാന്റ് ഫിനാലെ വേദിയിലേക്ക് എത്തുക. അതിനാലാണ് ഒരാൾ കൂടി ഹൗസിൽ നിന്നും പുറത്തായിരിക്കുന്നത്. ശ്രീതു കൃഷ്ണൻ പുറത്തായി എന്നാണ് റിപ്പോർട്ടുകൾ. മിഡ് നൈറ്റ് എവിക്ഷനാണ് ശ്രീതുവിന് വേണ്ടി ബി​ഗ് ബോസ് ഒരുക്കിയിരുന്നത്. ആദ്യമായിട്ടാകും ഒരുപക്ഷെ ബി​ഗ് ബോസ് ​ഹൗസിൽ മിഡ് നൈറ്റ് എവിക്ഷൻ നടക്കുന്നത്. തുടക്കം മുതലേ ഈ സീസണിലെ ഏറ്റവും വലിയ സേഫ് ​ഗെയിമർ ശ്രീതുവാണെന്നൊരു അഭിപ്രായം പ്രേക്ഷകരുടെ ഭാഗത്തു നിന്നും ശക്തമായി തന്നെ ഉണ്ടായിരുന്നു . അർജുൻ-ശ്രീതു കോമ്പോ കാരണം മാത്രമാണ് ശ്രീതു ഇത്രയേറെ ദിവസങ്ങൾ ഹൗസിൽ തുടർന്നത് എന്നാണ് അവർ അവകാശപ്പെടുന്നത് . അർജുൻ-ശ്രീതു കോമ്പോയ്ക്ക് ആരാധകർ ഏറെയായിരുന്നു. ഫാൻ പേജുകളിൽ കൂടി നല്ല രീതിയിൽ കോംബോ ബൂസ്റ്റ് അപ്പ് ചെയ്യപ്പെടുന്നുണ്ടായിരുന്നു . കോമ്പോ ഫാൻസിന്റെ ആരാധകരാണ് ശ്രീതുവിനെ വീട്ടിൽ പിടിച്ച് നിർത്തിയതും. ഫാമിലി വീക്കിൽ അമ്മ വന്നപ്പോൾ ശ്രീതുവിനോട് ഒറ്റയ്ക്ക് ​ഗെയിം കളിക്കാൻ ആവശ്യപെട്ടതും അതിൽ ശ്രീതു അസ്വസ്ഥ ആയതുമൊക്കെ പ്രേക്ഷകരുടെ ഇത്തരം കണ്ടുപിടിത്തങ്ങൾ ഊട്ടി ഉറപ്പിക്കുകയായിരുന്നു .

അപ്സര, സിജോ, നോറ പോലുള്ള ​ഗെയിം കളിക്കുന്ന മത്സരാർത്ഥികൾ പുറത്തായതും ശ്രീതുവിന്റെ കോമ്പോ ​ഗെയിം കാരണമാണെന്ന അഭിപ്രായവും പ്രേക്ഷകർക്കുണ്ട്. പക്ഷെ എന്ത് കൊണ്ടും ശ്രീതുവിന്റെ എവിക്ഷൻ നല്ല തീരുമാനം എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. അർജുൻ ഫാൻസ് മൂലം ശ്രീതു സേവായി റിഷി പുറത്താകുമോയെന്ന ഭയം പ്രേക്ഷകർക്കുണ്ടായിരുന്നു. നേരത്തെ എവിക്ടായി പോകണ്ട മത്സരാർത്ഥിയായിരുന്നു ശ്രീതു എന്നും മറ്റു പല ആരാധകരും പറയുന്നുണ്ട് . ടോപ്പ് ടണ്ണിൽ പോലും നിൽക്കൻ ഒട്ടും അർഹതയില്ലാത്ത കൺടസ്റ്റന്റ് ആയിരുന്നു എന്നും , ഈ സീസണിലെ ആദ്യത്തെ ഫെയർ എവിക്ഷൻ ശ്രീതുവിന്റേതാണെന്നും കമന്റുകളുണ്ട്.


ശ്രീതു എന്നതിനെക്കാൾ ബി​ഗ് ബോസിൽ വരും മുമ്പ് കുടുംബപ്രേക്ഷകർക്ക് ശ്രീതു അമ്മയറിയാതെ സീരിയലിൽ അവതരിപ്പിച്ച അലീന ടീച്ചർ എന്ന കഥാപാത്രമാണ് കൂടുതൽ സുപരിചിതം. എറണാകുളം സ്വദേശിയാണ് ശ്രീതു കൃഷ്ണന്‍. പിന്നീട് പഠനവും ജീവിതവുമൊക്കെ ചെന്നൈയിലായിരുന്നു . തമിഴ് സീരിയലിലൂടെയാണ് ശ്രീതു കൃഷ്ണന്‍ തന്റെ കരിയർ ആരംഭിച്ചത്. സീസൺ അഞ്ചിൽ ഫിനാലെയ്ക്ക് ഒരു ദിവസം ശേഷിക്കെ ലാലേട്ടൻ ഹൗസിൽ നേരിട്ടെത്തി അപ്രതീക്ഷിതമായാണ് ആറ് മത്സരാർത്ഥികളിൽ നിന്നും ഒരാളെ പുറത്താക്കിയത്. അന്ന് മോഹൻലാൽ നടത്തിയ എവിക്ഷനിലൂടെ ഹൗസിൽ നിന്നും പുറത്തായത് സെറീനയായിരുന്നു. എന്തായാലും ശ്രീതു പുറത്തായതിനാൽ മറ്റുള്ള മത്സരാർത്ഥികളെ ടോപ് ഫൈവ് ആയിട്ട് തിരഞ്ഞെടുക്കപ്പെട്ടു . മാത്രമല്ല കോമ്പോ ഫാൻസിന്റെ വോട്ട് മൊത്തമായും അർജുൻ തന്നെ ലഭിക്കും എന്നുള്ളത് ഉറപ്പാണ് .

LEAVE A REPLY

Please enter your comment!
Please enter your name here