ബിഗ് ബോസിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് ; ലാലേട്ടനൊപ്പം ആര് ?

0
37

ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാർത്ഥികൾക്ക് നിരവധി ഓപ്പർച്യൂണിറ്റികളാണ് നൽകാറുള്ളത്.ഒരു റിയാലിറ്റി ഷോ എന്നതിനപ്പുറം അവസരങ്ങളുടെ വലിയ വാതിലാണ് അവർക്ക് മുന്നിൽ തുറക്കപ്പെടാറുള്ളത്.ഫിലിം,അതുപോലെ മോഡലിംഗ്,സീരിയൽ ,ആങ്കറിങ് തുടങ്ങി നിരവധി മേഖലകളിലേക്ക് മത്സരാർത്ഥികൾക്ക് അവസരം ലഭിക്കുന്ന ഗോൾഡൻ ചാൻസ് കൂടിയാണ് ബിഗ് ബോസ് നൽകാറുള്ളത്.

നൂറ് ദിവസത്തെ ലൈവ് സ്ട്രീമിങ് റിയാലിറ്റി ഷോ ആയതുകൊണ്ട് തന്നെ മത്സരാർത്ഥികളുടെ കഴിവുകൾ താല്പര്യങ്ങൾ ഇവയെല്ലാം കൃത്യമായി മനസ്സിലാക്കുവാൻ സാധിക്കുമെന്നതുകൊണ്ട് തന്നെ ഫിലിം ഫീൽഡിലുള്ളവരും അതുപോലെ മറ്റ് മേഖലകളിലുള്ളവരും ഇവരെ വേണ്ടപോലെ ശ്രദ്ധിക്കുകയും ചെയ്യും,പ്രത്യേകിച്ച് സിനിമ.സീസൺ വണ്ണിലെ വിന്നറും ടെലിവിഷൻ അവതാരകനുമായ സാബുമോൻ സിനിമയിലെത്തുന്നത് ബിഗ് ബോസ് വഴിയാണ്.ഗ്രാൻഡ് ഫിനാലെയിലാണ് നടന് ആദ്യ സിനിമയിലേക്കുള്ള ഓഫർ വരുന്നത്.ശേഷമങ്ങോട്ട് സിനിമകളുടെ ചാകരയായിരുന്നു.അയ്യപ്പനും കോശിയും, ജല്ലിക്കട്ട്,അജഗജാന്തരം, ഗോള്‍ഡ്, ഇരട്ട, നീലവെളിച്ചം തുടങ്ങിയ സിനിമകളിൽ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തു.ഇന്ന് സാബുമോൻ മലയാളത്തിലും തമിഴിലുമായി തിരക്കുള്ള നടനാണ്.രജനീകാന്ത് നായകനായി എത്തുന്ന വേട്ടയ്യനിലും നടൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സീസൺ ഫോർ മത്സരാർത്ഥിയും സീരിയൽ നടിയുമായിരുന്ന സുചിത്ര നായർ ലിജോ പെല്ലിശ്ശേരി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ബിഗ് ബഡ്ജറ് ചിത്രം മലൈക്കോട്ടെ വാലിബനിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അന്ന് എൽജെപി ബിഗ് ബോസ് കണ്ടിട്ടാണ് സുചിത്രയെ സിനിമയിലേക്ക് വിളിക്കുന്നതും പ്രധാന കഥാപാത്രം നൽകുന്നതും.സീസൺ രണ്ടിലെ ഫുക്രു, രജിത് കുമാർ,സീസൺ ഫൈവിലെ ജുനൈസ്,ഇവരെല്ലാം സിനിമയിലെത്തുന്നത് ബിഗ് ബോസ് വഴിയാണ്.ബിഗ് ബോസ് എല്ലാ സീസണിലും സിനിമയിൽ അഭിനയിക്കണമെന്ന മോഹവുമായി എത്തുന്നവർ നിരവധിയാണ്.സീസൺ സിക്സിൽ പോലും മെജോറിറ്റി ആളുകളൂം ഈ ആഗ്രഹവുമായാണ് ഷോയിൽ എത്തിയതുതന്നെ.അഭിഷേക് അർജുൻ ജിന്റോ ഇവരൊക്കെ സിനിമയാണ് ആഗ്രഹമെന്ന് പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. പറഞ്ഞുവരുന്നത് കഴിഞ്ഞ ദിവസം സീസൺ സിക്സിൽ ഒരു ഫിലിം ഓഡിഷൻ നടന്നിരുന്നു.സംവിധായകന്‍ ജീത്തു ജോസഫും നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരുമാണ് മത്സരാര്‍ഥികള്‍ക്ക് ഓഡിഷന്‍ നടത്താനായി ബി​ഗ് ബോസ് ഹൗസിലേക്ക് എത്തിയിരുന്നത്.ഒരു ടാസ്ക് എന്ന നിലയില്‍ ബി​ഗ് ബോസിന്‍റെ നിര്‍ദേശപ്രകാരം വിവിധ സന്ദർഭങ്ങൾളിലെ കഥാപത്രങ്ങളായി അഭിനയിച്ചു കാണിക്കലായിരുന്നു .ശേഷമാണ് ജീത്തു ജോസഫും ആന്‍റണി പെരുമ്പാവൂരും ഇവർക്ക് മുൻപിലേക്ക് എത്തുന്നത്.

ഇതിൽ എട്ട് പേരും വളരെ മികച്ച രീതിയിൽ തങ്ങൾക്ക് കൊടുത്ത സീനുകൾ അഭിനയിച്ചു കാണിച്ചിരുന്നു.ഇതിൽ തന്നെ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് ജാസ്മിന്റെയും ജിന്റോയുടെയും ആക്ടിങ് ആണ്.തന്റെ ആഗ്രഹത്തിനൊത്ത് മകൾ വരണമെന്ന് ആഗ്രഹിക്കുന്ന പിതാവും ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി തന്റേതായ സ്വപ്നങ്ങൾക്ക് അനുസരിച്ച് മുന്നേറാൻ ആഗ്രഹിക്കുന്ന മകളും തമ്മിലുള്ള വൈകാരികമായ രംഗമാണ് ഇരുവർക്കുമായി അഭിനയിക്കാൻ കൊടുത്തത്.ജാസ്മിൻ ആണെങ്കിലും ജിന്റോ ആണെങ്കിലും അതിവൈകാരികമായി അഭിനയിച്ചിരുന്നു.പ്രത്യേകിച്ച് ജാസ്മിൻ.ഒരു മകളുടെ ആ സമയത്തെ മാനസികാവസ്ഥ കൃത്യമായി അഭിനയിച്ചുകാണിക്കാൻ ജാസ്മിൻ കഴിഞ്ഞിരുന്നു.അതുകൊണ്ട് തന്നെ ജാസ്മിന് ഉറപ്പായും ഓഡിഷനിൽ സെലക്ഷൻ ലഭിക്കുമെന്ന രീതിയിൽ സംസാരമുണ്ട്.അതേസമയം ബിഗ് ബോസിൽ ഓഡിഷൻ നടന്നതും സോഷ്യല്മീഡിയയയിൽ ഇതിനോടകം മറ്റ് പല ചർച്ചകൾ സജീവമായിട്ടുണ്ട്. ഒന്നാമതായി ജീത്തു ജോസഫും ആന്റണി പെരുമ്പാവൂരും ഒരുമിച്ച് എത്തിയതുകൊണ്ട് തന്നെ മോഹൻലാൽ ചിത്രമാണെന്ന കാര്യം ഏതാണ്ട് ഉറപ്പാണ്.അതുകൊണ്ട് തന്നെ ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ മൂന്നാം ഭാഗമായിട്ടാണോ ഈ ഓഡിഷൻ എന്നാണ് ഭൂരിഭാഗവും ചോദിക്കുന്നത്. രണ്ടാമതായി ജീത്തു ജോസഫ് മോഹന്‍ലാല്‍ ഒന്നിക്കുന്ന ഏറ്റവും വലിയ പ്രോജക്റ്റ് ആണ് റാം.രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിൻറെ ചിത്രീകരണം കൊവിടിനെത്തുടർന്ന് നിർത്തിവെക്കുകയായിരുന്നു.ഈ ചിത്രത്തിലേക്കാണോ പുതിയ ഓഡിഷൻ എന്ന കാര്യത്തിലും ചർച്ചകൾ നടക്കുന്നുണ്ട്.അതിന്റെ മെയിൻ റീസൺ റാമിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജീത്തു ജോസഫ് പറഞ്ഞ വാക്കുകളാണ്. ചിത്രീകരണം ഉടൻ പുനഃരാരംഭിക്കുമെന്നും അതിനായി മറ്റ് പ്രോജക്ടുകൾ തള്ളിവെച്ചിരിക്കുകയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.ഇതുംകൂടി ആയതോടെ ചർച്ചകൾ ആ വഴിക്കായി.

എന്തായാലും മത്സരാർത്ഥികൾക്ക് ഒരു ഗോൾഡൻ ചാൻസാണ് ഇതിലൂടെ ലഭിക്കാൻ പോകുന്നതെന്ന കാര്യത്തിൽ സംശയമില്ല.അതും മലയാളത്തിലെ മികച്ച സംവിധായകനും നിർമ്മാതാവിനുമൊപ്പം തന്നെ.ആർക്ക് അവസരം ലഭിച്ചാലും അവർക്ക് പിന്നീടി തിരിഞ്ഞു നോക്കേണ്ട ആവശ്യം വരില്ല.

LEAVE A REPLY

Please enter your comment!
Please enter your name here