‘ബേബി ലോഡിങ്ങ് ‘…സന്തോഷം പങ്കുവച്ച് സീരിയൽ നടി കല്യാണി സുനിൽ

0
327

ലയാളി പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് സാന്ത്വനം.സീരിയലുകളിൽ എപ്പോഴും ഒന്നാം സ്ഥാനത്താണ് സാന്ത്വനം സീരിയൽ ഉണ്ടായിട്ടുള്ളത്.സീരിയലിലെ എല്ലാ കഥാപാത്രങ്ങളെയും കുടുംബത്തിലെ അംഗങ്ങൾ പോലെയാണ് പ്രേക്ഷകർ കരുതിയിട്ടുള്ളത് . സീരിയലിലെ പ്രധാന കഥാപാത്രങ്ങളായ അപർണയ്ക്കും ഹരിക്കും കുഞ്ഞ് പിറന്ന സന്തോഷത്തിലൂടെയാണ് പരമ്പര ഇപ്പോൾ‌ മുൻപോട്ടു പോകുന്നത് . ഈയടുത്ത ദിവസമാണ് പരമ്പരയിൽ അപർണയുടെ സഹോദരി വീണ്ടും പ്രത്യക്ഷപ്പെട്ടത്.ഈ വേഷം ചെയ്തത് കല്യാണി സുനിൽ എന്ന നടിയാണ്.ഇപ്പോൾ കല്യാണി സുനിലിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.സീരിയലിൽ അപ്പുവിന്റെ അനിയത്തിയായ അമ്മു എന്ന കഥാപാത്രത്തെയാണ് കല്യാണി സുനിൽ അവതരിപ്പിച്ചത്. അപ്പുവിന്റെ പ്രണയത്തിലും ഒളിച്ചോട്ടത്തിലുമെല്ലാം ഒപ്പം നിൽക്കുകയും പൂർണ്ണ പിന്തുണ നൽകുകയും ചെയ്ത കുഞ്ഞനിയത്തിയെ മലയാളി പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ഈയടുത്തകാലത്താണ് കല്യാണിയുടെ വിവാഹം കഴിഞ്ഞത്. സാന്ത്വനം താരങ്ങളെല്ലാം കല്യാണിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതിന്റെ വീഡിയോകളും മറ്റും വൈറലായിരുന്നു.ഇപ്പോൾ താരം അമ്മയാകാൻ പോകുന്ന തയ്യാറെടുപ്പിലാണ് . പ്ര​ഗ്നൻസി ടെസ്റ്റ് നടത്തിയതിന്റെ ചിത്രങ്ങൾ പങ്കുവച്ച് കല്യാണി തന്നെയാണ് തനിക്ക് കുഞ്ഞ് പിറക്കാൻ പോകുന്ന വിവരം ആരാധകർക്കായി സോഷ്യൽമീഡിയ വഴി അറിയിച്ചത്. ‘ബേബി ലോഡിങ്… ഞങ്ങളുടെ കുഞ്ഞുവാവയെ കാത്തിരിക്കുന്നു…’ എന്നും കല്യാണി ചിത്രത്തിന് ക്യാപ്‌ഷൻ നൽകിയത് . നിരവധി പേരാണ് താരത്തിനും ഭർത്താവിനും ആശംസകളുമായി എത്തിയത് . ഒപ്പം നർത്തകി കൂടിയായ കല്യാണി ​ഗർഭിണിയായതോടെ അഭിനയത്തിൽ നിന്നും ഇടവേള എടുക്കുമോയെന്ന സംശയവും ആരാധകരെ അലട്ടുന്നുണ്ട്. പൊതുവെ സീരിയിൽ താരങ്ങൾ ​ഗർഭകാലത്തും സീരിയലുകളിൽ അഭിനയിക്കാറുണ്ട്. കുഞ്ഞ് പിറക്കുന്നതിന് കുറച്ച് നാളുകൾക്ക് മുമ്പാണ് അഭിനയത്തിൽ നിന്നും ഇവർ ഇടവേളയെടുക്കുക്കാറുള്ളത്.കല്യാണി അത്തരത്തിൽ ഇടവേളയെടുക്കുമോ എന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്.

 

സാന്ത്വനത്തിന് പുറമെ സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കനൽപ്പൂവ് എന്ന സീരിയലിലും കല്യാണി അഭിനയിക്കുന്നുണ്ട്. നെ​ഗറ്റീവ് ഇമേജുള്ള കഥാപാത്രമായാ ണ് കല്യാണി കനൽപ്പൂവിലെ ആതിര ആയി എത്തുന്നത് . ചേട്ടന്മാരുടെ ഒരേയൊരു പെങ്ങളായും നാത്തൂന്മാരെ ഏറെ ഉപദ്രവിക്കുന്ന ഒരു കുശുമ്പിയുമായാണ് കനൽപ്പൂവിലെ ആതിര എന്ന കഥാപാത്രം . അനൂപാണ് കല്യാണിയുടെ ജീവിത പങ്കാളി. ഇരുവരുടേതും അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. കുടുംബ സുഹൃത്തുക്കളായിരുന്നു ഇരുവരും. അങ്ങനെയാണ് വിവാ​ഹത്തിലേക്ക് കാര്യങ്ങൾ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here