‘ ആദ്യ കുടുംബചിത്രം ‘ ; ലൊക്കേഷനിലെ ഓണാഘോഷ ചിത്രങ്ങളുമായി സീരിയൽ നടി ഐശ്വര്യ റംസായി

0
582

ഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് സീരിയലാണ് മൗനരാഗം.മൗനരാഗമെന്ന സീരിയലിലെ അഭിനേതാക്കളെ എല്ലാം പ്രേക്ഷകര്‍ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് കാണുന്നത്.’കല്യാണി’ എന്ന പെൺകുട്ടിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയായാണ് ‘മൗനരാഗം’ എന്ന സീരിയലിന്റെ കഥ മുമ്പോട്ട് പോകുന്നത്. സീരിയലിൽ ‘കല്യാണി’ എന്ന പ്രധാന കഥാപാത്രമായി വേഷമിടുന്നത് അന്യ ഭാഷാ നടിയായ ഐശ്വര്യ റംസായിയാണ്. കല്യാണിക്കും കിരണിനും സീരിയലിൽ കുഞ്ഞ് പിറന്ന സന്തോഷത്തിലാണ് ഇപ്പോൾ സീരിയൽ മുൻപോട്ട് പോകുന്നത്.

 

View this post on Instagram

 

A post shared by Aishwarya-ramsai (@aishwaryaramsai)

ഇപ്പോൾ ഐശ്വര്യ റംസായി ഇൻസ്റ്റാഗ്രാമിൽ ഷൂട്ടിംഗ് സെറ്റിലെ കുഞ്ഞുവാവയ്ക്കൊപ്പമുള്ള ആദ്യ ഓണാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്.സീരിയലിലെ നടനായി അവതരിപ്പിക്കുന്ന നലീഫിനൊപ്പം കുഞ്ഞിനെ എടുത്ത് നിൽക്കുന്ന ചിത്രത്തോടൊപ്പം ‘ആദ്യ കുടുംബചിത്രം’ ഞങ്ങളുടെ കുഞ്ഞുവാവയ്ക്ക് ഒപ്പമുള്ള ആദ്യ ഓണം’ എന്ന ക്യാപ്‌ഷനോടെയാണ് ഐശ്വര്യ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.മൗനരാഗം സീരിയലിന്റെ നിരവധി ആരാധകരാണ് പോസ്റ്റിന് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.സീരിയലിലെ നായിക നായകന്മാർ മാത്രമല്ല, മറ്റ് താരങ്ങളും പ്രേക്ഷകര്‍ക്ക് ഒരുപോലെ പ്രിയപ്പെട്ടവരാണ്. ‘മൗനരാഗത്തി’ലെ ‘സോണി’ എന്ന കഥാപാത്രം അവതരിപ്പിക്കുന്ന ശ്രീശ്വേത മഹാലക്ഷ്‍മി സീരിയലിൽ നിന്നും പിന്മാറിയ വാർത്ത ഏറെ ദുഃഖത്തോടു കൂടിയാണ് പ്രേക്ഷകർ അറിഞ്ഞത്. ശ്രീശ്വേത മഹാലക്ഷ്‍മി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടതോടെയാണ് സോണി എന്ന കഥാപാത്രം അവതരിപ്പിക്കുന്ന മാറുന്നു എന്ന വാർത്ത പുറത്തുവന്നത്.‘സോണി എന്ന നിലയിൽ അവസാന വീഡിയോ ആയിരിക്കും ഇത് . എന്താണ് ഈ അവസ്ഥയിൽ ഞാൻ പറയേണ്ടതെന്ന് എനിക്കറിയില്ല. മനോഹരമായ ഒരു കഥാപാത്രമായിരുന്നു സോണി . നിർഭാഗ്യവശാൽ എനിക്ക് സോണി എന്ന് കഥാപാത്രത്തോടൊപ്പം ഇനി സഞ്ചരിക്കാൻ കഴിയില്ല. ഒരുപക്ഷേ എനിക്കായി മറ്റ് കഥാപാത്രങ്ങൾ കാത്തിരിക്കുന്നുണ്ടാകും.എല്ലാം സംഭവിക്കുന്നത് ഒരു കാരണത്താലാണ്. അതുപോലെ ഞാൻ ഇതും പരിഗണിക്കുന്നു . ‘സോണി’ എപ്പോഴും എന്റെ ഹൃദയത്തോട് തന്നെ ചേർന്ന് നിൽക്കുമെന്ന് നിങ്ങൾ എല്ലാവരും മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിരുപാധികമായ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്നും പറഞ്ഞുകൊണ്ടാണ് ശ്രീശ്വേത മഹാലക്ഷ്‍മി പോസ്റ്റ് ഇട്ടിരിക്കുന്നത്.

 

 

അടുത്ത കാലത്താണ് ശ്രീശ്വേത മഹാലക്ഷ്‍മി, ‘വിക്ര’മായി വേഷമിടുന്ന താരം കല്യാണ്‍ ഖന്നയുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here