സീതയും കല്യാണും തിരിച്ചു വരികയാണോ ? : പുതിയ വീഡിയോയുമായി സീതാകല്യാണം ടീം

0
444

സീതാകല്യാണം സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന നടനും നടിയുമാണ് അനൂപ് കൃഷ്ണയും ധന്യാ മേരി വര്‍ഗ്ഗീസും.സീത, കല്ല്യാണ്‍, അജയ്, സ്വാതി തുടങ്ങിയ പ്രധാന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തിയ പരമ്പരയില്‍ പ്രധാന വേഷത്തിലെത്തിയിരുന്നത് അനൂപ് കൃഷ്ണയും ധന്യാ മേരി വര്‍ഗ്ഗീസുമായിരുന്നു. സീതാകല്ല്യാണം അവസാനിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും പ്രേക്ഷകമനസ്സുകളില്‍ പരമ്പര ഇപ്പോഴും നിലനിൽക്കുന്നുണ്ട് . അതിനുള്ള മികച്ച ഉദാഹരണമാണ് അനൂപും ധന്യയും കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോയ്ക്ക് ലഭിച്ച സ്വീകരണം.

കല്യാൺ ആയി അവതരിപ്പിച്ച അനൂപാണ് വീഡിയോ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവച്ചത്.പുതിയ വീഡിയോയിൽ സീതയേയും കല്ല്യാണിനേയുമാണ് വീഡിയോയിലൂടെ പുനര്‍നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് അനൂപ് പറയുന്നത്. മനോഹരമായ ബ്ലാക്ക് കോസ്റ്റ്യൂമിലാണ് ഇരുവരും വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് . രണ്ടുപേരും മനോഹരമായി അഭിനയിച്ചതുകൊണ്ടുതന്നെ വീഡിയോ കണ്ടിരിക്കാനും വളരെ രസമുണ്ട് .’നിങ്ങള്‍ക്ക് ഈ വീഡിയോ ഇഷ്ടമായെന്ന് വിശ്വസിക്കുന്നു.പാട്ട് വരാനിരിക്കുന്ന എന്റെ പുതിയ സിനിമയായ, ‘ഭഗവാന്‍ ദാസന്റെ രാമരാജ്യ’ത്തിലേതാണ്’. ഈ വീഡിയോ ഇത്ര മനോഹരമാക്കിത്തന്നതിന് ജോണിനോടും ഒരുപാട് സ്‌നേഹം അറിയിക്കുന്നത് .’ എന്നാണ് വീഡിയോക്ക് അനൂപ് അടിക്കുറിപ്പ് നൽകിയത്.അനൂപിന്റേതായി റിലീസിന് തയ്യാറാകുന്ന ‘ഭഗവാന്‍ ദാസന്റെ രാമരാജ്യം’ എന്ന ചിത്രത്തിലെ മനോഹരമായ പാട്ടാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്. സീതാകല്ല്യാണത്തിലെ അഭിനേതാക്കളായ റെനീഷ റഹിമാന്‍, ജിത്തു വേണുഗോപാല്‍, കൂടാതെ സുചിത്ര, ഐശ്വര്യ തുടങ്ങി നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായി രംഗത്ത് എത്തിയത്. സീതാകല്ല്യാണം വല്ലാതെ മിസ് ചെയ്യുന്നുവെന്നും, പഴയ ഓര്‍മ്മകള്‍ വീണ്ടും തന്നതിന് നന്ദി തുടങ്ങി കമന്റുകൾ നീണ്ടുപോകുന്നു.

 

സീതാകല്ല്യാണം പരമ്പപരയില്‍ നിന്നും ഇതിനോടകം മൂന്ന് പേര്‍ ബിഗ്‌ബോസ് വീട്ടിലുമെത്തിയിരുന്നു . അനൂപ് കൃഷ്ണ, ധന്യ മേരി വര്‍ഗ്ഗീസ്, റെനീഷ റഹിമാന്‍ എന്നിവരാണ് ബിഗ്‌ബോസില്‍ എത്തിച്ചേർന്നത് . ബിഗ്‌ബോസിന്റെ അഞ്ചാം സീസണിലെ ശക്തയായ മത്സരാര്‍ഥിയായിരുന്നു റെനീഷ. അനൂപും ധന്യയും മികച്ച പ്രകടനമാണ് ബിഗ് ബോസ് വീട്ടിൽ കാഴ്ച വച്ചത്.

ബാറ്റിൽ ഓഫ് ഒറിജിനല്‍സ് എന്ന ടാഗ് ലൈനോട് കൂടിയാണ് സീസൺ ഫൈവ് പ്രേക്ഷകർക്കിടയിലേക്ക് എത്തിയത്.2023 മാർച്ച് ഇരുപത്തിയാറിനാണ് ഒരു വർഷത്തോളം നീണ്ട കാത്തിരിപ്പിന് ഒടുവിൽ ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ് ആരംഭിക്കുന്നത്. കൊവിഡിനെ തുടർന്ന് സീസൺ നാല് പകുതിയിൽ വച്ച് നിർത്തുകയായിരുന്നു.ശേഷം നീണ്ട ഇടവേളക്ക് ശേഷമാണ് ബിഗ് ബോസ് സീസൺ ഫൈവ് ആരംഭിച്ചത്.വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച മത്സരാർത്ഥികൾക്ക് ഒപ്പം ഷോയിലെ ആദ്യത്തെ കോമണർ മത്സരാർത്ഥിയെയും കൂട്ടി പതിനെട്ട് മത്സരാർത്ഥികളാണ് ഇത്തവണ മത്സരത്തിൽ ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here