സീരിയൽ നടി അപർണ നായർ അന്തരിച്ചു

0
299

സീരിയൽ നടി അപർണ നായർ അന്തരിച്ചു. കരമനയിലെ വീട്ടിൽ വൈകിട്ട് ഏഴ് മണിയോടെ  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു .ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സിനിമ സീരിയൽ രംഗത്ത് സജീവമായ നടിയുടെ മരണം ഞെട്ടലോടെയാണ് താരങ്ങൾ അറിഞ്ഞത്.ഈ മേഖലയിലെ മറ്റ് അഭിനേതാക്കളുമായി മികച്ച സൗഹൃദം പുലർത്തിയിരുന്ന നടിയുടെ മരണത്തിൽ അസ്വാഭാവികത ഉള്ളതുകൊണ്ട് തന്നെ പൊലീസ് കേസെടുത്തിട്ടുണ്ട്.സംഭവസമയത്ത് നടിയുടെ അമ്മയും സഹോദരിയും വീട്ടിലുണ്ടായിരുന്നതായും വിവരങ്ങളുണ്ട് .അന്വേഷണം ആരംഭിച്ച പോലീസ് ബന്ധുക്കളിൽനിന്നും അടുത്ത സുഹൃത്തുക്കളിൽ നിന്നും മൊഴിയെടുത്തിട്ടുണ്ട്.

അടുത്തിടെയായി അപർണ്ണ ഇൻസ്റാഗ്രാമിലും മറ്റുമായി നിരാശാജനകമായതും പ്രതീക്ഷകൾ അസ്തമിച്ച പോലെയും തോന്നിയിരുന്ന പോസ്റ്റുകളാണ് ഷെയർ ചെയ്തിരുന്നത്.” ഇപ്പോഴത്തെ നിന്നെ നിനക്ക് തന്നെ ഇഷ്ടം ഇല്ലെന്നാണോ, അതിന്റെ കാരണം എന്തെന്ന് അറിയാമോ, സ്വപ്നം കാണാൻ നീ ഇടക്ക് എവിടെ വച്ചോ മറന്നു പോയി”, അപർണ്ണ പങ്കിടുന്ന പോസ്റ്റുകളിൽ ഇത്തരം വാക്കുകളാണ് കൂടുതൽ അടങ്ങിയിരിക്കുന്നത്.നടി കടുത്ത മാനസികാവസ്ഥയിലൂടെയാണ് കടന്ന് പോയിരുന്നത് എന്ന് ഈ പോസ്റ്റുകളിലൂടെ മനസിലാക്കുവാൻ സാധിക്കും .

നിരവധി ജനപ്രിയ സിനിമകളിലും സീരിയലുകളിലും നടി അഭിനയിച്ചിട്ടുണ്ട്.മേഘതീർഥം, മുദ്ദുഗൗ, അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങിയ സിനിമകളിൽ മികച്ച അഭിനയമാണ് നടി കാഴ്ചവച്ചത്.ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പർശം, തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. എന്തായാലും നടിയുടെ വിയോഗം ഞെട്ടലോടെയാണ് സീരിയൽ മേഖല അറിഞ്ഞത്.മൃതദേഹം പിആർഎസ് ആശുപത്രിയിലേക്ക് മാറ്റി.

 

updating …..

LEAVE A REPLY

Please enter your comment!
Please enter your name here