ഇടവേളക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തി പ്രേക്ഷകരുടെ സ്വന്തം ആതിര മാധവ്

0
230

ലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച സീരിയലാണ് കുടുംബവിളക്ക്. സീരിയലിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും പ്രേക്ഷകർക്ക് കുടുംബത്തിലെ അംഗങ്ങൾ പോലെയായിരുന്നു.അതിലൊരാളാണ് ആതിര മാധവ്.ഗര്‍ഭിണിയായപ്പോഴാണ് ആതിര സീരിയലില്‍ നിന്നും ഇടവേള എടുത്തത്. നിറവയറിൽ ഷൂട്ടിങ് സ്ഥലത്തേക്കുള്ള യാത്രകളും മറ്റും ബുദ്ധിമുട്ടുള്ളതായി മാറിയതോടെയാണ് ആതിര മാധവ് തൽക്കാലത്തേക്ക് അഭിനയം നിർത്തിയത്.എന്നിരുന്നാലും തന്റെ വിശേഷങ്ങള്‍ ആതിര സോഷ്യല്‍ മീഡിയയിലൂടെയും യുട്യൂബിലൂടെയും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.കുടുംബവിളക്കിലെ കേന്ദ്രകഥാപാത്രം സുമിത്രയുടെ മൂത്തമകൻ അനിരുദ്ധിന്റെ ഭാര്യയായ അനന്യ എന്ന കഥാപാത്രത്തെയാണ് ആതിര മാധവ് സീരിയലിൽ ചെയ്തിരുന്നത്. ഇന്നും പ്രേക്ഷകർക്ക് ആതിര മാധവ് എന്ന പേരിനെക്കാൾ പരിജയം അനന്യ എന്ന പേരാണ്.ആൺകുഞ്ഞാണ് ആതിര മാധവിന് പിറന്നത്. കുഞ്ഞിന് ഇപ്പോൾ ഒരു വയസ് പിന്നിട്ടു. ആ​ഗ്രഹിച്ച് അഭിനയത്തിലേക്ക് എത്തിയ ആതിര ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സീരിയൽ അഭിനയത്തിലേക്ക് തിരിച്ചെത്തുകയാണ്.കുടുംബവിളക്ക് സീരിയലിലൂടെയല്ല ഏഷ്യാനെറ്റിലെ തന്നെ ​ഗീതാ​ഗോവിന്ദം എന്ന സീരിയലിലൂടെയാണ് നടിയുടെ തിരിച്ചുവരവ്. ആതിരയുടെ ഉറ്റ ചങ്ങാതി അമൃത നായരും ​ഗീതാ​ഗോവിന്ദത്തിൽ അഭിനയിക്കുന്നുണ്ട്. ആതിര ചെയ്യുന്നത് ഒരു ഗസ്റ്റ് റോളാണ്. എന്നാലും വലിയൊരു ഗ്യാപിന് ശേഷം ഒരു സീരിയൽ സെറ്റിൽ തിരിച്ചെത്തുന്ന സന്തോഷത്തിലാണ് നടി വീഡിയോയിലൂടെ വിശേഷങ്ങൾ പങ്കുവെച്ചത്.

മകനെ ആതിരയുടെ അമ്മ നോക്കുന്നത് കാരണം ഷൂട്ടിന് പോകാൻ ബുദ്ധിമുട്ട് ഇല്ലെന്നാണ് ആതിര പറയുന്നത് . മുമ്പും മകനെ അമ്മയെ നോക്കാൻ ഏൽപ്പിച്ച് ആതിര ഷൂട്ടുകൾക്ക് പോയിരുന്നു. ​ഗീത​ഗോവിന്ദത്തിന്റെ ഷൂട്ട് തിരുവനന്തപുരത്ത് നടക്കുന്നത് കൊണ്ട് തന്നെ ഒന്ന് വിളിച്ചാൽ ഓടി എത്താൻ പറ്റുമെന്ന സൗകര്യമുണ്ടെന്നും അതിൽ സന്തോഷവതിയാണെന്നും ആതിര പറയുന്നു.

ഇതിനുമുൻപ് സ്റ്റാർ മാജിക്കിൽ പങ്കെടുക്കാൻ പോയപ്പോൾ ആതിര മകനേയും ഒപ്പം കൊണ്ടുപോയിരുന്നു. ഗീതാ ഗോവിന്ദത്തിൽ ഒരു ദിവസത്തെ ഷൂട്ട് മാത്രമെ ആതിരയ്ക്കുണ്ടായിരുന്നുള്ളു. ഗീതാ ഗോവിന്ദത്തിൽ കുടുംബവിളക്ക് താരം നൂബിന്റെ ഭാര്യ ബിന്നിയാണ് നായിക. നൂബിൻ വഴി ബിന്നിയുമായി ആതിരയ്ക്ക് സൗഹൃദമുണ്ട്. നേരിട്ട് കണ്ടത് ഇപ്പോഴാണെങ്കിലും ബിന്നിയുമായി ആതിര ഫോണിൽ സംസാരിച്ചിട്ടുണ്ട്.സീരിയലിലേക്ക് ആതിര വീണ്ടും തിരിച്ചു വരുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ ഉള്ളത്.ഇനിയും കൂടുതൽ സീരിയലുകളിൽ ആതിര അഭിനയിക്കണമെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here