മൗനരാഗം സീരിയലിലെ സോണി മാറുന്നു ; വീഡിയോയുമായി ശ്രീശ്വേത മഹാലക്ഷ്‍മി

0
172

ഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് സീരിയലാണ് മൗനരാഗം.മൗനരാഗമെന്ന സീരിയലിലെ അഭിനേതാക്കളെ എല്ലാം പ്രേക്ഷകര്‍ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് കാണുന്നത്.’കല്യാണി’ എന്ന പെൺകുട്ടിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയായാണ് ‘മൗനരാഗം’ എന്ന സീരിയലിന്റെ കഥ മുമ്പോട്ട് പോകുന്നത്. സീരിയലിൽ ‘കല്യാണി’ എന്ന പ്രധാന കഥാപാത്രമായി വേഷമിടുന്നത് അന്യ ഭാഷാ നടിയായ ഐശ്വര്യ റംസായിയാണ്. ഇപ്പോൾ കല്യാണിയുടെ ഗർഭകാലം വിശേഷങ്ങളാണ് സീരിയലിന്റെ പ്രധാന ഹൈലൈറ്റ്.

സീരിയലിലെ നായിക നായകന്മാർ മാത്രമല്ല, മറ്റ് താരങ്ങളും പ്രേക്ഷകര്‍ക്ക് ഒരുപോലെ പ്രിയപ്പെട്ടവരാണ്. ഇപ്പോഴിതാ, ‘മൗനരാഗത്തി’ലെ ‘സോണി’ എന്ന കഥാപാത്രം അവതരിപ്പിക്കുന്ന ശ്രീശ്വേത മഹാലക്ഷ്‍മി സീരിയലിൽ നിന്നും പിന്മാറി എന്ന രീതിയിലുള്ള സൂചനകളാണ് ലഭിക്കുന്നത്.ശ്രീശ്വേത മഹാലക്ഷ്‍മി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടതോടെയാണ് സോണി എന്ന കഥാപാത്രം അവതരിപ്പിക്കുന്ന മാറുന്നു എന്ന വാർത്ത പുറത്തുവന്നത്.‘സോണി എന്ന നിലയിൽ അവസാന വീഡിയോ ആയിരിക്കും ഇത് . എന്താണ് ഈ അവസ്ഥയിൽ ഞാൻ പറയേണ്ടതെന്ന് എനിക്കറിയില്ല. മനോഹരമായ ഒരു കഥാപാത്രമായിരുന്നു സോണി . നിർഭാഗ്യവശാൽ എനിക്ക് സോണി എന്ന് കഥാപാത്രത്തോടൊപ്പം ഇനി സഞ്ചരിക്കാൻ കഴിയില്ല. ഒരുപക്ഷേ എനിക്കായി മറ്റ് കഥാപാത്രങ്ങൾ കാത്തിരിക്കുന്നുണ്ടാകും.എല്ലാം സംഭവിക്കുന്നത് ഒരു കാരണത്താലാണ്. അതുപോലെ ഞാൻ ഇതും പരിഗണിക്കുന്നു . ‘സോണി’ എപ്പോഴും എന്റെ ഹൃദയത്തോട് തന്നെ ചേർന്ന് നിൽക്കുമെന്ന് നിങ്ങൾ എല്ലാവരും മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിരുപാധികമായ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്നും പറഞ്ഞുകൊണ്ടാണ് ശ്രീശ്വേത മഹാലക്ഷ്‍മി പോസ്റ്റ് ഇട്ടിരിക്കുന്നത്.

മൗനരാഗം സീരിയലിലെ സെറ്റിലെ എല്ലാ വിശേഷങ്ങളും തമാശകളും താരം നിരന്തരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ടായിരുന്നു.ഇവക്കെല്ലാം വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.അടുത്ത കാലത്താണ് ശ്രീശ്വേത മഹാലക്ഷ്‍മി, ‘വിക്ര’മായി വേഷമിടുന്ന താരം കല്യാണ്‍ ഖന്നയുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്.കല്യാണ്‍ ഖന്നയ്ക്ക് ഒപ്പമുള്ള തന്റെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ശ്രീശ്വേത തന്റെ പ്രണയം വെളിപ്പെടുത്തിയത്. ഇപ്പോള്‍ ഞാൻ വില്ലനുമായി പ്രണയത്തിലാണെന്ന് പറഞ്ഞ നടി ഏതാനും ലവ് ഇമോജികളും ഒപ്പം പങ്കുവെച്ചിരുന്നു.പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് ഈ വാർത്ത സ്വീകരിച്ചത്.തങ്ങളുടെ ഇഷ്ട താരങ്ങൾ ജീവിതത്തിൽ ഒന്നിക്കുന്നതിന്റെ സന്തോഷം പ്രേക്ഷർക്കുണ്ടായിരുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here