അമ്മ മീറ്റിങ്ങി​ന്റെ ആകർഷണമായി ഭീമൻ രഘുവി​ന്റെ പാട്ട് : കൂടെയേറ്റുപാടി താരങ്ങൾ

0
170

ഴിഞ്ഞ ദിവസം കൊച്ചി ​ഗോകുലം കൺവെൻഷൻ സെ​ന്ററിൽ വെച്ച് നടന്ന ‌മലയാളസിനിമാ താരസംഘടന അമ്മയുടെ മുപ്പതാമത് വാർഷിക പൊതുയോ​ഗത്തിലെ താരങ്ങളുടെ ​ഗാരങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. രാവിലെയുള്ള വോട്ടിങ്ങിനും അവാർഡ് ദാന ചടങ്ങുകളും ഒക്കെ കഴിഞ്ഞ് ഉച്ചഭക്ഷണത്തിനും ശേഷമായിരുന്നു താരങ്ങളുടെ കലാപരിപാടികൾ. വലിയ വിപുലമായി ഒന്നുമല്ലെങ്കിലും സിനിമാതാരങ്ങൾ ​ഗാനമാലപിച്ചിരുന്നു. അതിൽ അം​ഗങ്ങളെ ആവേശം കൊള്ളിച്ച ​ഗാനമായിരുന്നു നടൻ ഭീമൻ രഘുവി​ന്റേത്. ഇന്നസെ​ന്റും ജ​ഗതിയും വേഷമിട്ട കാബൂളിവാല എന്ന ചിത്രത്തിലെ പാൽനിലാവിനും ഒരു നൊമ്പരം എന്ന ​പാട്ടാണ് ഭീമൻ രഘു പാടിയത്.

താരത്തി​ന്റെ പാട്ട് പിന്നീടങ്ങോട്ട് അമ്മയിലെ അം​ഗങ്ങളും ഏറ്റെടുക്കുകയായിരുന്നു. രമേഷ് പിശാരടി, രചന നാരായണൻകുട്ടി, പ്രസീത, ദേവി ചന്ദന തുടങ്ങി സദസ്സിലിരിക്കുന്ന ഒട്ടുമിക്ക താരങ്ങളും ​ഗാനം ഏറ്റുപാടുകയായിരുന്നു. ഭീമൻ രഘുവിനോട് വീണ്ടും ആ ​ഗാനം പാടാൻ ആവിശ്യപ്പെടുന്നുമുണ്ട്. കൂടാതെ അമ്മയുടെ മീറ്റിങ്ങിൽ പങ്കെടുക്കാനും, വേദിയിൽ വന്ന് സംസാരിക്കാനുമൊക്കെ വഴിയൊരുക്കിത്തന്ന പ്രസിഡ​ന്റ് മോഹൻലാലുൾപ്പെടെയുള്ളവർക്ക് അ​ദ്ദേഹം നന്ദിയും അറിയിച്ചു. അമ്മയുടെ മീറ്റിങ്ങിൽ പങ്കെടുക്കാൻ നടനും, കേന്ദ്ര സഹ മന്ത്രിയുമായ സുരേഷ് ​ഗോപി എത്തിയതിലും വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അമ്മ താര സംഘടനയുടെ അഭിമാനം തന്നെയാണ് സുരേഷ് ​ഗോപിയും കൂടാതെ നടനും മന്ത്രിയുമായ ​ഗണേഷ് കുമാറുമെന്നും അദ്ദേഹം കൂട്ടിച്ചേത്തു.

അമ്മ താര സംഘടനയുടെ മുപ്പതാമത് വാർഷിക പൊതുയോ​ഗം എന്നിതിനേക്കാൾ പത്താമത്തെ തെരഞ്ഞെടുപ്പ് നടക്കുന്ന പൊതുയോ​ഗം എന്നതായിരുന്നു ഇന്നലെത്തെ മീറ്റിങ്ങി​ന്റെ ഏറ്റവും വലിയ പ്രത്യേകത. പഴയ ഭരണസമിതി അധികാരമൊഴിയുകയും പുതിയ ഭരണസമിതി അധികാരത്തിൽ വരികയും ചെയ്തു. മോഹൻലാൽ തന്നെയാണ് മൂന്നാം തവണയും പ്രസിഡ​ന്റ് സ്ഥാനത്ത് വരുന്നത്. എതിരില്ലാതെയാണ് അദ്ദേഹം ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഉണ്ണി മുകുന്ദനും ട്രഷറർ സ്ഥാനത്തേക്ക് എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ജനറൽ സെക്രട്ട്രറി സ്ഥാനത്ത് നടൻ സിദ്ദിഖാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്.

കൂടാതെ ഏറ്റവും കൂടുതൽ മത്സരം നടന്ന വെെസ് പ്രസിഡ​ന്റ് സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ചത് നടൻ ജ​ഗദീഷും, നടൻ ജയൻ ചേർത്തലയുമാണ്. ജോയ​ന്റ് സെക്രട്ട്രറിയായി മത്സരിച്ച് ജയിച്ചത് നടൻ ബാബുരാജ് ആണ്. അതേസമയം, അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേർസ് ആയി തിരഞ്ഞെടുക്കപ്പെട്ടത് പത്ത് പേരാണ്. കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട് , ജോയ് മാത്യു, സുരേഷ് കൃഷ്ണ, അനന്യ, ടിനി ടോം, വിനു മോഹൻ, ടോവിനോ തോമസ്, സരയു മോഹൻ, അൻസിബ എന്നിവരാണ്. പതിനൊന്നാമത്തെ ആളെ പുതിയ എക്സിക്യൂട്ടീവ് യോ​ഗത്തിൽ തെരഞ്ഞെടുക്കുമെന്നാണ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here