ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചതാർക്ക്; “അമ്മ”-യുടെ പുതിയ ഭരണസമിതി അംഗങ്ങൾക്ക് ലഭിച്ച വോട്ടിന്റെ കണക്കുകൾ

0
81

ലയാള ചലച്ചിത്ര അഭിനേതാക്കളുടെ കൂട്ടായ്മയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ നടൻ സിദ്ദീഖിനെ (വോട്ട് – 157) ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണു സിദ്ദിഖിനെതിരെ മത്സരിച്ചത്. ജഗദീഷും ജയൻ ചേർത്തലയുമാണ് (245, 215) വൈസ് പ്രസിഡന്റുമാർ‌ ആയി തിരഞ്ഞെടുക്കപ്പെട്ടത് . മഞ്ജു പിള്ളയാണ് എതിരെ മത്സരിച്ചത്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനെതിരെ ബാബുരാജ് (വോട്ട് 198) ആണ് വിജയിച്ചത് . മൂന്നാം തവണയും മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തേക്കും ട്രഷറർ ആയി ഉണ്ണി മുകുന്ദനും എതിരില്ലാതെ നേരത്തെ തന്നെ തിരഞ്ഞെടുക്കപെട്ടിരുന്നു. അഞ്ഞൂറിലധികം അംഗങ്ങളുള്ള സംഘടനയിൽ 337 പേരാണ് ആകെ വോട്ട് ചെയ്തത്.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയി തിരഞ്ഞെടുക്കപ്പെട്ടത്
കലാഭവൻ ഷാജോൺ- 294, സുരാജ് വെഞ്ഞാറമൂട്- 289, ജോയി മാത്യു-279, സുരേഷ് കൃഷ്ണ-275, ടിനി ടോം-274 അനന്യ-271, വിനു മോഹനർ-271, ടൊവിനോ തോമസ്-268, സരയൂ, അൻസിബ എന്നിവരാണ് . 10 അംഗ എക്സിക്യൂട്ടീവിലേക്കു 12 പേരാണ് മത്സരിച്ചത്. ‘അമ്മ’യുടെ ഭരണഘടന അനുസരിച്ച് ആകെയുള്ള 17 ഭാരവാഹികളിൽ 4 പേർ സ്ത്രീകളായിരിക്കണം. അതുകൊണ്ട് തന്നെ വോട്ട് കുറവായിരുന്നെങ്കിലും സരയു അൻസിബ എന്നിവർ കൂടി കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു .നിലവിലുള്ള മൂന്ന് പേര്‍ക്ക് പുറമെ ഒരാളെ കൂടി ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചയുടെ ഒടുവില്‍ എക്സിക്യൂട്ടിവ് കമ്മറ്റി തന്നെ തീരുമാനമെടുക്കുന്നതിലേക്ക് കാര്യങ്ങളെത്തി. ഷീലു എബ്രഹാം, കുക്കു പരമേശ്വരന്‍, മഞ്ജു പിള്ള എന്നിവരില്‍ ഒരാളെ പരിഗണിക്കണമെന്ന് ഒരു വിഭാഗം നടിമാര്‍ ആവശ്യപ്പെട്ടു. അടുത്ത എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ നാലാമത്തെ വനിതാ പ്രതിനിധിയെ നോമിനേറ്റ് ചെയ്യും എന്ന് തീരുമാനമെടുത്തു . പിന്നീട് പ്രസിഡന്റ് മോഹൻലാൽ പുതിയ അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു കൊണ്ട് പുതിയ അംഗങ്ങൾ സഥാനമേറ്റു .

25 വർഷത്തിനു ശേഷം ഇടവേള ബാബു സ്വയം ഒഴിയുന്നുവെന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയത്. ഇനി നേതൃസ്ഥാനത്തുണ്ടാകില്ലെന്ന കാര്യം ഇടവേള ബാബു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും ഈ പടിയിറക്കം വ്യക്തിപരമായി പലർക്കും മാനസിക വിഷമം ഉണ്ടാക്കി എന്നും താരങ്ങൾ മൂവി വേൾഡ് മീഡിയയോട് പറഞ്ഞു

പുതിയ ഭാരവാഹികൾ :

∙മോഹൻ ലാൽ – പ്രസിഡന്റ്

∙സിദ്ദീഖ് – ജനറൽ സെക്രട്ടറി, വോട്ട് – 157

∙വൈസ് പ്രസിഡന്റുമാർ – ജഗദീഷ്, ജയൻ ചേർത്തല – വോട്ട് – 245, 215.

∙ജോയിന്റ് സെക്രട്ടറി – ബാബുരാജ്, വോട്ട് – 198

∙ട്രഷറർ- ഉണ്ണി മുകുന്ദൻ

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:

കലാഭവൻ ഷാജോൺ – 294, സുരാജ് വെഞ്ഞാറമൂട്- 289, ജോയി മാത്യു – 279, സുരേഷ് കൃഷ്ണ – 275, ടിനി ടോം – 274, അനന്യ -271, വിനു മോഹനർ -271, ടൊവിനോ തോമസ് -268, സരയൂ, അൻസിബ. ചില വ്യക്തിഗത കാരണങ്ങൾ കൊണ്ട് ശ്രീ. മമ്മൂട്ടിക്കു യോഗത്തിന് എത്തി ചേരാൻ സാധിച്ചില്ല . വോട്ടിങ് ഒരുമണിക്ക് അവസാനിക്കുന്നതിന് തൊട്ടുമുൻപ് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയും എത്തിയിരുന്നു.

watch full video with us :

LEAVE A REPLY

Please enter your comment!
Please enter your name here