സുരേഷ് ​ഗോപിക്ക് ജയ് വിളിച്ച് താരങ്ങൾ

0
130

മ്മ താരസംഘടനയുടെ മുപ്പതാമത് വാർഷിക പൊതുയോ​ഗത്തി​ന്റെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണമായിരുന്നു നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ​ഗോപിയുടെ വരവ്. എല്ലാ സുരക്ഷിതത്വത്തോടെയും മീറ്റിങ്ങിന് എത്തിയ അദ്ദേഹത്തെ വളരെ സ്നേഹത്തോടെയും ആദരവോടെയുമാണ് സഹപ്രവർത്തകർ വരവേറ്റത്. ഒപ്പം താരത്തിന് സഹപ്രവർത്തകർ ജയ് വിളിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് സുരേഷ് ​ഗോപി സിനിമയിലെ സഹപ്രവർത്തകരെ കാണാനെത്തുന്നത്.

പ്രവർത്തകർ ഏറ്റവും വലിയ വിശ്വാസമർപ്പിച്ചിട്ടുള്ള ജനപ്രതിനിധി, ബഹുമാനപ്പെട്ട മന്ത്രി നമ്മളെ കാണാൻ എത്തിയതിൽ ഏറ്റവും സന്തോഷമാണ് തങ്ങൾക്കെന്ന് പറഞ്ഞാണ് നടൻ ജ​ഗദീഷ് സുരേഷ് ​ഗോപിയെ വരവേറ്റത്. കൂടാതെ അമ്മ സംഘടനയുടെ ഭാരവാഹിത്വത്തിൽനിന്നിറങ്ങുന്ന ഇടവേള ബാബുവി​ന്റെ ജീവിതം അടയാളപ്പെടുത്തുന്ന പുസ്തകത്തി​ന്റെ പ്രകാശനവും അദ്ദേഹം തന്നെയാണ് യോ​ഗത്തിൽവെച്ച് നിർവ്വഹിച്ചത്.

ഈ പുസ്തകത്തില്‍ ഇടവേള ബാബുവിന്റെ ജീവിതം മാത്രമല്ല, കുറിച്ചിട്ടിരിക്കുന്നതിൽ ഏറെയും അമ്മയെന്ന സംഘടനെയെ കുറിച്ചുമാണ്. സംഘടനയുടെ പിറവി, സംഘടന നേരിട്ട പ്രതിസന്ധികള്‍, അതിനെ അതിജീവിച്ച വഴികള്‍ , എല്ലാം വിശദമായി പ്രതിപാദിക്കുന്ന ഈ കൃതിക്ക് ഭംഗിയായി അവതാരിക എഴുതിയത് പത്മഭൂഷണ്‍ മോഹന്‍ലാൽ ആണ്. എല്ലാ സിനിമാപ്രവര്‍ത്തകരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് ‘ഇടവേളകളില്ലാതെ’.

‘ഇടവേളകളില്ലാതെ’ എന്ന പുസ്തകം കേന്ദ്ര പെട്രോളിയം മന്ത്രി ശ്രീ. സുരേഷ് ഗോപി, ശ്രീ. മോഹന്‍ലാലിന് നല്‍കി പ്രകാശനം ചെയ്യുന്ന വേളയിൽ നടൻ ജയസൂര്യ, സിദ്ദിഖ്, ഇടവേള ബാബു, മണിയന്‍പിള്ള രാജു, കെ. സുരേഷ്, ശ്വേത മേനോന്‍, ലിപി അക്ബര്‍ എന്നിവര്‍ സമീപം ഉണ്ടായിരുന്നു.

ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍വെച്ച് ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യുടെ മുപ്പതാം വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണ മറ്റൊരു പ്രധാന ആകർഷണം. പഴയ ഭരണസമിതി അധികാരമൊഴിയുകയും പുതിയ ഭരണസമിതി അധികാരത്തിൽ വരികയും ചെയ്തു. മോഹൻലാൽ തന്നെയാണ് മൂന്നാം തവണയും പ്രസിഡ​ന്റ് സ്ഥാനത്ത് വരുന്നത്. എതിരില്ലാതെയാണ് അദ്ദേഹം ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഉണ്ണി മുകുന്ദനും ട്രഷറർ സ്ഥാനത്തേക്ക് എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ജനറൽ സെക്രട്ട്രറി സ്ഥാനത്ത് നടൻ സിദ്ദിഖാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്. കൂടാതെ ഏറ്റവും കൂടുതൽ മത്സരം നടന്ന വെെസ് പ്രസിഡ​ന്റ് സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ചത് നടൻ ജ​ഗദീഷും, നടൻ ജയൻ ചേർത്തലയുമാണ്. ജോയ​ന്റ് സെക്രട്ട്രറിയായി മത്സരിച്ച് ജയിച്ചത് നടൻ ബാബുരാജ് ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here