മലയാളികളുടെ ജനപ്രിയനായകന് ഇന്ന് പിറന്നാൾ ; ആശംസകളുമായി താരങ്ങൾ

0
122

നപ്രിയ നായകൻ ദിലീപിന് ഇന്ന് ജന്മദിനം.വിദ്യാർത്ഥിയായിരിക്കേ മിമിക്രിയിലൂടെ അഭിനയമേഖലയിലേക്ക് കടന്നുവന്ന ദിലീപ് കമൽ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു കൊണ്ടാണ് സിനിമാമേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്.ചെറിയ വേഷങ്ങളിലൂടെ അഭിനയജീവിതം ആരംഭിച്ച നടൻ പിൽക്കാലത്ത് മലയാളികൾക്ക് മികച്ച സിനിമകളാണ് സമ്മാനിച്ചത്.ഏഴരക്കൂട്ടം, മാനത്തെ കൊട്ടാരം, സല്ലാപം തുടങ്ങിയ ചിത്രങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റി.Suresh Gopi, Tamannaah Bhatia, and other celebs extend birthday wishes to  Dileep | Malayalam Movie News - Times of Indiaകുഞ്ഞിക്കൂനൻ, ചാ‌ന്ത്‌പൊട്ട് എന്നീ ചിത്രങ്ങളിലെ നടന്റെ അഭിനയം വളരെയെറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ സിനിമകളാണ് . മീശ മാധവൻ എന്ന സിനിമയിലെ നല്ലവനായ കള്ളന്റെ വേഷം ദിലീപിനെ സൂപ്പർ സ്റ്റാറാക്കി മാറ്റി . കൊച്ചി രാജാവും പട്ടണത്തിൽ സുന്ദരനും തീയേറ്ററുകൾ കീഴടക്കി.വേറിട്ട അഭിനയശൈലിയിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ നടൻ ഇന്ന് മലയാള സിനിമയിലെ പ്രധാന നടന്മാരിലൊരാളാണ്.Mollywood actor Dileep changes his name, here's the change he made - The  Week

അഭിനയജീവിതത്തിനിടയിൽ വിവാദങ്ങൾ അദ്ദേഹത്തെ പിന്തുടർന്നെങ്കിലും രാമലീല , കേശു ഈ വീടിന്റെ നാഥൻ,വോയ്‌സ് ഓഫ് സത്യനാഥൻ തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടു.മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ വോയ്‌സ് ഓഫ് സത്യനാഥന് തിയറ്ററുകളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.റാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോജു ജോർജ്,വീണ നന്ദകുമാർ,സിദ്ദിഖ്,ജഫാർ സിദ്ദിഖ്,അനുശ്രീ,ജോണി ആന്റണി, രമേശ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, തുടങ്ങി വലിയ താരനിര തന്നെ അഭിനയിച്ചിട്ടുണ്ട്.Dileep HD Wallpapers - Wallpaper Cave

ഇപ്പോൾ ഏറ്റവും പുതിയ ചിത്രമായ ബാന്ദ്രയുടെ തിരക്കിലാണ് നടനുള്ളത്.അടുത്ത മാസം റിലീസിന് ഒരുങ്ങുന്ന ചിത്രത്തിൽ വൻ താരനിരയാണ് അഭിനയിക്കുന്നത്. ബോളിവുഡ് താരം ദിവ്യ ഭാരതിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ ഗോപിയാണ്.അധോലോക നായകൻ ആലൻ അലക്സാണ്ടർ ഡൊമിനിക് ആയാണ് ദിലീപ് ചിത്രത്തിൽ എത്തുന്നത്.തമന്നയാണ് ചിത്രത്തിലെ നായിക. തമന്നയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. തമിഴ് ചലച്ചിത്ര താരം ശരത് കുമാര്‍ , നീല്‍ നിതിന്‍ മുകേഷ്, ദിനോ മോറെ, അമിത് തിവാരി, ഈശ്വരി റാവു ഉള്‍പ്പെടെ വമ്പന്‍ താരനിര ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.Dileep Tamil FC™ on X: "It's time to thrash RT button.!  #HappyBirthdayDileep https://t.co/bBfyli0uUW" / Xദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ നിര്‍മാണം വിനായക അജിത്ത് ആണ്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം – സാം സി.എസ്., എഡിറ്റിംഗ് – വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ – നോബിള്‍ ജേക്കബ്, കലാസംവിധാനം – സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ.. അന്‍പറിവ്, ഫിനിക്‌സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷന്‍ കോറിയോഗ്രാഫര്‍മാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here