“ഇതൊക്കെ ആണ് ആരാധകർ”- ലിയോ അനിമേഷൻ വൈറൽ

0
275

യഥാർത്ഥ സിനിമയുടെ അണിയറ പ്രവർത്തകരെ പോലും അതിശയിപ്പിച്ചു കൊണ്ട് പുറത്തു വന്ന ആനിമേറ്റഡ് 3 ഡി വീഡിയോ ആണ് ഇപ്പോൾ ചർച്ചയാകുന്നത്. സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ ഒന്നര ലക്ഷത്തിൽ അധിയകം ആളുകളാണ് ലിയോയുടെ ഈ 3 ഡി ടീസർ കണ്ടിട്ടുള്ളത്. ഫാൻ മേഡ് ആണ് ഇത് മാഡി മാധവ് എന്ന ഗ്രാഫിക് ഡിസൈനർ ആണ് ഇത്തരം ഒരു വമ്പൻ ട്രീറ്റ് ദളപതി വിജയുടെ പിറന്നാൾ ദിനത്തഗിൽ സമ്മാനിച്ചത്. ദളപതി വിജയുടെ പിറന്നാളിന്റെ ഭാഗമായിട്ട് ആണ് ആരാധകർ ഒരുപാട് പരിപാടികൾ നടത്തുന്നുണ്ട്.

സിനിമ നിർമാതാക്കളായ സെവെൻ സ്ക്രീൻ സ്റുഡിയോസും മാധവിനെ അഭിനന്ദിച്ചു രംഗത്ത് വന്നിട്ടുണ്ട്. ട്വിറ്റെറിൽ ഇതിനോടകം 20 ലക്ഷത്തിൽ അതികം ആളുകൾ കണ്ട വീഡിയോ ആണ് ഇത്. ദളപതി 67 എന്ന രീതിയിലും, ബീസ്റ്റിനും എല്ലാം ഇദ്ദേഹം മോഷൻ പോസ്റ്ററുമായി രംഗത്ത് വന്നിട്ടുണ്ട്. അതെല്ലാം വലിയ രീതിയിൽ തന്നെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിട്ടും ഉണ്ട്. നിരവധി കമെന്റുകളാണ് ഈ വീഡിയോക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.

 

വിജയുടെ പിറന്നാളിന്റെ ഭാഗമായി ആരാധകര്‍ കാനഡയിൽ വിജയ്യുടെ മാസ്റ്റേഴ്‌സ് ചിത്രത്തിലെ ഗാനത്തിനൊപ്പം ടൈംസ് സ്‌ക്വയറില്‍ നിന്ന് നൃത്തം ചെയ്യുന്ന വീഡിയോയും ഫാന്‍സ് ക്ലബിലെ പല അംഗങ്ങളും പങ്കുവച്ചിട്ടുണ്ട്. ”ടൈംസ് സ്‌ക്വയറിലെ ബില്‍ബോര്‍ഡില്‍ വിജയ് അണ്ണനെ കാണാന്‍ പറ്റിയതില്‍ ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നു. പിറന്നാള്‍ ആഘോഷങ്ങള്‍ ഇവിടെ ആരംഭിക്കുകയാണ്,” എന്നാണ് ഒരു ആരാധകന്‍ കുറിച്ചത്. ടൈംസ് സ്‌ക്വയറില്‍ നിന്നുള്ള ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ലിയോ സിനിമയുടെ ആദ്യത്തെ ഗാനം ആയ ‘നാ റെഡി’ യുടെ പ്രൊമോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് സൂപ്പർ സ്റ്റാർ വിജയ് തന്നെയാണ്. അതുകൊണ്ട് തന്നെ ഈ ഗാനത്തിന് മികച്ച പ്രേക്ഷക പിന്തുണ ലഭിക്കുമെന്നാണ് വിജയ് ആരാധകരും അണിയറപ്രവർത്തകരും പറയുന്നത്.തൃഷയാണ് ചിത്രത്തില്‍ വിജയുടെ നായിക. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധാണ്. ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് രത്ന കുമാറും ദീരജ് വൈദിയുമാണ്.

 

സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം വാസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട് . 2023 ജനുവരിയില്‍ ‘ദളപതി 67 ‘ എന്ന പേരിലായിരുന്നു ഔദ്യോഗികമായി ചിത്രം പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ‘ലിയോ’ എന്ന് പേരിലേക്ക് മാറ്റുകയായിരുന്നു. ചിത്രത്തില്‍ അനിരുദ്ധ് രവിചന്ദര്‍ സംഗീതസംവിധാനവും മനോജ് പരമഹംസ ഛായാഗ്രഹണവും ഫിലോമിന്‍ രാജ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് .

 

LEAVE A REPLY

Please enter your comment!
Please enter your name here