ഉണ്ണിമുകുന്ദന്റെ റാണിക്ക് പിറന്നാൾ ആശംസകൾ- വൈറൽ ആകുന്ന പോസ്റ്റ്

0
338

ണ്ണി മുകുന്ദൻ എന്ന നടൻ പല കാര്യങ്ങൾ കൊണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. ഇന്ന് അമ്മയുടെ പിറന്നാൾ ദിനത്തിൽ അമ്മയും ഒത്തുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് വീണ്ടും ജനശ്രദ്ധ നേടിയിരിക്കയാണ്. ‘നിങ്ങൾക്ക് അറിയാമോ, ഈ കൈകളിൽ ഞാൻ എന്നും സുരക്ഷിതനാണ്, സന്തോഷ ജന്മദിനം അമ്മ” എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവതി പേരാണ് ചിത്രത്തിന് താഴെ ഉണ്ണിയുടെ അമ്മക്ക് ജന്മദിന ആശംസകളുമായി എത്തിയത്.

 

View this post on Instagram

 

A post shared by Unni Mukundan (@iamunnimukundan)

 രമേശ് പിഷാരടി, രാധിക, സ്വേതാ മേനോൻ, സൈജു കുറുപ്പ്, സൂരജ് തേവലക്കാട്, അജയ് വാസുദേവ്, വീണ നായർ, വിവേക് ഗോപൻ, തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിന് താഴെ കമെന്റ് ചെയ്തിരിക്കുന്നത്. തങ്ങളുടെ നായകൻ ജന്മം നൽകിയ രാജ്ഞിക്ക് പിറന്നാൾ ആശംസകൾ എന്ന് ഉണ്ണി മുകുന്ദൻ ആരാധകരാറും ചിത്രത്തിന് താഴെ കമെന്റ് ചെയ്തിരിക്കുന്നു.

മാതൃദിനത്തിൽ ഉണ്ണി പങ്കുവെച്ച അമ്മയെക്കുറിച്ചുള്ള വാക്കുകൾ ഇതുപോലെ ശ്രദ്ധയാകർഷിച്ചിരുന്നു. ‘അമ്മ എന്നത് പരമസത്യമാണ്. ആ മാതൃത്വത്തെ പ്രകീർത്തിക്കുന്ന ദിവസമാണ് ലോക മാതൃദിനം. മേയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആഘോഷിക്കപ്പെടുന്നത്. കുട്ടിക്കാലത്തെ അമ്മയോടൊപ്പമുള്ള ചിത്രം ആയിരുന്നു ഉണ്ണിമുകുന്ദൻ പങ്കുവച്ചത്. “എന്റെ ജീവിതത്തിലെ മാന്ത്രികതയാണ് ‘അമ്മ, മാതൃദിനാശംസകൾ” എന്നാണ് ഉണ്ണി മുകുന്ദൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അമ്മയെപ്പറ്റി കുറിച്ചിരിക്കുന്നത്. വളരെ ഹൃദയസ്പർശിയായ വാക്കുകളായിരുന്നു അത്.

‘മാളികപ്പുറം’ എന്ന ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ മികച്ച ചിത്രമായിരുന്നു. വിഷ്ണു ശശി ശങ്കർ ആയിരുന്നു ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരുന്നത്. നൂറ് കോടി ക്ലബ്ബില്‍ ഇടംനേടിയ ആദ്യ ഉണ്ണി മുകുന്ദന്‍ സിനിമയായിരുന്നു മാളികപ്പുറം. സിനിമയുടെ ആഗോള കളക്ഷനാണിത്. നാല്‍പത് ദിവസം കൊണ്ടാണ് ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്. സമീപകാല മലയാള സിനിമയിലെ ശ്രദ്ധേയ വിജയങ്ങളില്‍ ഒന്നായിരുന്നു മാളികപ്പുറം. വിദേശ രാജ്യങ്ങളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

 

 

2022 ഡിസംബര്‍ 30ന് ആയിരുന്നു മാളികപ്പുറത്തിന്റെ കേരള റിലീസ്. ആദ്യദിനം മുതല്‍ പ്രേക്ഷക പ്രശംസകള്‍ക്ക് ഒപ്പം തന്നെ ബോക്‌സ് ഓഫീസിലും ചിത്രം നേട്ടം കൊയ്തിരുന്നു. അഭിലാഷ് പിള്ളയുടേതാണ് മാളികപ്പുറത്തിന്റെ രചന. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള ഒരുക്കിയ തിരക്കഥ കൂടിയാണിത്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവരായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം.

 

LEAVE A REPLY

Please enter your comment!
Please enter your name here