‘പവിത്ര ദർശ​ന്റെ സുഹൃത്ത് മാത്രമാണ്, ഭാര്യ ഞാനാണ്’ : ബെംഗളൂരു പോലീസ് കമ്മീഷണർക്ക് കത്തയച്ച് വിജയലക്ഷ്മി

0
136

കന്നഡ നടൻ ദർശൻ ഉൾപ്പെട്ട കൊലപാതകകേസ് വലിയ വിവാദമായിരുന്നു. അതേസമയം നടിയും സുഹൃത്തുമാ. പവിത്ര ​ഗൗഡയ്ക്ക് വേണ്ടിയാണ് താരം കൊലപാതകം ചെയ്തതെന്നും അവർ കുറേയധികം കാലമായി ഒരുമിച്ചായിരുന്നെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ നടൻ ദർശന്‍റെ നിയമപരമായി വിവാഹിതയായ ഏക ഭാര്യ താനാണെന്ന് വ്യക്തമാക്കിക്കൊണ്ട് ജയിലിൽ കഴിയുന്ന ദർശന്‍റെ ഭാര്യ വിജയലക്ഷ്മി ബെംഗളൂരു പോലീസ് കമ്മീഷണർ ബി.ദയാനന്ദയ്ക്ക് കത്തയച്ചിരിക്കുകയാണ്. കൊലക്കേസിലെ ഒന്നാം പ്രതിയായ പവിത്ര ഗൗഡ ദര്‍ശന്‍റെ ഒരു സുഹൃത്ത് മാത്രമാണെന്നാണ് വിജയലക്ഷ്മി കത്തില്‍ വ്യക്തമാക്കുന്നുണ്ട്. പവിത്ര ഗൗഡ ദർശന്‍റെ ഭാര്യയാണെന്ന് പൊലീസ് കമ്മീഷ്ണര്‍ പറഞ്ഞതാണ് വിജയലക്ഷ്മി ഇത്തരമൊരു കത്തയക്കാൻ ഇടയാക്കിയത്. കർണാടക ആഭ്യന്തര മന്ത്രിയും ദേശീയ മാധ്യമങ്ങളും ഈ തെറ്റ് ആവർത്തിച്ചെന്നും വിജയലക്ഷ്മി പറയുന്നുണ്ട്.

ഭാവിയിൽ തനിക്കും മകൻ വിനീഷിനും പ്രശ്‌നമുണ്ടാകാൻ സാധ്യതയുള്ളതിനാൽ പോലീസ് രേഖകളിൽ ദർശന്‍റെ ഭാര്യയാണ് പവിത്ര ഗൗഡ എന്ന് പരാമർശിക്കരുതെന്ന് വിജയലക്ഷ്മി പോലീസ് കമ്മീഷണറോട് കത്തിലൂടെ ആവിശ്യപ്പെട്ടു. പവിത്ര ഗൗഡ സഞ്ജയ് സിങ് എന്നയാളെ വിവാഹം ചെയ്തിട്ടുണ്ടെന്നും അയാളില്‍ അവർക്ക് ഒരു മകളുണ്ടെന്നും, പോലീസ് രേഖകളിൽ ഈ വസ്തുതകൾ കൃത്യമായി രേഖപ്പെടുത്തണമെന്നും വിജയലക്ഷ്മി കത്തില്‍ ആവിശ്യപ്പെടുന്നുണ്ട്.

“എനിക്ക് ജുഡീഷ്യറിയിൽ പൂർണ്ണ വിശ്വാസമുണ്ട്, നിയമം അതിന്‍റെ വഴിക്ക് പോകുമെന്നും ഞാൻ വിശ്വസിക്കുന്നു. പവിത്ര ഗൗഡ എന്‍റെ ഭർത്താവിന്‍റെ സുഹൃത്താണ് എന്നത് സത്യമാണെങ്കിലും, അവൾ ദര്‍ശന്‍റെ ഭാര്യ അല്ല. ദർശനുമായി നിയമപരമായി വിവാഹിതയായ ഏക ഭാര്യ ഞാൻ മാത്രമാണ്. 2003 മെയ് 19 ന് ഹിന്ദു തീർത്ഥാടന കേന്ദ്രമായ ധർമ്മസ്ഥലയിൽ വച്ചാണ് ഞങ്ങളുടെ വിവാഹം നടന്നത്” വിജയലക്ഷ്മി കത്തിൽ വ്യക്തമാക്കി.

ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ നടൻ ദർശനും ഇയാളുടെ പങ്കാളി പവിത്ര ഗൗഡയും മറ്റ് 15 പേരും അറസ്റ്റിൽ കഴിയുകയാണ്. ഇവരുടെ ജുഡീഷ്യല്‍ കസ്റ്റഡി ജൂലൈ 18വരെ നീട്ടിയിട്ടുണ്ട് എന്ന് കോടതി ഇന്ന് അറിയിച്ചു. ദർശന്‍റെ കടുത്ത ആരാധകനായ രേണുകസ്വാമി പവിത്ര ഗൗഡയ്ക്കെതിരെ വളരെ മോശമായ രീതിയിൽ സോഷ്യൽ മീഡിയയിൽ സന്ദേശങ്ങൾ അയച്ചിരുന്നു. അതിനെ തുടര്‍ന്ന് അയാളെ വിളിച്ചുകൊണ്ട് വന്ന് ദര്‍ശനും സംഘവും ബംഗളൂരുവിൽ എത്തിച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസി​ന്റെ നി​ഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here