നടി ജ്യോതിർമയിയുടെ അമ്മ അന്തരിച്ചു

0
346

ടി ജ്യോതിർമയിയുടെ അമ്മ പി സി സരസ്വതി അന്തരിച്ചു. 75 വയസ്സായിരുന്നു. അസുഖ ബാധിതയായി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. എറണാകുളം ലിസി-പുല്ലേപ്പടി റോഡിലുള്ള ‘തിരുനക്കര’ വീട്ടിലെ പൊതു ദർശനത്തിന് ശേഷം ഭൗതിക ശരീരം വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് രവിപുരം ശ്മശാനത്തിൽ സംസ്കരിക്കും.

പരേതനായ ജനാർദ്ദനൻ ഉണ്ണിയാണ് ഭർത്താവ്‌. സംവിധായകനായ അമൽ നീരദാണ് മരുമകൻ. പരേതനായ ഡോ. കൃഷ്ണ മൂർത്തി, പരേതയായ ശ്യാമള കുമാരി, സത്യദേവി, ത്രിവിക്രമൻ, പരേതയായ ഹൈമവതി എന്നിവർ സരസ്വതിയുടെ സഹോദരങ്ങളാണ്. മലയാള സിനിമയിലെ വളരെ മികച്ച വേഷങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ജ്യോതിർമയി. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും, കൂടാതെ ദേശീയ പുരസ്കാരത്തിൽ പ്രത്യേക പരാമർശവും ജ്യോതിർമയിക്ക് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. വളരെ നാളുകളായി അഭിനയ രംഗത്ത് നിന്ന് വിട്ട് നിൽക്കുകയായിരുന്നു താരം. 2013 ൽ റിലീസ് ചെയ്ത ‘സ്ഥലം’ എന്ന ചിത്രത്തിൽ ആണ് ജ്യോതിർമയി അവസാനം അഭിനയിച്ചത്.

സീരിയലുകളിലൂടെ ആയിരുന്നു ജ്യോതിർമയി ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്നത്. പിന്നീട് പെെലറ്റ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി. 2002ൽ പുറത്തിറങ്ങിയ മീശ മാധവൻ എന്ന ചിത്രമാണ് ജ്യോതിർമയിയെ പ്രേക്ഷകർക്കിടയിലേക്ക് ശ്രദ്ധയാകർഷിച്ചത്. പിന്നീട് നിരവധി സിനിമകളിൽ ജ്യോതിർമയി ഭാ​ഗമായി മാറി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷാ സിനിമകളിലും ജ്യോതിർമയി അഭിനയിച്ചിട്ടുണ്ട്. 2015 ഏപ്രിൽ നാലിന് ആയിരുന്നു സംവിധായകൻ അമൽ നീരദുമായുള്ള ജ്യോതിർമയിയുടെ വിവാഹം നടന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here