‘കള്ളൻ ടൊവിനോ’ അജയന്റെ രണ്ടാം മോഷണത്തിന്റെ ടീസർ പുറത്ത്, പാൻ ഇന്ത്യൻ ഹീറോയാകാൻ ടൊവിനോ

0
763

മലയാളികളുടെ പ്രിയനടൻ ടൊവിനോ തോമസ് നായകനാകുന്ന അജയന്റെ രണ്ടാം മോഷണം ടീസർ പുറത്തു വിട്ട് അണിയറപ്രവർത്തകർ. ചിയോതി വിളക്ക് കട്ട കള്ളനായി അജയന്റെ രണ്ടാം മോഷണത്തിൽ ടൊവിനോ തോമസ് എത്തുമ്പോൾ ഏറെ പ്രതീക്ഷയിലാണ് ആരാധകർ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. ട്രിപ്പിൾ വേഷത്തിൽ ടോവിനോ തോമസ് എത്തുന്ന ചിത്രം പാൻ ഇന്ത്യൻ സിനിമ എന്ന ലേബലിലാണ് പുറത്തിറങ്ങുന്നത്.

ബിഗ് ബജറ്റിൽ നിറയെ ആക്‌ഷൻ രംഗങ്ങളോടെ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ സംവിധായകൻ ജിതിൻ ലാലാണ്. ടീസറിലെ ഗംഭീര വിഷ്വൽ തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. മൂന്നു കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണത്തിന്റെ പോസ്റ്റർ ഇറങ്ങിയത് മുതലേ പ്രതീക്ഷകൾ വാനോളം ഉയർന്നിരുന്നു. പൂർണമായും 3ഡിയിൽ ഒരുക്കുന്ന ചിത്രത്തിന് ആക്ഷനും അഡ്വഞ്ചറിനും ഏറെ സാധ്യതകൾ ഉണ്ട്.

ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ കളരിക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ മണിയൻ, അജയൻ, കുഞ്ഞിക്കേളു എന്നീ മൂന്ന് തലമുറയിൽപ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. തമിഴിൽ കന തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ്‌ ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ജിജോ കാവനാൽ, ശ്രീജിത്ത് രാമചന്ദ്രൻ, പ്രിൻസ് പോൾ എന്നിവരാണ് സഹനിർമാതാക്കൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഡോ. വിനീത് എം ബി, പ്രൊഡക്ഷൻ ഡിസൈൻ ഗോകുൽ ദാസ്, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്, ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽ ദേവ്, കാസ്റ്റിങ് ഡയറക്ടർ: ഷനീം സയീദ്, കോൺസപ്റ്റ് ആർട്ട് & സ്റ്റോറിബോർഡ്: മനോഹരൻ ചിന്നസ്വാമി, സ്റ്റണ്ട്: വിക്രം മോർ, ഫീനിക്സ് പ്രഭു, കളരി കൊറിയോഗ്രാഫി: പി.വി ശിവകുമാർ ഗുരുക്കൾ, ലിറിക്സ്: മനു മൻജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ, അസോസിയേറ്റ് ഡയറക്ടർ: ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ, ചീഫ് അസോസിയേറ്റ് ക്യാമറ: അനീഷ് രവീന്ദ്രൻ, അസോസിയേറ്റ് ക്യാമറ: സുദേവ്, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്ണൻ, സ്റ്റീരിയോസ്കോപിക് 3ഡി കൺവേർഷൻ: റേയ്സ് ത്രീഡി, കോറിയോഗ്രാഫി: ലളിത ഷോബി, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബ്യൂഷൻ ഹെഡ്: ബബിൻ ബാബു, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: ബിജിത്ത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

LEAVE A REPLY

Please enter your comment!
Please enter your name here