ആദ്യമായി മലയാളഗാനം ആലപിച്ച് അനിരുദ്ധ്; ചിത്രത്തിന്റെ ടീസര്‍ പുറത്ത്‌വിട്ടു

0
134

വൈ ദിസ് കൊലവെറി എന്ന ഗാനം മാത്രം മതി അനിരുദ്ധ് രവിചന്ദര്‍ എന്ന സംഗീത സംവിധായകനെ ലോകമറിയാന്‍. അനിരുദ്ധിന്റെ ഏറ്റവും പുതിത വാര്‍ത്തയാണ് ആരാധകര്‍ക്കായി കാത്തിരിക്കുന്നത്.

ഇന്ത്യന്‍ സംഗീതരംഗത്തെ തരംഗമായ അനിരുദ്ധ് രവിചന്ദര്‍ ആദ്യമായി മലയാളം സിനിമാ ഗാനവുമായെത്തുന്നു. കല്യാണി പ്രിയദര്‍ശന്‍ മുഖ്യ വേഷത്തിലെത്തുന്ന ശേഷം മൈക്കില്‍ ഫാത്തിമ എന്ന ചിത്രത്തിന് വേണ്ടിയാണ് അനിരുദ്ധ് ആദ്യമായി മലയാള ഗാനം ആലപിക്കുന്നത്. ‘ടട്ട ടട്ടര’ എന്ന ഗാനത്തിന്റെ രസകരമായ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഈ ശനിയാഴ്ചയാണ് ഗാനം റിലീസാകുന്നത്. ഹെഷാം അബ്ദുല്‍ വഹാബ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ചിത്രത്തിന്റെ സംവിധായകന്‍ മനുവും ഹെഷാമും സുഹൈല്‍ കോയയും ഒരുമിച്ചിരുന്ന് സംസാരിക്കുന്ന വീഡിയോയിലൂടെയാണ് ഗാനത്തിന്റെ ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്. മനു സി കുമാര്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സന്താന കൃഷ്ണന്‍ രവിചന്ദ്രന്‍ ആണ്.

സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട് , പാഷന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാന്നറില്‍ ജഗദീഷ് പളനിസ്വാമിയും സുധന്‍ സുന്ദരവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – രഞ്ജിത് നായര്‍, എഡിറ്റര്‍ -കിരണ്‍ ദാസ്, ആര്‍ട്ട് -നിമേഷ് താനൂര്‍, കോസ്റ്റ്യൂം -ധന്യാ ബാലകൃഷ്ണന്‍, മേക്ക് അപ്പ് -റോണെക്‌സ് സേവിയര്‍, ചീഫ് അസ്സോസിയേറ്റ് -സുകു ദാമോദര്‍, പബ്ലിസിറ്റി -യെല്ലോ ടൂത്ത്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -റിച്ചാര്‍ഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസര്‍ -ഐശ്വര്യ സുരേഷ്, പി ആര്‍ ഓ -പ്രതീഷ് ശേഖര്‍.

ആലാപനവും സംസാരവും ഇടകലര്‍ന്ന വിധത്തിലുള്ള വൈ ദിസ് കൊലവെറി ‘തംഗ്ലീഷ്’ ഗാനം യൂട്യൂബിന്റെ ഗോള്‍ഡന്‍ ഹിറ്റ്സില്‍ ഇടം പിടിച്ച ആദ്യ ഇന്ത്യന്‍ ഗാനമായി മാറി. പിന്നീട് പല ഭാഷകളില്‍ കൊലവെറി ഗാനത്തിന് പുതിയ വേര്‍ഷനുകളുണ്ടായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പാര്‍ട്ടികളിലും സ്റ്റേജ് പ്രോഗ്രാമുകളിലും കൊലവെറി ഗാനം സ്ഥിരമായി കേട്ടു. തന്റെ കടന്നു വരവ് ലോകത്തെ അറിയിക്കുകയായിരുന്നു അനിരുദ്ധ്.

ഓരോ സിനിമകളിലും പ്രേക്ഷകര്‍ ഏറ്റെടുക്കും വിധം തന്റെ സംഗീതത്തെ ജനകീയമാക്കി മാറ്റാന്‍ അനിരുദ്ധിനു കഴിഞ്ഞിട്ടുണ്ട്. ഈ വര്‍ഷം റിലീസാകുന്ന ലിയോയ്ക്ക് സംഗീതം നല്‍കുന്നതും അനിരുദ്ധാണ്. അതിനുശേഷം ഷൂട്ടിംഗ് നടക്കുന്ന രജനീകാന്തിന്റെ ജയിലറാണ് അടുത്ത ചിത്രം. ഇി ചിത്രത്തിന്റെ പിന്നാലെ രജനികാന്തിന്റെ അടുത്ത ചിത്രത്തിനും അനിരുദ്ധാണ് സംഗീതം നിര്‍വ്വഹിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here