‘ഒൻപത് മാസം വീട്ടിൽ ഒന്നും ചെയ്യാതെ ഇരുന്നു, ഇനി സിനിമയിലേക്ക് തിരിച്ചു വരുമെന്ന് പോലും പ്രതീക്ഷിച്ചില്ല’ ;അനുശ്രീ

0
15531

ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന സിനിമയിലെ കലാമണ്ഡലം രാജശ്രീയായി എത്തി പിന്നീട് മലയാളത്തിൽ നിരവധി മികവുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് അനുശ്രീ. സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്നും റിയാലിറ്റി ഷോയിലൂടെ സിനിമയിൽ തന്റേതായ ഇടം നേടിയ താരം കുറച്ചു കാലം സിനിമയിൽ നിന്നും മാറിനിന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്.

ആഗ്രഹിച്ച് മോഹിച്ച് സിനിമയിലേക്ക് വന്ന ഘട്ടത്തിൽ അഭിനയം തന്നെ നിർത്തണമെന്ന ഒരവസ്ഥ ഉണ്ടായി. പെട്ടന്ന് ശരീരത്തിൽ വന്ന ചില മാറ്റങ്ങളാണ് ഇതിന് കാരണം. ഒമ്പത് മാസം താൻ ഒരു മുറിക്കുള്ളിൽ തന്നെ ഒതുങ്ങി ജീവിക്കേണ്ടി വന്നു. അനുശ്രീയുടെ ഏറ്റവും പുതിയ ചിത്രമായ കള്ളനും ഭഗവതിയും എന്ന ചിത്രത്തിന്റെ പ്രമേഷന് എത്തിയപ്പോഴാണ് താരം തനിക്കുണ്ടായ അനുഭവത്തെപ്പറ്റി തുറന്നു പറഞ്ഞത്.

‘ഒരു ദിവസം പെട്ടന്ന് നടന്നപ്പോൾ ആണ് കൈയ്യുടെ ബാലൻസ് പോകുന്നപോലെ തോന്നിയത്. ഉടനെ ഹോസ്പിറ്റലിൽ കൊണ്ടുപോയി എക്‌സറെ എടുത്തു. പല ടെസ്റ്റുകളും നടത്തി. പക്ഷെ കണ്ടുപിടിക്കാൻ പറ്റാത്ത എന്തോ ഒരു കാര്യമായിരുന്നു അത്. പിന്നീട് പരിശോധിച്ചപ്പോളാണ് കൈയ്യിൽ ഒരു എല്ല് വളർന്ന് വരുന്നതായി കണ്ടെത്തിയത്. അതിൽ നെർവൊക്കെ ചുറ്റി കംപ്രസ്ഡായി കുറച്ച് മോശമായ അവസ്ഥയിലായിരുന്നുവെന്നും അനുശ്രീ പറയുന്നു. കൈയ്യിൽ പൾസ് കിട്ടാത്ത ഒരു അവസ്ഥ പോലും ഉണ്ടായി. സർജറി ചെയ്യേണ്ടി വന്നു. സർജറി കഴിഞ്ഞ് എട്ട്, ഒമ്പത് മാസത്തോളം കൈ പാരലൈസ്ഡ് ആയി. സിനിമയൊന്നും ഇനി ചെയ്യാൻ പറ്റില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. അങ്ങനെ ഒമ്പത് മാസത്തോളം ഒരു റൂമിനകത്ത് തന്നെയായിരുന്നുവെന്നും അനുശ്രീ പറഞ്ഞു.

എന്നാൽ, അനുശ്രീയുടെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് താരത്തിന് അഭിനന്ദനവുമായി എത്തിയത്. മാത്രമല്ല, താൻ കരിയറിൽ വ്യത്യസ്തമായ ക്യാരക്ടറിനു വേണ്ടി നോക്കി ഇരുന്നിട്ടില്ലെന്നും അങ്ങനെ വിചാരിച്ചാൽ ഇരുന്നു പോകത്തെ ഉള്ളു എന്നും താരം പറയുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന സിനിമയാണ് കള്ളനും ഭഗവതിയും.

 

LEAVE A REPLY

Please enter your comment!
Please enter your name here