ഞങ്ങൾ ചാറ്റ് ചെയ്തു, ഒരു വർഷം മുൻപ് കണ്ടുമുട്ടി, എനിക്ക് ഒരു സഹയാത്രിക വേണം: രണ്ടാം വിവാഹത്തെ ബഹുമാനിക്കണമെന്ന് ആശിഷ്

0
4402

സമൂഹ മാധ്യങ്ങളിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു നടൻ ആശിഷ് വിദ്യാർത്ഥിയുടെ രണ്ടാം വിവാഹം. ഇപ്പോഴിതാ എന്തുകൊണ്ട് താൻ ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തി എന്നതിന്റെ ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് ആശിഷ്. എനിക്ക്‌ ആരുടെയെങ്കിലും കൂടെ യാത്ര ചെയ്യാന്‍ ആഗ്രഹമുള്ളതിനാല്‍ വീണ്ടും വിവാഹം കഴിക്കണമെന്നു തോന്നിയെന്ന് അദ്ദേഹം പറഞ്ഞു. എനിക്ക്‌ അപ്പോൾ പ്രായം 55 വയസ്സായിരുന്നു, എനിക്ക്‌ ആരെയെങ്കിലും വിവാഹം കഴിക്കണമെന്ന്‌ ഞാന്‍ പറഞ്ഞുവെന്നും, അപ്പോഴാണ്‌ ഞാന്‍ രൂപാലി ബറുവയെ പരിചയപ്പെടുന്നതെന്ന് ആശിഷ് പറഞ്ഞു.‘നമ്മുടെ ഓരോരുത്തരുടെയും ജീവിതവും വ്യത്യസ്തമാണ്‌. ഓരോരുത്തര്‍ക്കും വ്യത്യസ്തമായ വെല്ലുവിളികള്‍, വ്യത്യസ്ത പശ്ചാത്തലങ്ങൾ, വിദ്യാഭ്യാസം, വ്യത്യസ്ത ചിന്താരീതികൾ ഒക്കെയുണ്ട്‌. ഓരോരുത്തരുടെയും തൊഴിലുകള്‍ വ്യത്യസ്തമാണ്‌. നാമെല്ലാവരും വ്യത്യസ്ത സാമൂഹിക തലങ്ങളില്‍ നിന്നും വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നും മതങ്ങളിൽ നിന്നും വിശ്വാസങ്ങളില്‍ നിന്നുമുള്ളവരാണ്‌, എന്നാല്‍ പൊതുവായ ഒരു കാര്യം, നാമെല്ലാവരും സന്തോഷവാനായിരിക്കാൻ ആഗ്രഹിക്കുന്നു’, ആശിഷ് മനസ്സ് തുറന്നു.‘ആദ്യ ഭാര്യ പൈലുവുമായുള്ള 22 വര്‍ഷത്തെ ബന്ധം കഴിഞ്ഞ രണ്ട്‌ വര്‍ഷമായി വഷളായിരുന്നു. അതിനുശേഷം ഞങ്ങൾ തമ്മില്‍ വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. 22 വര്‍ഷം മുമ്പ്‌ പൈലുവും ഞാനും കണ്ടുമുട്ടി, ഞങ്ങൾ വിവാഹിതരായി. അത്‌ അത്ഭുതകരമായ ഒന്നായിരുന്നു. ഞങ്ങൾക്ക്‌ ഇലോൾ 22 വയസ്സുള്ള മകനുണ്ട്‌ (ആര്‍ത്ത്‌), അവന്‍ ജോലി ചെയ്യുന്നു. എന്നാല്‍ എങ്ങനെയോ കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ഞങ്ങള്‍ ഒരുമിച്ച്‌ പൂര്‍ത്തിയാക്കിയ മനോഹരമായ ഒരു ഇന്നിംഗ്സിന്‌ ശേഷം, ഞങ്ങളുടെ ഭാവി പരസ്പരം വ്യത്യസ്തമാണെന്ന്‌ പിലൂവും ഞാനും കണ്ടെത്തി’, ആശിഷ് വ്യക്തമാക്കി.‘ഞങ്ങള്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാന്‍ ശ്രമിച്ചപ്പോള്‍, വ്യത്യാസങ്ങൾ പരിഹരിക്കാനാകുമെന്നും എന്നാൽ അത്‌ രണ്ടുപേരിൽ ഒരാൾ മറ്റൊരാളുടെ മേൽ അടിച്ചേൽപ്പിക്കുകയും സന്തോഷത്തിൽ നിന്ന്‌ അകറ്റുകയും ചെയ്യുന്ന വിധത്തിലാകാമെന്ന്‌ ഞങ്ങള്‍ക്ക്‌ മനസ്സിലാക്കി. സന്തോഷമാണ്‌ നമുക്കെല്ലാവര്‍ക്കും വേണ്ടത്‌, അല്ലേ? അതിനാല്‍ ഞങ്ങൾ പിരിയാൻ തീരുമാനിച്ചു.
നമുക്ക്‌ ഒരുമിച്ച്‌ സൗഹ്യദപരമായി മുന്നോട്ട്‌ നടക്കാന്‍ കഴിയുന്നില്ലെങ്കില്‍, നമുക്ക്‌ വേറിട്ട്‌ നടക്കാം. പക്ഷേ സൗഹാര്‍ദ്ദപരമായി തുടരാം സൗഹൃദത്തോടെയാണ്‌ തങ്ങൾ പിരിഞ്ഞത്’, അദ്ദേഹം പറയുന്നു.‘എനിക്ക്‌ ആരുടെയെങ്കിലും കൂടെ യാത്ര ചെയ്യാന്‍ ആഗ്രഹമുള്ളതിനാല്‍ വീണ്ടും വിവാഹം കഴിക്കണമെന്നു തോന്നി. എനിക്ക്‌ അപ്പോൾ പ്രായം 55 വയസ്സായിരുന്നു, എനിക്ക്‌ ആരെയെങ്കിലും വിവാഹം കഴിക്കണമെന്ന്‌ ഞാന്‍ പറഞ്ഞു. അപ്പോഴാണ്‌ ഞാന്‍ രൂപാലി ബറുവയെ പരിചയപ്പെടുന്നത്‌. ഞങ്ങൾ ചാറ്റ്‌ ചെയ്തു, ഒരു വര്‍ഷം മുമ്പ്‌ ഞങ്ങള്‍ കണ്ടുമുട്ടി, ഞങ്ങൾ പരസ്പരം രസകരമായ കാര്യങ്ങൾ കണ്ടെത്തി, ഭാര്യാഭർത്താക്കന്മാരായി ഒരുമിച്ച്‌ നടക്കാമെന്ന്‌ ഞങ്ങൾ കരുതി, അതിനാൽ ഞാനും രൂപാലിയും വിവാഹിതരായി.അവൾക്ക്‌ 50, എനിക്ക്‌ 57, 60 അല്ല. പക്ഷേ എന്റെ സുഹൃത്തിന്‌ പ്രായം പ്രശ്നമല്ല. പ്രായഭേദമന്യേ നമുക്കോരോരുത്തര്‍ക്കും സന്തോഷിക്കാം. എല്ലാവരുടെയും ജീവിത തിരഞ്ഞെടുപ്പുകളെ നമ്മള്‍ ബഹുമാനിക്കണം. നമുക്ക്‌ മുന്നോട്ട്‌ നീങ്ങിക്കൊണ്ടിരിക്കാം. ആളുകൾ അവരുടെ ജീവിതം എങ്ങനെ ജീവിക്കുന്നു എന്നതില്‍ നമുക്ക്‌ അഭിമാനിക്കാം. ഓരോരുത്തരും വ്യത്യസ്തരാണ്‌, ഉത്തരവാദിത്തങ്ങൾ നിറവേറ്റി സന്തോഷവാനായിരിക്കാന്‍ അവര്‍ക്കു കഴിയട്ടെ, ആ ജീവിതങ്ങളെ നമുക്ക്‌ ബഹുമാനിക്കാം’, ആശിഷ് കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here