ഹോപിന് ഒന്നാം പിറന്നാൾ; ബേസിൽ ജോസഫ് പങ്കുവെച്ച രസകരമായ പിറന്നാൾ വീഡിയോ വെെറൽ

0
263

ലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ബേസിൽ ജോസഫ്. വിനീത് ശ്രീനിവാസൻ , ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവർ വേഷമിട്ട കുഞ്ഞിരാമായണം എന്ന ചിത്രം സംവിധാനം ചെയ്ത് അരങ്ങേറ്റം കുറിച്ച താരം ചെറിയ വേഷങ്ങളിലൂടെ വളരെ പെട്ടന്നായിരുന്നു നായക നടനായി മാറിയത് . സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന രസകരമായ പോസ്റ്റുകളെല്ലാം എപ്പോഴും വൈറലാകാറുണ്ട്. കഴിഞ്ഞ ദിവസം ബേസിൽ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ ആരാധകർക്കിടയിൽ വൈറലായിരിക്കുന്നത്.

 

View this post on Instagram

 

A post shared by Basil ⚡Joseph (@ibasiljoseph)

ബേസിലിന്റെ മകൾ ഹോപ് എലിസബത്ത് ബേസിലിന്റെ ഒന്നാം പിറന്നാളാഘോഷിക്കുന്ന വീഡിയോയാണ് ബേസിൽപങ്കുവച്ചിരിക്കുന്നത്. “പ്രതീക്ഷകൾ നിറഞ്ഞ ഒരു വർഷം. ഫെബ്രുവരി 15 ന് ഞങ്ങളുടെ കൊച്ചു ‘ഹോപ്പിൻ്റെ’ ഒന്നാം ജന്മദിനം സന്തോഷത്തോടെ ആഘോഷിച്ചു,” എന്ന അടിക്കുറിപ്പോടെയാണ് ബേസിൽ പോസ്റ്റു പങ്കുവെച്ചിരിക്കുന്നത്. താരങ്ങളടക്കം നിരവധിപേരാണ് വീഡിയോയിൽ ആശംസകളുമായെത്തിയത്. വളരെ രസകരമായ, ഒരു ഫീൽ ​ഗുഡ് വീഡിയോ ആയിരുന്നു അത്. ബേസിലും ഭാര്യ എലിസബത്തും ഒപ്പം കുഞ്ഞു ഹോപും ഉള്ള വീഡിയോ വളരെ പ്പെട്ടെന്ന് വെെറലാവുകയായിരുന്നു. മൂവരുടെയും രസകരമായ നിമിഷങ്ങളിലൂടെയാണ് വീഡിയോ കടന്നു പോകുന്നത്.

2017 ലായിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം നടന്നത്. തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ വച്ചാണ് രണ്ടുപേരും കണ്ടുമുട്ടിയത്. കഴിഞ്ഞ വർഷം ഫെബ്രുവരി 15ന് തനിക്ക് പെൺകുഞ്ഞ് പിറന്ന സന്തോഷ വാർത്ത ബേസിൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.

അതേസമയം, ഗുരുവായൂർ അമ്പലനടയിൽ, അജയൻ്റെ രണ്ടാം മോഷണം, വർഷങ്ങൾക്ക് ശേഷം, നേരും നുണക്കുഴിയും തുടങ്ങിയ ചിത്രങ്ങളാണ് ബേസിലിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ. കഴിഞ്ഞ വർഷം അവസാനത്തോടെ തിയേറ്ററുകളിലെത്തിയ ഫാലിമി വലിയ വിജയമാണ് സ്വന്തമാക്കിയത്. ഒരു കുടുബത്തി​ന്റെ കഥ പറയുന്ന ചിത്രത്തിൽ ബേസിൽ ആയിരുന്നു കേന്ദ്ര കഥാപാത്രം. കാശിക്ക് പോകുന്ന അച്ഛനെ തിരഞ്ഞ് കുടുംബം ഇറങ്ങി യാത്രതിരിക്കുന്ന ഒരു കഥയാണ് സിനിമയുടെ പ്രമേയം.

ഒരു കുടുംബത്തിനുള്ളിലെ തമാശ നിറഞ്ഞ രംഗങ്ങളും, ഒപ്പം ജീവിതത്തിന്റെ ഓരോ അവസ്ഥകളിൽ അവർ നേരിടുന്ന പ്രശ്‌നങ്ങളിലൂടെയും മുൻനിർത്തിയാണ് കഥ മുൻപോട്ട് പോകുന്നത്. നവാഗതനായ നിതിഷ് സഹദേവ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ജഗദീഷും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അച്ഛനും മകനുമായാണ് ജഗദീഷും ബേസിലും ചിത്രത്തിലെത്തിയത്. ജാനേമൻ’, ‘ജയ ജയ ജയ ജയ ഹേ’ എന്നി ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്‌സ് ഒരുക്കിയ പുതിയ ചിത്രമായിരുന്നു ‘ഫാലിമി’.

LEAVE A REPLY

Please enter your comment!
Please enter your name here