ബേസിൽ ചിത്രം ‘മരണമാസ്’ : ചിത്രീകരണമാരംഭിച്ചു

0
231

ടൊവിനോ തോമസിൻ്റെ നിർമാണത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മരണമാസ്’. നവാഗതനായ ശിവപ്രസാദ് സംവിധാനം നിർവ്വഹിക്കുന്ന ഈ പുതിയ ചിത്രത്തി​ന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ബേസിൽ ജോസഫാണ് ചിത്രത്തിലെ നായക കഥാപാത്രമായി എത്തുന്നത്. ഒരു കോമഡി എൻ്റർടെയിനർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ആണ് മരണമാസ്.

 

View this post on Instagram

 

A post shared by Maranamass (@maranamassfilm)

ടൊവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലേക്ക് അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ നിർമാതാക്കൾ ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവർ ആണ്. ഗോകുൽ നാധാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ . ചിത്രത്തിൻ്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും കൊച്ചി അഞ്ചുമന ക്ഷേത്രത്തിൽ വെച്ചാണ് നടന്നത്.

ചിത്രത്തിൻ്റെ മുഴുവൻ അണിയറ പ്രവർത്തകരും താരങ്ങളും പൂജാ ചടങ്ങിൽ എത്തിയിരുന്നു. ബേസിൽ ജോസഫി​ന്റേതായി ഏറ്റവും അവസാനം തീയേറ്ററുകളിൽ ഇറങ്ങിയ ചിത്രം ​ഗുരുവായൂരമ്പല നടയിൽ ആണ്. ബേസിലിനൊപ്പം പൃഥ്വിരാജും ഒന്നിച്ച ചിത്രം വളരെ വിജയകരമായാണ് തീയേറ്ററുകളിൽ പ്രദർശനം തുടർന്നുകൊണ്ടിരിക്കുന്നത്.

രാജേഷ് മാധവൻ, സിജു സണ്ണി, സുരേഷ് കൃഷ്ണ, ബാബു ആന്റണി എന്നീ താരങ്ങളാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങൾ കെെകാര്യം ചെയ്യുന്നത്. സിജു സണ്ണിയാണ് ചിത്രത്തി​ന്റ കഥ. സംവിധായകൻ ശിവപ്രസാദും സിജു സണ്ണിയും ഒരുമിച്ച് ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് നീരജ് രവി, എഡിറ്റർ ആയി എത്തുന്നത് ചമൻ ചാക്കോ, മ്യൂസിക് കെെകാര്യം ചെയ്യുന്നത് ജയ് ഉണ്ണിത്താൻ, ​ഗാനത്തി​ന്റെ മനോഹരമായ വരികൾ ഒരുക്കിയിരിക്കുന്നത് മുഹ്സിൻ പെരാരി ആണ്.

പ്രൊഡക്ഷൻ ഡിസൈനെർ ആയി എത്തുന്നത് മാനവ് സുരേഷ്, കോസ്റ്റ്യൂം കെെകാര്യം ചെയ്യുന്നത് മഷർ ഹംസ, മേക്കപ്പ് ചെയ്യുന്നത് ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സ് ചെയ്യുന്നത് വിഷ്ണു ഗോവിന്ദ്, വി എഫ് എക്സ് ചെയ്യുന്നത് എഗ്ഗ് വൈറ്റ് വി എഫ് എക്സ്, ഡി ഐ കെെകാര്യം ചെയ്യുന്നത് ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ ആയി എത്തുന്നത് എൽദോ സെൽവരാജ്, സ്റ്റണ്ട് കെെകാര്യം ചെയ്യുന്നത് കലൈ കിങ്സൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ആയി എത്തുന്നത് ഉമേഷ് രാധാകൃഷ്ണൻ, ബിനു നാരായൻ, സ്റ്റിൽസ് എടുക്കുന്നത് ഹരികൃഷ്ണൻ, ഡിസൈൻ ചെയ്യുന്നത് സർക്കാസനം, പി ആർ ആൻഡ് മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

LEAVE A REPLY

Please enter your comment!
Please enter your name here