‘അമ്മ’യോടൊപ്പം പിറന്നാൾ ആഘോഷിച്ച് ബീന ആന്റണി

0
347

സീരിയൽ സിനിമ രംഗങ്ങളിൽ വളരെ സജീവമായ ബീന ആന്റണി അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിന് എത്തി. കഴിഞ്ഞ വർഷം തുടങ്ങി നമ്മൾ ഇപ്പോൾ വീണ്ടും എല്ലാവരെയും കാണാൻ തുടങ്ങി. കോവിഡിനു ശേഷം ഒരു മീറ്റിംഗ് കഴിഞ്ഞു, അതിനുശേഷം ഒരു ഷോ കഴിഞ്ഞു, ശേഷം ഉള്ള മീറ്റിംഗ് ആണ്. അപ്പോഴെല്ലാം നമ്മൾ തമ്മിൽ കണ്ടിരുന്നു. യൂടൂബ് ചാനൽ ഒന്നും ഒരനക്കം ഇല്ലാതെ കിടക്കുകയാണ്. “ഇന്ന് എന്റെ പിറന്നളാണ്.

സാധാരണ 24 ഉം 26 ഉം ഒക്കെ തീയതികളിൽ വന്നിട്ടുണ്ട് എങ്കിലും ഇതാദ്യമായി ആണ് എന്റെ പിറന്നാൾ ദിവസം അമ്മയുടെ പരിപാടി വരുന്നത് അതിൽ ഒരുപാട് സന്തോഷം” ഉണ്ടെന്നും ബീന ആന്റണി മൂവിവേൾഡിനോട് പറഞ്ഞു. പരിപാടിയിൽ എല്ലാവരെയും കണ്ട് ആ സന്തോഷം പ്രകടിപിച്ചു കൊണ്ടാണ് ബീന ആന്റണി കടന്നു പോയത്. വളരെ ആഘോഷപൂർവം പിറന്നാൾ ആഘോഷിക്കാനുള്ള തീരുമാനത്തിൽ ആണ് താൻ എന്നും ബീന ആന്റണി പറയുന്നു. മീറ്റിങ് നിന്ന് പൊളിക്കും എന്ന ആത്മവിശ്വാസവും സന്തോഷവും ബീന ആന്റണി പങ്കുവെച്ചു.

മലയാള സിനിമ മേഖലയിലെ അഭിനേതാക്കളുടെ സംഘടനയാണ് അമ്മ. 1994ല്‍ തിരുവതാംകൂര്‍ കൊച്ചി സംഘത്തിന്റെ കീഴില്‍ ക്രമ നമ്പര്‍ 510 പ്രകാരം രജിസ്റ്റര്‍ ചെയ്തുകൊണ്ടാണ് സംഘടന നിലവില്‍ വന്നത്. 29 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സിനിമാ ലോകത്തെ ഏറ്റവും മികച്ച സംഘടനയായി അമ്മ അറിയപ്പെട്ട് കഴിഞ്ഞു. നിലവില്‍ സംഘടനയില്‍ 498 അംഗങ്ങളാണുള്ളത്. ഇതില്‍ 253 പുരുഷന്മാരും 245 സ്ത്രീകളും 117 ഹോണററി അംഗങ്ങളും 381 ലൈഫ് മെമ്പര്‍മാരും ഉള്‍പ്പെടുന്നു.

തുടക്കകാലം മുതല്‍ തന്നെ സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടിയുളള നിരവധി പദ്ധതികള്‍ അമ്മ സംഘടിപ്പിച്ചിരുന്നു.1995 മുതല്‍ 10 പേര്‍ക്ക് 1000 രൂപയില്‍ നിന്നും തുടങ്ങിയ ”കൈനീട്ട പദ്ധതി 117 പേര്‍ക്ക് മാസംതോറും 5000 രൂപ വീതം ജീവിതാവസാനം വരെ നല്‍കുന്നതിലേക്കു ഇപ്പോള്‍ എത്തിനില്‍ക്കുകയാണ്. 2021 പൊതുയോഗസമയത്ത് 140 അംഗങ്ങള്‍ക്കാണ് ഈ സഹായം നല്‍കിവന്നിരുന്നത്.23 പേര്‍ ഈ കാലയളവില്‍ മരണപ്പെട്ടുവെങ്കിലും ഇന്ത്യയിലെ ഒരു ഭാഷയിലും ഇതരസംഘടനകള്‍ ഇത്രയും വലിയൊരു സഹായം ചെയ്യുന്നതായി അറിവില്ല. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സഹപ്രവര്‍ത്തകര്‍ക്കും വളരെ മുതിര്‍ന്നവര്‍ക്കും പ്രവേശന ഫീസ് പൂര്‍ണ്ണമായും ഒഴിവാക്കി അമ്മയില്‍ ഹോണറി അംഗത്വം നല്‍കുന്നതിനോടൊപ്പം കൈനീട്ടം അനുവദിക്കുകയും ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here