മികച്ച അഭിനേതാക്കൾക്കുള്ള പുരസ്കാരങ്ങൾ നേരിലെ മോഹൻലാലിനും അനശ്വരക്കും നൽകണം: അനശ്വരക്കു അവാർഡ് കിട്ടിയേ പറ്റു

0
260

സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ മോഹൻലാല്‍ നായകനായി എത്തുമ്പോഴുള്ള ഗ്യാരണ്ടി നേരും ശെരിവച്ചിരുന്നു എന്നതാണ് യാഥാര്‍ഥ്യം. സസ്‍പെൻസുകളൊന്നും അധികമില്ലാത്ത ഒരു ചിത്രമാണെന്ന് സംവിധായകൻ ജീത്തു ജോസഫ് മുൻകൂറായി അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു. ഒരു ഇമോഷണല്‍ കോര്‍ട്ട് റൂം ചിത്രം പ്രതീക്ഷിച്ചാല്‍ നേര് നിരാശപ്പെടുത്തില്ല എന്നുമാണ് ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയത്. ജീത്തു ജോസഫിന്റെ വാക്കുകള്‍ വിശ്വസിച്ച് ചിത്രം കാണാൻ എത്തിയ പ്രേക്ഷകര്‍ നിരാശരരായില്ല എന്നത് ആണ് പിന്നീട് സംഭവിച്ചത്.

Neru Movie Review: Mohanlal Shines in a Gripping Tale of Justice - Talkies Cornerമോഹൻലാലും വലിയ ആത്മവിശ്വാസത്തോടെയായിരുന്നു തന്റെ ചിത്രം നേരിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്. നേരില്‍ മോഹൻലാലിന്റെ സ്വാഭാവിക പ്രകടനം തന്നെ കാണാനാകുന്നു. വക്കീല്‍ വിജയമോഹനായി റിയലിസ്റ്റിക്കായിട്ടാണ് മോഹൻലാല്‍ ചിത്രത്തില്‍ ഉള്ളത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായങ്ങളില്‍ നിന്ന് വ്യക്തമായത്. തീരെ ആത്മവിശ്വാസമില്ലാത്ത വക്കീല്‍ കഥാപാത്രം ചിത്രത്തില്‍ പിന്നീട് വിജയത്തിലേക്ക് എത്തുകയാണ്. അടുത്തിടെ പരാജയങ്ങള്‍ നേരിട്ട മോഹൻലാലിന്റെ തിരിച്ചുവരവായിരിക്കുകയാണ് നേര് എന്നാണ് മോഹൻലാൽ ആരാധകരടക്കം സോഷ്യൽ മീഡിയകളിൽ ചർച്ച ചെയ്യുന്നത് .

Neru (2023)

ചിത്രത്തിലെ ഒരു പ്രാധാന കഥാപാത്രം തന്നെ കൈകാര്യം ചെയ്യുന്ന അനശ്വര രാജന്റെ പ്രകടനത്തെ പറ്റിയും എടുത്തു പറയേണ്ടത് തന്നെയാണ്. പ്രേക്ഷകർക്കിടയിൽ വലിയ തരത്തിൽ തന്നെ സ്വീകാര്യത നേടാൻ അനശ്വരയുടെ നേരിലെ പ്രകടനത്തിന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളതും അംഗീകരിക്കേണ്ടത് തന്നെയാണ്. ചിത്രം മുഴുനീളെ പറഞ്ഞു പോകുന്നത് അനശ്വരയുടെ കഥാപാത്രത്തിലൂടെയാണ് . ചിത്രത്തിലെ അനശ്വരയുടെ മികച്ച പ്രകടനത്തിന് എത്ര അവാർഡ് കൊടുത്താലും മതിയാവില്ലെന്നും , ഇത്തവണത്തെ മികച്ച അഭിനയത്തിനുള്ളവരുടെ നോമിനേഷനിൽ ലാലേട്ടനെയും അനശ്വരയെയും ഉൾപ്പെടുത്തണം എന്നുമാണ് സോഷ്യൽ മീഡിയ കമന്റ് ബോക്സുകളിൽ ആരധകർ അഭിപ്രായപ്പെടുന്നത് . ജഗതീഷ്, ഗണേഷ് കുമാർ , സിദ്ധീഖ് , പ്രിയാമണി , ശാന്തി മായാദേവി , ശ്രീധന്യ , ശങ്കർ ഇന്ദുചൂഡൻ തുടങ്ങിയ കഴിവുറ്റ കലാകാരന്മാർ കൂടെ ആയപ്പോൾ ചിത്രത്തിന്റെ അഭിനയ മികവ് ഒരു പടി മുകളിലായി എന്നതാണ് വാസ്തവം .

Mohanlal: ఓటీటీలోకి.. అదిరిపోయే కోర్టు డ్రామా చిత్రం! ఎప్ప‌టి నుంచంటే | Mohanlal Neru Streaming Date Confirmed srkസംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ മോഹൻലാല്‍ നായകനായി എത്തിയപ്പോള്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയമാണ് നേടിയിരിക്കുന്നതു.വിജയക്കൊടി പാറിച്ചു കൊണ്ട മലയാളികൾ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രം വിദേശത്തും മികച്ച കളക്ഷനാണ് നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തിയ നേരിന്റ ഫൈനല്‍ കളക്ഷൻ കണക്കുകളിലാണ് വിദേശത്തും നേട്ടമുണ്ടാക്കിയിരിക്കുന്നത്.വിദേശത്ത് മാത്രം നേര് 32.4 കോടി രൂപയാണ് നേടിയിരിക്കുന്നത്. മോഹൻലാലിന്റെ നേര് ആഗോളതലത്തില്‍ 85 കോടിയില്‍ അധികം നേടിയിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ് നേരെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലും മോഹൻലാല്‍ ചിത്രത്തിന് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിരുന്നു എന്ന് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Anaswara Rajan sharing some “Neru” moments with us…

 

LEAVE A REPLY

Please enter your comment!
Please enter your name here