നിതീഷ് തിവാരിയുടെ ‘രാമായണ’, രാമൻ-സീതാ വേഷത്തിൽ രൺബീറും സായ് പല്ലവിയും : ലുക്ക് ചോർന്നു

0
130

പ്രഖ്യാപനം മുതൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ‘രാമായണ’. വളരെയേറെ ചർച്ചചെയ്യപ്പെട്ട ഈ ചിത്രത്തിലെ ക്യാരക്ടർ ലുക്കുകൾ ലീക്കായിരിക്കുകയാണ്. രൺബീർ കപൂർ, സായ് പല്ലവി എന്നിവരുടെ സിനിമയുടെ ലുക്കാണ് സേഷ്യൽ മീഡിയയിലൂടെ പുറത്തായിരിക്കുന്നത്. ചിത്രത്തിൽ രാമ​ന്റെ കഥാപാത്രത്തിനായി രൺബീർ എത്തുമ്പോൾ സീതയുടെ കഥാപാത്രത്തിൽ എത്തുന്നത് സായ് പല്ലവിയാണ്. ഇരുവരുടെയും ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്. അതേസമയം, സായ് പല്ലവിയും രണ്‍ബീർ കപ്പൂറും രാമനും സീതയുമായി മനോഹരമായിരിക്കുന്നു എന്നാണ് എല്ലാവരും പറയുന്നത്. പ്രത്യേകിച്ച് രൺബീർ രാമ​ന്റെ പക്കാ ലുക്ക് എന്നും ആരാധകർ പറയുന്നുണ്ട്.

അതേസമയം, രാമായണ സിനിമയില്‍ കെജിഎഫ് താരമായ യാഷും ഒരു പ്രധാന ഭാഗമാകുന്നുണ്ട്. നിർമാതാവിന്റെ രൂപത്തിലാണ് രാമായണം സിനിമയിൽ യാഷ് എത്തുന്നത്. യാഷിന്റെ ഉടമസ്ഥതയിലുള്ള മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സ് ചിത്രത്തി​ന്റെ നിർമാണ പങ്കാളിയായി എത്തും. പ്രമുഖ നിര്‍മാണ കമ്പനിയായ നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും രാമായണം സിനിമയുടെ നിർമാതാക്കളാണ്. 700 കോടിക്ക് മുകളിലാണ് രാമായണത്തിന്റെ ബജറ്റ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

നിതീഷ് തിവാരി സംവിധാനം നിർവ്വഹിക്കുന്ന സിനിമ ആണ് രാമായണം. അടുത്ത കാലത്ത് സിനിമയിൽ നിന്നും സായ് പല്ലവി പിന്മാറി എന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു. പകരം ജാന്‍വി കപ്പൂറായിരിക്കും സിനിമയിൽ നായിക ആയി എത്തുക എന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ അക്കാര്യത്തിൽ ഔദ്യോ​ഗിക വിവരങ്ങൾ ഒന്നും തന്നെ വന്നിട്ടില്ലായിരുന്നു. ‘രാമായണം’ സിനിമയില്‍ സണ്ണി ഡിയോൾ ഹനുമാനായി എത്തുമെന്നാണ് മുന്നേ വന്ന റിപ്പോര്‍ട്ടുകൾ.

ചിത്രത്തില്‍ ‘ഹനുമാനെ’ അവതരിപ്പിക്കാന്‍ എത്തുന്നത് ബോളിവുഡിലെ ഒരു സൂപ്പര്‍താരമാണ് എന്നാണ് വിവരം. വിഭീഷണൻ്റെ വേഷം ചെയ്യാൻ നിർമ്മാതാക്കൾ വിജയ് സേതുപതിയുമായും ചിത്രത്തി​ന്റെ അണിയറപ്രവർത്തകർ ചർച്ചകൾ നടത്തിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മൂന്ന് ഭാഗങ്ങളായാണ് രാമായണം സിനിമ ഒരുങ്ങുന്നത് എന്നാണ് വിവരം. വരും വര്‍ഷങ്ങളില്‍ ആദ്യഭാഗം സിനിമാസ്വാദകര്‍ക്ക് മുന്നിലെത്തും എന്നാണ് ചിത്രവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

അതേസമയം, അനിമൽ എന്ന സിനിമയാണ് രൺബിർ കപ്പൂർ അഭിനയിച്ച് അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം. സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ചിത്രം ഇറങ്ങിയതുമതൽ നിരവധി വിമർശനങ്ങൾ നേരിട്ടിരുന്നു. എങ്കിലും ചിത്രം ബോക്സോഫീസിൽ വമ്പൻ ഹിറ്റായി മാറിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here