തൃശൂരിലെ വിജയം: സുരേഷ് ​ഗോപിക്ക് ആശംസകളുമായി താരങ്ങൾ

0
127

ലോക്സഭ തെരഞ്ഞെടുപ്പി​ന്റെ കടുത്ത മത്സരത്തിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞിരിക്കുകയാണ് സുരേഷ് ​ഗോപി. തൃശൂരില്‍ വിജയമുറപ്പിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് ആശംസകളുമായി രം​ഗത്തെത്തുകയാണ് മലയാള സിനിമാ ലോകത്തെ താരങ്ങൾ. അനുശ്രീ, മുക്ത, ജ്യോതികൃഷ്ണ, ഭാമ, സുധീർ തുടങ്ങി ഒട്ടനവധി താരങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ സുരേഷ് ഗോപിക്ക് ആശംസകളുമായി എത്തുന്നത്. സുരേഷ് ​ഗോപിക്കൊപ്പം നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചാണ് എല്ലാവരും അഭിനന്ദനങ്ങൾ അറിയിക്കുന്നത്.

 

View this post on Instagram

 

A post shared by Jyothikrishna (@jyothikrishnaa)

 ഇൻ​സ്റ്റ​ഗ്രാം ​സ്റ്റോറിയിലാണ് അനുശ്രീ ആശംസകളുമായെത്തിയത്. ബി​ഗ് ബ്രദർ സുരേഷ് ​ഗോപി, തൃശൂർ അങ്ങെടുത്തു എന്നാണ് നടി മുക്ത സുരേഷ് ​ഗോപിക്കൊപ്പമുള്ള ചിത്രത്തിൽ എഴുതിയിരിക്കുന്നത്.

മ്മടെ തൃശൂർ അങ്ങ് എട്ത്തിട്ട്ണ്ട്ട്ടാ ​സ്റ്റാ..എന്നാണ് നടി ജ്യോതികൃഷ്ണ കുറിച്ചിരിക്കുന്നത്. നടൻ സുധീർ കുമാരനും സുരേഷ് ​ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചതിങ്ങനെയാണ്. സുരേഷ് ചേട്ടാ.. ഒടുവിൽ നിങ്ങൾ തൃശൂർ എടുത്തല്ലെ എന്നാണ്.

 

View this post on Instagram

 

A post shared by Muktha (@actressmuktha)

അതേസമയം സ്വന്തം നാടായ തിരുവനന്തപുരത്ത് ആണ് സുരേഷ് ഗോപി ഇപ്പോഴുളളത്. തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ശേഷം വീടിന് പുറത്തേക്ക് വന്ന സുരേഷ് ഗോപിക്ക് ഭാര്യ രാധിക മധുരം നല്‍കി ആഹ്ലാദം പങ്കിടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പിന്നീട് വീട്ടിലെത്തിയവര്‍ക്കെല്ലാം മധുരം വിതരണം ചെയ്താണ് സുരേഷ് ​ഗോപിയുടെ കുടുംബം വിജയം ആഘോഷിച്ചത്.

തൃശ്ശൂരിലെ ജനങ്ങളെ പ്രജാ ദൈവങ്ങളെന്നാണ് സുരേഷ് ​​ഗോപി മാധ്യമങ്ങളോട് സംസാരിക്കവെ വിശേഷിപ്പിച്ചത്. തൃശ്ശൂരിലെ യഥാർത്ഥ മതേതര പ്രജാദൈവങ്ങളെ സുരേഷ് ​ഗോപി വണങ്ങുന്നതെന്നും, അവർ മൂലം മാത്രമാണ് ഇത് സാധ്യമായതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറയുകയുണ്ടായി. വൻ ഭൂരിപക്ഷമാണ് സുരേഷ് ഗോപിയ്ക്ക് തൃശ്ശൂരിൽ നിന്നും ലഭിച്ചത്.

‘പ്രജാ ദൈവങ്ങൾ സത്യം തിരിച്ചറിഞ്ഞു. അവരുടെ മനസിനെയും തീരുമാനങ്ങളെയും വഴിതെറ്റിച്ചുവിടാൻ, വക്രവഴിക്ക് തിരിച്ചുവിടാൻ നോക്കിയിടത്ത് നിന്ന് ദൈവങ്ങളെല്ലാം അവരുടെ മനസ് ശുദ്ധമാക്കി, തിരിച്ച് എൻ്റേയും എന്നിലൂടെ എൻ്റെ രാഷ്ട്രീയ കക്ഷിയിലേക്കും അവരുടെ നിശ്ചയങ്ങൾ തിരിച്ചുവിട്ടെങ്കിൽ ഇത് അവർ നൽകുന്ന അനു​ഗ്രഹം കൂടിയായാണ് ഞാൻ കണക്കാക്കുന്നത്. ഇത് അതിശയമെന്ന് തോന്നി, ഇതൊരു നേട്ടമായിരുന്നു. കല്ലുപോലെ കഴിഞ്ഞ 21ന് ശേഷം ഉറഞ്ഞുകൂടിയതാണ് ഇത്. എനിക്കും കുടുംബത്തിനും വലിയ ഖ്യാതിയാണ് ഈ വിജയം ഇപ്പോൾ നേടിതരുന്നത്. കളിയാട്ടം, നാഷണൽ അവാർഡ്, എൻ്റെ മക്കൾ എ​ന്റെ കുടുംബം എല്ലാം വലിയ അനു​ഗ്രഹമാണ്. ആ അനു​ഗ്രഹമെന്ന് പറയുന്ന സ്ഥിതിയ്ക്കു മുകളിൽ എത്ര കനത്തിലുള്ള വൃഷ്ടിയാണ് നടക്കുന്നതെന്ന് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല, സന്തോഷമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here