ഉയകനായകന് പിറന്നാൾ ആശംസകളറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

0
136

ന്ത്യൻ സിനിമയുടെ സര്വകലാവല്ലഭൻ ഉലകനായകൻ കമൽ ഹാസന് പിറന്നാൾ ആശംസകളറിയിച്ചിരിക്കുകയാണ് മുഖ്യമന്ധ്രി പിണറായി വിജയൻ. പ്രിയ സുഹൃത്തിനെന്ന വിശേഷണവുമായാണ് ആശംസയറിയിച്ചിരിക്കുന്നത്. ഇന്ന് 69-ാം പിറന്നാൾ ആഘോഷിക്കുന്ന കമൽ ഹാസന് സമൂഹ മാധ്യമമായ ഫേസ്ബുക്കിലൂടെ ആയിരുന്നു ആശംസയറിയിച്ചത്. ഒപ്പം കേരളീയം പരിപാടിയിൽ നിന്നുള്ള കമൽ ഹാസന്റെ ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

മതനിരപേക്ഷ, പുരോഗമനാശയങ്ങൾ മുറുകെപ്പിടിക്കുന്ന പൊതുപ്രവർത്തകൻ കൂടിയാണ് കമൽ ഹാസനെന്നും, കലാമേഖലയിലെ സംഭാവനകൾക്കൊപ്പംതന്നെ ഈ സാമൂഹിക പ്രതിബദ്ധതയും അദ്ദേഹത്തിന് ജനഹൃദയങ്ങളിൽ വലിയ ഇടം നൽകാൻ കാരണമായെന്നും പിണറായി വിജയൻ പറഞ്ഞു. കേരളത്തെ സ്വന്തം നാടെന്ന നിലയിൽ കാണുന്ന കമൽ, നാം കൈവരിച്ച സാമൂഹിക പുരോഗതിയിൽ അഭിമാനം കൊള്ളുന്ന ആളാണെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

”അതുല്യനടനും പ്രിയ സുഹൃത്തുമായ കമൽ ഹാസനു ജന്മദിനാശംസകൾ. നടനെന്നതിനുപരി സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും തന്റേതായ മുദ്ര പതിപ്പിച്ച പ്രതിഭാശാലിയാണ് കമൽ ഹാസൻ. മതനിരപേക്ഷ, പുരോഗമനാശയങ്ങൾ മുറുകെപ്പിടിക്കുന്ന പൊതുപ്രവർത്തകൻ കൂടിയാണദ്ദേഹം. കലാമേഖലയിലെ സംഭാവനകൾക്കൊപ്പം ഈ സാമൂഹിക പ്രതിബദ്ധതയും അദ്ദേഹത്തിന് ജനഹൃദയങ്ങളിൽ വലിയ ഇടം നൽകി. കേരളത്തെ സ്വന്തം നാടെന്ന നിലയിൽ കാണുന്ന കമൽ നാം കൈവരിച്ച സാമൂഹിക പുരോഗതിയിൽ അഭിമാനം കൊള്ളുന്നു. പ്രിയ കമൽ ഹാസന് എല്ലാവിധ ഭാവുകങ്ങളും ആയുരാരോഗ്യ സൗഖ്യവും ഹൃദയപൂർവ്വം നേരുന്നു.” എന്നാണ് കുറിപ്പിൽ പറയുന്നത്.

ഇന്ത്യൻ സിനിമയുടെ നായകൻ കമൽ ഹാസൻ ഇന്ന് 69-ാം പിറന്നാൾ ആഘോഷിക്കുകയാണ്. ഇന്ത്യൻ സിനമയിൽ താരം പിന്നിട്ടത് ഏകദേശം അരനൂറ്റാണ്ടിനടുത്താണ്. 1960-ൽ ജമിനി ഗണേശനും സാവിത്രിക്കും ഒപ്പം എ.വി.എമ്മിൻ്റെ കളത്തൂർ കണ്ണമ്മ എന്ന ചിത്രത്തിലൂടെ തുടക്കം.1960 മുതൽ 63 വരെയുള്ള കാലഘട്ടത്തിൽ കണ്ണും കരളും എന്നൊരു മലയാളം ചിത്രമുൾപ്പെടെ അഞ്ചു ചിത്രങ്ങളിൽ ബലതാരമായി വേഷമിട്ടു. 70 ൽ മാനവനിലൂടെ തിരിച്ചുവരവ്, എന്നാൽ 1975 ൽ അപൂർവ്വ രാഗങ്ങളിലൂടെയാണ് നായകനായി ശ്രദ്ധേയനാകുന്നത്. ബാലു മഹേന്ദ്രയുടെ കോകിലയിലൂടെ കന്നഡയിൽ അരങ്ങേറ്റം. ബാലചന്ദറി​ന്റെ മാരോ ചരിത്രയിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. കലയിൽ പരിമിതികളില്ലാത്ത നടനാണ് കമൽ ഹാസൻ. അഭിനയം കൊണ്ട് മോശമാക്കിയെന്ന് പറയാവുന്ന ഒരു കഥാപാത്രവും അദ്ദേഹത്തി​ന്റെ കരിയറിൽ ഉണ്ടായിരിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here