50-ാമത്തെ ചിത്രത്തിൽ വേറിട്ട ലുക്കിൽ ധനുഷ് : ‘രായൻ’ ഫ​സ്റ്റ്ലുക്ക് പോ​സ്റ്റർ പുറത്ത്

0
242

തെന്നിന്ത്യൻ നടൻ ധനുഷ് ഒരേ സമയം സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു അദ്ദേഹത്തി​ന്റെ അൻപതാമത്തെ സിനിമ. ”ഡി50” എന്ന് താൽക്കാലികമായി പേരിട്ട ചിത്രത്തി​ന്റെ പ്രഖ്യാപനം മുതൽ തന്നെ അതി​ന്റെ ഓരോ അപ്‌ഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോൾ ഈ പുതിയ ചിത്രത്തിന് രായൻ എന്ന പേര് നൽകിയിരിക്കുകയാണ് അണിറപ്രവർത്തകർ. ധനുഷിന്റെ അമ്പതാം ചിത്രമായൊരുങ്ങുന്ന രായന്റെ തിരക്കഥയും സംവിധാനവും അദ്ദേഹംതന്നെയാണ് ചെയ്യുന്നത്.

 

View this post on Instagram

 

A post shared by Dhanush (@dhanushkraja)

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്. രായന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞദിവസം നിർമാതാക്കൾ പുറത്തുവിടുകയായിരുന്നു. ഇതുവരെ കാണാത്ത ​ഒരു ലുക്കിലാണ് ധനുഷ് ചിത്രത്തിലെത്തുന്നത്. ആക്ഷൻ പശ്ചാത്തലത്തിലായിരിക്കും ചിത്രമൊരുങ്ങുക എന്ന സൂചനയും പുറത്തിറങ്ങിയ പോസ്റ്റർ നൽകുന്നുണ്ട്. കാളിദാസ് ജയറാമും സുന്ദീപ് കിഷനുമാണ് മറ്റുപ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്. ഇരുവരെയും പോ​സ്റ്ററിൽ കാണാം.

എ.ആർ. റഹ്മാനാണ് ചിത്രത്തിൽ സം​ഗീത സംവിധാനം നിർവഹിക്കുന്നത്. ഓം പ്രകാശ് ഛായാ​ഗ്രഹണവും നിർവഹിക്കുന്നുണ്ട്. പീറ്റർ ഹെയ്ൻ
ആണ് സംഘട്ടന സംവിധാനം ചെയ്യുന്നത്. ശ്രേയസ് ശ്രീനിവാസനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയെത്തുന്നത്. കഴിഞ്ഞവർഷം ജൂലായിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നത്. ധനുഷിന്റെ മൂന്നാമത്തെ സംവിധാന സംരംഭമാണ് രായൻ. 2017-ൽ പുറത്തിറങ്ങിയ പാ പാണ്ടിയാണ് ധനുഷ് ആദ്യം സംവിധാനം ചെയ്ത ചിത്രം. മലയാളിതാരങ്ങളായ മാത്യു തോമസ്, അനിഖാ സുരേന്ദ്രൻ, പ്രിയാ വാര്യർ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന നിലവുക്ക് എൻമേൽ എന്നടീ കോപം എന്ന ചിത്രവും ധനുഷ് പിന്നീട് സംവിധാനം ചെയ്യുന്നുണ്ട്. ഇതിന്റെ തിരക്കഥയും ധനുഷിന്റേത് തന്നെയാണ്.

Image

അതേസമയം ധനുഷി​ന്റേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം ‘ക്യാപ്റ്റൻ മില്ലർ’ ആണ്. വളരെയധികം മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. പ്രകടനംകൊണ്ട് എന്നും ആരാധകർക്ക് വിസ്മയം കാഴ്ചവെക്കുന്ന താരം കൂടിയാണ് ധനുഷ്, ആ പതിവ് ഇത്തവണയും തെറ്റിച്ചിട്ടില്ല. ചിത്രം സംവിധാനം ചെയ്തത് അരുണ്‍ മതേശ്വരനാണ്. ധനുഷ് നായകനായെത്തിയ ക്യാപ്റ്റൻ മില്ലര്‍ ചിത്രത്തില്‍ നായികയായി എത്തിയത് പ്രിയങ്ക അരുള്‍ മോഹണ് ആണ്. ഒപ്പം സുന്ദീപ് കിഷൻ, ശിവരാജ് കുമാര്‍, ജോണ്‍ കൊക്കെൻ, നിവേധിത സതിഷും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. ഛായാഗ്രാഹണം സിദ്ധാര്‍ഥാണ് നിർവഹിച്ചത്. ജി വി പ്രകാശ് കുമാര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here