‘ക്യാപ്റ്റൻ മില്ലറി’ന് ശേഷം അടുത്ത ഹിറ്റിനായി ധനുഷ് : ‘ഡിഎൻഎസ്’ ചിത്രീകരണമാരംഭിച്ചു

0
101

നുഷ്, നാഗാർജുന അക്കിനേനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഡിഎൻഎസ്’. ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ഈ പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൂജ ചടങ്ങുകളൊടെ ആരംഭിച്ചു. ശ്രീ വെങ്കിടേശ്വര സിനിമാസ് എൽ.എൽ.പി., അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളിൽ സുനിൽ നാരംഗും പുസ്‌കൂർ രാം മോഹൻ റാവുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സൊണാലി നാരംഗ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് ഡി.എൻ.എസ് അഥവാ ധനുഷ്, നാഗാർജുന, ശേഖർ കമ്മുല എന്നാണ് താൽക്കാലികമായ് പേരിട്ടിരിക്കുന്നത്.

സുനില്‍ നാരംഗ്, പുസ്‌കൂര്‍ രാം മോഹന്‍ റാവു, ഭരത് നാരംഗ്, ജാന്‍വി നാരംഗ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ലോഞ്ച് ചെയ്ത ചിത്രം ധനുഷിനൊപ്പമുള്ള വളരെ പ്രധാനപ്പെട്ട രംഗങ്ങള്‍ ചിത്രീകരിച്ചുകൊണ്ടാണ് ആരംഭിച്ചത്. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായിക ആയെത്തുന്നത്. ‘ക്യാപ്റ്റന്‍ മില്ലര്‍’, ‘നാ സാമി റേഞ്ച്’ എന്നീ ചിത്രങ്ങളിലൂടെ ധനുഷും നാഗാര്‍ജുനയും മെഗാ ബ്ലോക്ക്ബസ്റ്ററുകള്‍ സമ്മാനിച്ചതോടെ ഈ ഇതിഹാസ മള്‍ട്ടിസ്റ്റാര്‍ പ്രോജക്റ്റ് വമ്പന്‍ ആവേശത്തോടെയാണ് പ്രേക്ഷകര്‍ നോക്കിക്കാണുന്നത്. ഇവരെ ഒരുമിച്ച് സ്‌ക്രീനില്‍ കാണാനായ് ഇരുവരുടെയും ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്.

Image

‘ഫിദ’, ‘ലവ് സ്റ്റോറി’ എന്നീ ബ്ലോക്ക്ബസ്റ്ററുകള്‍ക്ക് ശേഷം ശേഖര്‍ കമ്മുലയുടെ സംവിധാനത്തില്‍ എത്തുന്ന ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും അണിയറ പ്രവര്‍ത്തകരുടെയും പേരുകള്‍ വരുംദിവസങ്ങളിലായി അറിയിക്കും എന്നാണ് വിവരങ്ങൾ. ചിത്രത്തി​ന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് നികേത് ബൊമ്മി, പ്രൊഡക്ഷന്‍ ഡിസൈന്‍ ചെയ്യുന്നത് രാമകൃഷ്ണ സബ്ബാനി, മോണിക്ക നിഗോത്രേ എന്നിവരാണ്.

ധനുഷ് പ്രധാന വേഷത്തിൽ അഭിനയിച്ച് തീയേറ്ററിലെത്തിയ ഏറ്റവും അവസാനത്തെ ചിത്രമാണ് ‘ക്യാപ്റ്റൻ മില്ലർ’. ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആദ്യ പ്രദർശനത്തിന് ശേഷം വളരെയധികം മികച്ച പ്രതികരണങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചത്. പ്രകടനംകൊണ്ട് എന്നും ആരാധകർക്ക് വിസ്മയം കാഴ്ചവെക്കുന്ന താരം കൂടിയാണ് ധനുഷ്, ആ പതിവ് ഇത്തവണയും തെറ്റിച്ചിരുന്നില്ല. ക്യാപ്റ്റൻ മില്ലർ സംവിധാനം ചെയ്തത് അരുണ്‍ മതേശ്വരനാണ്. ധനുഷ് നായകനായെത്തിയ ക്യാപ്റ്റൻ മില്ലര്‍ ചിത്രത്തില്‍ നായികയായി എത്തിയത് പ്രിയങ്ക അരുള്‍ മോഹണ് ആണ്. ഒപ്പം സുന്ദീപ് കിഷൻ, ശിവരാജ് കുമാര്‍, ജോണ്‍ കൊക്കെൻ, നിവേധിത സതിഷും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. ഛായാഗ്രാഹണം സിദ്ധാര്‍ഥാണ് നിർവഹിച്ചത്. ജി വി പ്രകാശ് കുമാര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here