ധനുഷ് വീണ്ടും സംവിധായകനാകുന്നു: സഹോദരങ്ങളായി എസ് ജെ സൂര്യയും സുന്ദീപും

0
645

വീണ്ടും ധനുഷ് സംവിധായകനാകുന്നു. വന്‍ താരങ്ങളാണ് ചിത്രത്തിനായി അണിനിരക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്. എസ് ജെ സൂര്യയും സുന്ദീപ് കിഷനും സഹോദരങ്ങളായെത്തുന്നത്. വിഷ്ണു വിശാല്‍, ദുഷറ വിജയന്‍, കാളിദാസ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തും. നോര്‍ത്ത് മദ്രാസാണ് ചിത്രത്തിന്റെ പശ്ചാത്തലമാകുന്നത്. എ ആര്‍ റഹ്‌മാനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രീകരണം എപ്പോഴായിരിക്കും തുടങ്ങുക എന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

വാത്തി എന്ന ചിത്രമാണ് ധനുഷിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.വെങ്കി അറ്റ്‌ലൂരിയാണ് ചിത്രത്തിന്റെ സംവിധാനം. ‘ബാലമുരുഗന്‍’ എന്ന കഥാപാത്രത്തെയാണ് ധനുഷ് ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് 3.75 കോടി രൂപയ്ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു. വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ‘വാത്തി’ നിര്‍മിച്ചിരിക്കുന്നത്. നവീന്‍ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് വെങ്കി അറ്റ്‌ലൂരിയാണ്

ധനുഷിന്റേതായി ‘നാനേ വരുവേന്‍’ എന്ന ചിത്രമാണ് ഇതിനുമുമ്പ് പ്രദര്‍ശനത്തിന് എത്തിയത്. സഹോദരന്‍ സെല്‍വരാഘവന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. സെല്‍വരാഘവന്‍ അതിഥി കഥാപാത്രമായി ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. ഇന്ദുജ ആണ് ചിത്രത്തിലെ നായിക. നായകന്‍ ധനുഷ് തന്നെയാണ് ചിത്രത്തിന്റെ കഥ എഴുതിയത് എന്ന ഒരു പ്രത്യേകതയുമുണ്ട്. ധനുഷിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങള്‍ ചിത്രത്തില്‍ നേടാനായിരുന്നു. ബോക്‌സ് ഓഫീസില്‍ ചിത്രം മോശമല്ലാത്ത വിജയം സ്വന്തമാക്കിയിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്.

അതേസമയം,വിവാദങ്ങള്‍ ഒന്നൊഴിയാതെ പിന്തുടരുകയാണ് ധനുഷ് നായകനാവുന്ന ക്യാപ്റ്റന്‍ മില്ലര്‍ എന്ന തമിഴ് ചിത്രത്തെ. സിനിമയുടെ ചിത്രീകരണത്തിനെതിരെ തെങ്കാശിയിലെ പരിസ്ഥിതി സ്‌നേഹികള്‍ ഉയര്‍ത്തിയ പ്രതിഷേധത്തിന് പിന്നാലെ മധുരയിലും സമാനരീതിയിലുള്ള സ്വരങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. മധുരയില്‍ ഈയിടെ രൂപീകരിച്ച അരിട്ടാപട്ടി ബയോഡൈവേഴ്‌സിറ്റി ഹെറിറ്റേജ് സൈറ്റിലെ ചിത്രീകരണമാണ് ഇതിനിടയാക്കിയത്.

സിനിമാ ചിത്രീകരണത്തിനാവശ്യമായ അനുമതികളൊന്നും എടുക്കാതെയാണ് ക്യാപ്റ്റന്‍ മില്ലര്‍ എന്ന സിനിമയുടെ ചിത്രീകരണം അരിട്ടാപട്ടിയില്‍ നടക്കുന്നതെന്ന് അരിട്ടാപട്ടി കണ്‍സര്‍വേഷന്‍ സൊസൈറ്റി ആരോപിച്ചു. സിനിമയിലെ ബോംബ് സ്‌ഫോടനരംഗങ്ങള്‍ ചിത്രീകരിച്ച രീതിയാണ് ഇവരെ അതൃപ്തരാക്കിയത്. ജൈവവൈവിധ്യ മേഖലയായ ഇവിടെ ഇത്തരത്തിലുള്ള ചിത്രീകരണം എന്തടിസ്ഥാനത്തിലാണെന്നാണ് ഇവരുടെ ചോദ്യം.

സ്പീക്കറുകളും അത്യാധുനികരീതിയിലുള്ള ഉപകരണങ്ങളും ഉപയോ?ഗിച്ചുള്ള ചിത്രീകരണം സംരക്ഷിതമേഖലയിലെ പക്ഷികളുടെ സൈ്വര്യജീവിതം തകര്‍ക്കുന്നതാണെന്ന് അരിട്ടാപട്ടി ബേര്‍ഡ്‌സ് ആന്‍ഡ് ബയോഡൈവേഴ്‌സിറ്റി പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് രവിചന്ദ്രന്‍ പറഞ്ഞു. പക്ഷികള്‍ അലോസരപ്പെട്ട് ദിവസം മുഴുവന്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുകയാണ്. വൈവിധ്യമാര്‍ന്ന നിരവധി പക്ഷികളാണ് പ്രദേശത്തുള്ളത്. സിനിമാ ചിത്രീകരണം ഈ വിധത്തില്‍ തുടര്‍ന്നാല്‍ പക്ഷികളുടെ മുട്ടകള്‍ വിരിയുന്നതിനേപ്പോലും പ്രതികൂലമായി ബാധിക്കുമെന്നും രവിചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അരിട്ടാപട്ടിയിലെ സിനിമാ ചിത്രീകരണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അന്വേഷിക്കുമെന്നും തമിഴ്‌നാട് വനം മന്ത്രി മതിവേന്തന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നിയമാനുസൃതമായ അനുമതിയോടെ മാത്രമേ ജൈവവൈവിധ്യമേഖലയിലെ ചിത്രീകരണം നടക്കാന്‍ പാടുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

മുമ്പ് ഇതേ സിനിമയ്ക്കായി തെങ്കാശി ജില്ലയിലെ കളക്കാട് മുണ്ടന്തുറ ടൈഗര്‍ റിസര്‍വ് (കെഎംടിആര്‍) സംരക്ഷണ മേഖലയില്‍ ചെങ്കുളം കനാലിന് കുറുകെയുള്ള അനധികൃതമായി തടിപ്പാലം തീര്‍ത്തെന്ന് ആക്ഷേപമുണ്ടായിരുന്നു. കനാലിന്റെ തീരം നശിപ്പിക്കുകയും വന്യജീവികളെ തടസ്സപ്പെടുത്തുകയും ചെയ്തുവെന്നും വനംവകുപ്പിന്റെ അധീനതയിലുള്ള പ്രദേശങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങളുള്ള ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാത്തിനും പുറമേ, സിനിമാ സംഘം ഹൈ ബീം ലൈറ്റുകളും ബോണ്‍ഫയറുകളും ഉപയോഗിക്കുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു.

ഇതിനെത്തുടര്‍ന്ന്, തെങ്കാശി ജില്ലാ കളക്ടര്‍ ദുരൈ രവിചന്ദ്രന്‍ ഷൂട്ടിംഗ് നിര്‍ത്തിവെപ്പിച്ചു. ഇത് സിനിമാ നിരൂപകര്‍ക്കിടയില്‍ വളരെയധികം ചര്‍ച്ചകള്‍ക്ക് കാരണമായി. പിന്നീട്, ആവശ്യമായ അംഗീകാരം നേടിയ ശേഷമാണ് ‘ക്യാപ്റ്റന്‍ മില്ലര്‍’ ഷൂട്ട് പുനരാരംഭിച്ചത്.

സാണി കായിതം എന്ന ചിത്രത്തിന് ശേഷം അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍. ബിഗ് ബജറ്റിലൊരുങ്ങുന്ന ഈ ആക്ഷന്‍ ചിത്രം 1940-കളില്‍ നടക്കുന്ന കഥയാണ് പറയുന്നത്. കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാര്‍, തെലുങ്ക് താരം സുന്ദീപ് കിഷന്‍, പ്രിയങ്കാ മോഹന്‍ എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളില്‍. ജി.വി. പ്രകാശ് കുമാറാണ് സംഗീതസംവിധാനം.

LEAVE A REPLY

Please enter your comment!
Please enter your name here