ഫഹദ് ഫാസിൽ ഹോളിവുഡിലേക്കോ? ഒഡിഷനിൽ പങ്കെടുത്തെന്ന് താരം, മറുപടി വെെറൽ

0
207

ലയാളികളുടെ ഏറ്റവും പ്രിയ്യപ്പെട നടന്മാരിൽ ഒരാളാണ് ഫഹദ് ഫാസിൽ. ഭാഷകളുടെ അതിർത്തികളും കടന്ന് തമിഴകത്തും തെലുങ്കിലുമെല്ലാം വളരെ വലിയ ഫാൻ ബേസുണ്ടാക്കിയ നടൻ കൂടിയാണ് ഫഹദ്. താരത്തി​ന്റെ സിനിമകളെയും കഥാപാത്രങ്ങളെയും തെന്നിന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ ഹോളിവുഡിൽ ഫഹദ് സിനിമ ചെയ്യുമോ എന്ന ചോദ്യത്തിന് താരം നൽകിയ മറുപടി ആണ് സമൂഹ മാധ്യമങ്ങളിൽ വെെറലായിക്കൊണ്ടിരിക്കുന്നത്.

ഒരു പ്രമുഖ തമിഴ് വിനോദ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഒരു വിദേശ പ്രൊഡക്ഷൻ ഹൗസിനായി ഓഡിഷനിൽ പങ്കെടുത്തതായി ഫഹദ് ഫാസിൽ പറഞ്ഞു. ഈ വാക്കുകൾക്ക് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളിൽ നടൻ ഹോളിവുഡിൽ അഭിനയിക്കുമോ എന്ന ചോദ്യം ഉയർന്നുകൊണ്ടിരിക്കുന്നത്.

‘ഞാൻ ഒരു വിദേശ പ്രൊഡക്ഷൻ ഹൗസിനായി ഓഡിഷനിൽ പങ്കെടുത്തിരുന്നു. സിനിമയുടെ പേര് ഞാൻ ഇവിടെ പറയുന്നില്ല. ആദ്യമായാണ് ഞാൻ ഒരു ഓഡിഷൻ പ്രോസസിൽ പങ്കെടുക്കുന്നത്. ഓഡിഷന്റെ ഭാഗമായി അവർ എനിക്ക് ഒരു സീൻ നൽകി. ആ രംഗത്തിനും മുൻമ്പും ശേഷവുമുള്ള കാര്യങ്ങൾ എനിക്ക് ഒട്ടും അറിയില്ല, ഒരു വലിയ നടൻ ആണ് ആ സിനിമയിൽ വേഷമിടുന്നത്, അദ്ദേഹത്തോടൊപ്പമാണ് ഞാൻ ആ സീനിൽ അഭിനയിക്കുന്നത്.

അപ്പോഴാണ് ഞാൻ ഒരു കാര്യം മനസിലാക്കിയത്, എന്റെ അടുത്ത സുഹൃത്തു പോലും ഇങ്ങനെയൊരു സീൻ കൊണ്ടുവന്നു തന്നാൽ ഞാൻ അത് കൃത്യമായി ചെയ്യില്ല, അതു പതിയെ സംഭവിക്കണം. അതാണ് എന്റെ രീതി, അതിൽ ഞാൻ സന്തുഷ്ടനുമാണ്.തിരക്കഥയ്ക്കൊപ്പം പോകുന്ന ആളല്ല ഞാൻ. ആ നിമിഷം എന്തോ അത് പകർത്തുക മാത്രമാണ് ചെയ്യുന്നത്. സിനിമ നിർമാണത്തിന്റെ ഏറ്റവും മനോഹരമായ ഭാഗം എത്ര നന്നായി അത് ചിത്രീകരിക്കുന്നു എന്നുള്ളതിലാണ്. അത് വളരെ ബുദ്ധിമുട്ടുള്ള ഒരു പ്രക്രിയ കൂടിയാണ്, പക്ഷേ അത് രസകരമാണ്. ‘എന്നായിരുന്നു ഫഹദ് അഭിമുഖത്തിൽ പറഞ്ഞത്.

അതേസമയം ഫഹദിന്റെ പുതിയ ചിത്രം ആവേശം ആഗോളതലത്തിൽ 100 കോടി കളക്ഷനിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. പ്രേക്ഷകർ ഇന്നുവരെ കാണാത്ത ഫഹദ് ഫാസിലിന്റെ ഒരു മുഴുനീള പെർഫോമൻസാണ് ചിത്രത്തിലേത് എന്നാണ് സിനിമ കണ്ടവർ അഭിപ്രായപ്പെടുന്നത്. മേക്കിങ്ങിൽ ഗംഭീരമാക്കിയ സിനിമയുടെ പ്രധാന ആകർഷണം സുഷിൻ ശ്യാമിന്റെ സംഗീതമാണ്. ചിത്രത്തിലെ പാട്ടിന് തന്നെ ആരാധകർ വളരെ കൂടുതലാണ്.

അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ് ആവേശത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത്. നിര്‍മാണത്തില്‍ നസ്രിയയും പങ്കാളിയായത്തുന്നത്. സിനിമയില്‍ ആശിഷ്, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടിരുന്നു. ഛായാഗ്രാഹണം നിർവ്വഹിക്കുന്നത് സമീര്‍ താഹിറാണ്.

LEAVE A REPLY

Please enter your comment!
Please enter your name here