മീര ജാസ്മിനെ ആശ്വസിപ്പിക്കാനെത്തി സംവിധായകൻ ബ്ലെസ്സി

0
301

ടി മീരാ ജാസ്മി​ന്റെ അച്ഛൻ ജോസഫ് ഫിലിപ്പ് ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച അന്തരിച്ചിരുന്നു. ഇപ്പോൾ മീരാ ജാസ്മിന് ആശ്വസം നൽകുന്നതിനായി വീട്ടിൽ എത്തിച്ചേർന്നിരിക്കുകയാണ് സംവിധായകൻ ബ്ലെസ്സി. എറണാകുളത്തെ വീട്ടിലാണ് ബ്ലെസ്സി എത്തിച്ചേർന്നത്.

അതേസമയം, പിതാവിന്റെ ഓർമകൾ പങ്കുവച്ച് മീരാ ജാസ്മിൻ എത്തിയിരുന്നു. പിതാവിനൊപ്പമുള്ള കുടുംബചിത്രവും അദ്ദേഹത്തിന്റെ പഴയകാല ചിത്രവും സമൂഹമാധ്യമമായ ഈൻ​സ്റ്റ​ഗ്രാമിലൂടെ മീര ജാസ്മിൻ പങ്കുവെച്ചിട്ടുണ്ട്. ‘നമ്മൾ വീണ്ടും കണ്ടുമുട്ടും വരെ’ എന്ന കുറിപ്പിനൊപ്പമായിരുന്നു ചിത്രങ്ങൾ പങ്കുവെച്ചത്. മീരയുടെ പോസ്റ്റിനു താഴെ നിരവധി പേർ അനുശോചന സന്ദേശങ്ങളുമായി എത്തിയിരുന്നു.

83 വയസ്സായിരുന്നു താരത്തി​ന്റെ പിതാവിന്. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ കുറച്ചുകാലമായി ചികിത്സയിലിരിക്കുകയായിരുന്നു. അതിനിടെയാണ് അന്ത്യം. വർഷങ്ങളായി മുംബൈയിലായിരുന്നു ഇഴർ താമസിച്ചിരുന്നത്. എടത്വ കടമാട്ട് ഏലിയാമ്മ ജോസഫ് ആണ് അദ്ദേഹത്തി​ന്റെ ഭാര്യ. മീര ജാസ്മിനെ കൂടാതെ ജോമോൻ, ജെനി സൂസൻ, സാറ റോബിൻ, ജോർജി ജോസഫ് എന്നിങ്ങനെ നാല് മക്കളുമുണ്ട്. രഞ്ജിത്ത് ജോസ്, ഡോ. റോബിൻ ജോർജ് എന്നിവർ അദ്ദേഹത്തി​ന്റെ മരുമക്കളാണ്.

 

View this post on Instagram

 

A post shared by Meera Jasmine (@meerajasmine)

സ്‌കൂള്‍ ബസ് എന്ന സിനിമയില്‍ മീരയുടെ സഹോദരി ജെനി സാറ ജോസഫും ഒരു വേഷത്തിൽ എത്തിയിരുന്നു. സഹോദരന്‍ ജോര്‍ജ് അസിസ്റ്റന്റ് സിനിമാട്ടോഗ്രാഫറായി ജോലി ചെയ്യുകയാണ്. ശനിയാഴ്ച രണ്ടുമണിക്ക് എറണാകുളം കടവന്ത്രയിലുള്ള വികാസ് നഗറിലെ മരണാനന്തര ശുശ്രൂഷകൾക്ക് ശേഷം നാളെ ഞായറാഴ്ച നാലു മണിക്ക് പത്തനംതിട്ട ഇലന്തൂർ മാർത്തോമ വലിയപള്ളി സെമിത്തേരിയിൽ ആയിരിക്കും അദ്ദേഹത്തി​ന്റെ സംസ്കാരം നടക്കുക.

ബ്ലെസ്സി സംവിധാനം നിർവ്വഹിച്ച കൽക്കട്ട ന്യൂസ് എന്ന ചിത്രത്തിൽ മീര ജാസ്മിൻ വേഷമിട്ടിട്ടുണ്ട്. ദിലീപിനൊപ്പം അഭിനയിച്ച ആ ചിത്രം മീര ജാസ്മിന് ഏറെ നിരൂപക പ്രശംസകൾ നേടിക്കൊടുത്ത ചിത്രം കൂടിയാണ് അത്. ചിത്രത്തിൽ വളരെ മികച്ച പ്രകടനമാണ് മീര ജാസ്മിൻ കാഴ്ച്ചവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here